Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..

മുംബൈയിലും തബ് ലീഗ് മോഡല്‍ .... ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്നതുപോലെ ഒരു മതപരിപാടി മാര്‍ച്ചില്‍ മുംബൈയിലും നടക്കേണ്ടതായിരുന്നുവെന്നും സര്‍ക്കാരിന്റെ ജാഗ്രതയില്‍ ഒഴിവായത് വന്‍ ദുരിതം

03 APRIL 2020 01:05 PM IST
മലയാളി വാര്‍ത്ത

രാജ്യത്താകമാനം ഭീതി പടര്‍ത്തിയ സംഭവമായിരുന്നു ദക്ഷിണ ദില്ലിയിലെ നിസാമുദ്ദിനില്‍ മതചടങ്ങിനു പങ്കെടുത്ത 400 ഓളം പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതും അതിനെത്തുടര്‍ന്ന് രാജ്യത്ത് നിരവധി പേര്‍ മരിച്ചതും .നിലവില്‍ 9000ത്തിലധികം പേരാണ് മതസമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരിലും
അവരുമായി ഇടപഴകിയതിന്റെ പേരിലും ഇപ്പോള്‍ നിരീക്ഷണത്തിനുള്ളത് .അതിനിടയില്‍ രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി ഉണ്ടാകാന്‍ സാധ്യത ഉണ്ടായിരുന്നത് ഭരണാധികാരികള്‍ കൃത്യ സമയത്ത് ഇടപെട്ടത് കൊണ്ട് ഒഴിവായി എന്നാണ് വ്യതമാകുന്നത്
ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്നതുപോലെ ഒരു മതപരിപാടി മാര്‍ച്ചില്‍ മുംബൈയിലും നടക്കേണ്ടതായിരുന്നുവെന്നും സര്‍ക്കാരിന്റെ ജാഗ്രതയേ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടുവെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി .നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള പ്രദേശം ഡല്‍ഹിയും മഹാരാഷ്ട്രയുമാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്

മുംബൈയുടെ പ്രാന്തപ്രദേശമായ വാസയില്‍ രണ്ടുദിവസത്തെ ഒരു മെഗാപരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ആദ്യം അനുമതി നല്‍കിയ പരിപാടിക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നു.ഇതോടെ വലിയ തര്‍ക്കം ഉള്‍പ്പടെ ഉണ്ടായെങ്കിലും ആത്മസംയപനം കൈവിടാതെയുള്ള കൃത്യമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന് വലിയ ദുരന്തം ഒഴിവാക്കാന്‍ സാധിച്ചത് .ഷെമിം എജ്യുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് പരിപാടിക്കായി അനുമതി തേടിയിരുന്നത്. 5000 ത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.ഇത് നടന്നിരുന്നെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇതിനോടനുബന്ധിച്ച് ഉണ്ടാകുമായിരുന്നു എന്ന് തന്നെയാണ് ഭരണകൂടം വിലയിരുത്തുന്നത് 'ഫെബ്രുവരി അഞ്ചിന് പരിപാടിക്ക് പോലീസ് അനുമതി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുകയും രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയും ചെയ്തു. ഈ സാഹചര്യം മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് പരിപാടിക്ക് നല്‍കിയ അനുമതി പുനഃപരിശോധിക്കുകയും റദ്ദാക്കുകയും ചെയ്തതെന്ന് ' അനില്‍ ദേശ്മുഖ് പറഞ്ഞു.
അതെ സമയം വിസാചട്ടങ്ങള്‍ ലംഘിച്ച് തബ് ലീഗ് ജമാത്തില്‍ പങ്കെടുത്ത 960 വിദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ പെടുത്തി. ഇവരുടെ ടൂറിസ്റ്റ് വിസയും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ് .ലോകത്താകമാനം പ്രതിസന്ധി രൂക്ഷമായിട്ടും ബോധപൂര്‍വം തന്നെയാണ് മത സമ്മേളനം നടത്തിയത് എന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്

' 960 വിദേശികളെ ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ പെടുത്തി. ടൂറിസ്റ്റ് വിസയില്‍ വന്ന തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ അവരുടെ ഇന്ത്യന്‍ വിസകളും റദ്ദാക്കിയിട്ടുണ്ട് ' - ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
നിയമലംഘകര്‍ക്കെതിരെ മുന്‍ഗണനാക്രമത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഡിജിപിമാര്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.യുഎസ്, ഫ്രാന്‍സ്, ഇറ്റലി എന്നിവരുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് 1,300 വിദേശ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്തില്‍ പങ്കെടുത്തതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ക്വാറന്റൈനിലാണ്.അതീ സമയം തബ് ലീഗ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ ഒളിവിലാണ് എന്നതാണ് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുന്ന മറ്റൊരു വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (4 minutes ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (18 minutes ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (23 minutes ago)

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ....  (35 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (7 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (7 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (7 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (8 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (9 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (9 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (9 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (9 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (9 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (9 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (10 hours ago)

Malayali Vartha Recommends