Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യയിലെ അൽ ഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...


ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...

നിസാമുദ്ധീൻ മതസമ്മേളനം; തെലങ്കാനയിൽ നിന്നും പങ്കെടുത്തത് 1200 പേർ...സ്ഥിതീകരിച്ച് സർക്കാർ.. ചടങ്ങിൽ പങ്കെടുത്തവരിൽ രോഗബാധയേറ്റ് മരിച്ചത് ആറുപേർ

01 APRIL 2020 07:22 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ നേരിടാനുള്ള ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി മാറുകയാണ് ദില്ലിയിലെ നിസാമുദീനിൽ നടന്ന മതസമ്മേളനം. ആരോഗ്യ വകുപ്പ് നിഷ്ക്കർഷിച്ച സാമൂഹിക അകലം എന്ന പ്രതിരോധമാർഗ്ഗത്തെയൊക്കെ കാറ്റിൽപ്പറത്തി നടന്ന സമ്മേളനത്തിൽ പങ്കെടുത്തത് പതിനായിരങ്ങളാണ്.ഈ സംഖ്യാ തന്നെയാണ് അധികൃതരുടെ മേൽ സമ്മർദ്ദം സൃഷ്ടിക്കുന്നത് . തബ് ലീഗ് ജമാഅത്ത് പ്രാർഥനാസമ്മേളത്തിനു വേദിയൊരുക്കിയ തെക്കൻ ഡൽഹി നിസാമുദീനിലെ അലാമി മർക്കസ് ബാംഗിൾവാലി മസ്ജിദ് രാജ്യത്തിനൊട്ടാകെ ഭീഷണി ഉയർത്തുകയാണ്.ഈ മാസം 13 മുതൽ 15 വരെ നടന്ന പ്രാർഥനാസമ്മേളനത്തിൽ നാലായിരത്തോളം പേർ പങ്കെടുത്തെന്നാണ് അനൗദ്യോഗികകണക്ക്. എന്നാൽ ഈ എണ്ണം കൂടാനാണ് സാധ്യത ഏറെ.


നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ തെലങ്കാനയില്‍ നിന്നുള്ള 1200 പേര്‍ പങ്കെടുത്തിരുന്നതായി സർക്കാർ സ്ഥിതീകരിച്ചു. തെലങ്കാന ആരോഗ്യ മന്ത്രി രാജേന്ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിസാമുദ്ദീന്‍ ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആറ് പേരാണ് ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ഇതുവരെ മരണപ്പെട്ടത്.

കഴിഞ്ഞ മൂന്ന് ദിവസമായി നിസാമുദ്ദീനില്‍ പോയവര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നും തെലങ്കാന ആരോഗ്യ മന്ത്രി രാജേന്ദര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്.

രോഗബാധയേറ്റവരിൽ അഞ്ച് പേര്‍ ഈ 45 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെല്‍വേലി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് എല്ലാവരും. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ഈറോഡ് സ്വദേശികളാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നിസാമുദ്ദീനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ 71 പേരായി . ഈറോഡും സേലത്തും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് . നിസാമുദ്ദീനിലെ സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 1500 പേര്‍ പങ്കെടുത്തതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.

ഇതില്‍ 1130 പേര്‍ തമിഴ് നാട്ടില്‍ തിരിച്ചെത്തി. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിവര്‍ സര്‍ക്കാരുമായി ബന്ധപ്പൊന്‍ തയാറാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ് .തിരുനെല്‍വേലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മേലപാളയം മേഖല സീല്‍ ചെയ്തു.അവശ്യ സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തി.

ഇവിടെനിന്നു മടങ്ങിയ വൈറസ് ബാധിതർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതിനാൽ നിരീക്ഷണത്തിലാക്കേണ്ടവരുടെ ശൃംഖല ഇനിയും വലുതാകാനാണ് സാധ്യത.ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും നിരീക്ഷണംഏർപ്പെടുത്തിയിരുന്നു . നിസാമുദ്ദീനിൽ നടന്ന രണ്ട് സമ്മേളനങ്ങളിൽ കേരളത്തിൽനിന്ന് 270 ഓളം പേർ പങ്കെടുത്തതായാണു വിവരം.ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത നൂറോളംപേർ കേരളത്തിൽ തിരിച്ചെത്തിയിരുന്നു . ഇതിൽ എഴുപതോളം പേരുടെ വിവരം പോലീസ് സർക്കാരിനും ആരോഗ്യവകുപ്പിനും കൈമാറിയിട്ടുണ്ട് . ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. രണ്ടാം സമ്മേളനത്തിൽ പങ്കെടുത്ത 170 പേർ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോൺനമ്പറും ഉൾപ്പെടെയുള്ളവ പോലീസ് ശേഖരിച്ചു.

ഇതോടൊപ്പം, മലേഷ്യയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി. ഈ സമ്മേളനത്തിൽ പങ്കെടുത്ത മറ്റുരാജ്യങ്ങളിലുള്ള പലർക്കും കൊറോണ സ്ഥിരീകരിച്ചതിനാൽ ഇയാളും നിരീക്ഷണത്തിലാണ്. ഇവരിലാർക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (21 minutes ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (28 minutes ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (34 minutes ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (40 minutes ago)

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (56 minutes ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (1 hour ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (1 hour ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (1 hour ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (1 hour ago)

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ....  (2 hours ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (9 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (9 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (9 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends