കൊറോണ അവബോധനത്തിന് കൊറോണ ഹെല്‍മറ്റുമായി ചെന്നൈ പോലീസ് !

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിസാരകാരണങ്ങള്‍ പറഞ്ഞ് ആളുകള്‍ ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നുണ്ട്. ഇത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ചെന്നൈ പോലീസ് കണ്ടെത്തിയ മാര്‍ഗം വൈറലായി മാറുകയാണ്.
കൊറോണ വൈറസിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റ് അണിഞ്ഞെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍, ബൈക്ക് സഞ്ചാരികളുടെയും മറ്റും അടുക്കല്‍ എത്തി നിലവിലെ സാഹചര്യത്തെക്കുറിച്ച് ആളുകളെ പറഞ്ഞ് മനസിലാക്കുകയാണ്. ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചുവെന്നും പോലീസ് പറയുന്നു.
'എല്ലാ നടപടികളും സ്വീകരിച്ചിട്ടും ആളുകള്‍ പുറത്ത് കറങ്ങി നടക്കുന്നത് തുടരുകയാണ്. ഇക്കാര്യത്തെ പൊലീസ് എത്രമാത്രം ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് ആളുകള്‍ക്ക് ബോധ്യപ്പെടാനാണ് ഈ കൊറോണ ഹെല്‍മറ്റ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം. ഈ ഹെല്‍മറ്റ് കാണുമ്പോള്‍ ആളുകള്‍ക്ക് ആ രോഗത്തിന്റെ ഭീകരത മനസില്‍ വരും. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. അവരാണ് ഇത് കണ്ട് ശക്തമായി പ്രതികരിക്കുന്നത്. ഹെല്‍മറ്റ് കണ്ട ഉടന്‍ അവര്‍ വീട്ടുകാരോട് തിരികെ വീട്ടിലേക്ക് പോകാം എന്നു പറയും.' പൊലീസ് ഉദ്യോഗസ്ഥന്‍ രാജേഷ് ബാബു വ്യക്തമാക്കി.
https://www.facebook.com/Malayalivartha