ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിതിനെ തുടര്‍ന്ന് നാഗ്പുരില്‍ നിന്നും സ്വദേശമായ തമിഴ്നാട്ടിലേക്ക് നടന്ന് പോയ യുവാവ് മരിച്ചു
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിതിനെ തുടര്‍ന്ന് നാഗ്പുരില്‍ നിന്നും സ്വദേശമായ തമിഴ്നാട്ടിലേക്ക് നടന്ന് പോയ യുവാവ് മരിച്ചു. നാമക്കല്‍ സ്വദേശി ലോഗേഷ് ബാലസുബ്രഹ്മണി (23) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. 500 കിലോമീറ്ററോളം നടന്ന ഇയാള്‍ സെക്കന്ദരാബാദില്‍ വിശ്രമിച്ചുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജോലിയും താമസവും ഭക്ഷണവുമില്ലാത്തതിനാല്‍ തമിഴ്നാട്ടിലേക്ക് മടങ്ങിയ 26 അംഗ സംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്. 'മൂന്ന് ദിവസമായി ഞങ്ങള്‍ നടക്കുകയാണ്. അപരിചിതരായ ആളുകളാണ് ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത്. ട്രക്ക് ഡ്രൈവര്‍മാര്‍ ഞങ്ങളെ സഹായിച്ചിരുന്നു. ലോഗേഷിനൊപ്പം നാട്ടിലേക്ക് മടങ്ങിയ ഒരാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha