ഇനി കളിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് പണി... ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2301 ആയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം, ഡല്‍ഹിയില്‍ തിരക്കിട്ട യോഗങ്ങള്‍, നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇനി കനത്ത ശിക്ഷ

ഇനി കളിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് പണി. ഒടുവില്‍ അമിത്ഷാ അത് തീരുമാനിച്ചു. രണ്ട് വര്‍ഷം തടവ് പണി ഇരുന്നു വാങ്ങല്ലേ. ഡല്‍ഹിയില്‍ തിരക്കിട്ട യോഗങ്ങള്‍, ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 2301, നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇനി കനത്ത ശിക്ഷ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2301 ആയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ 9 മണിക്ക് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2301 ആണ്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2088. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആണ്. 56 പേര്‍ മരിച്ചു. ഒരാളെ രാജ്യത്തിന് പുറത്തേക്ക് മാറ്റി. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗബാധിതരായവരുടെ എണ്ണം 306 ആണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 13 പേരാണ് ഇതുവരെ മഹാ രാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 7 പേര്‍. മധ്യപ്രദേശില്‍ ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലും ഡല്‍ഹിയിലും നാല് പേര്‍ വീതം പേര്‍ മരിച്ചു. ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ആര്‍.എം.എല്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ ആരോഗ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം നടക്കും.
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കനത്ത പിഴ ഈടാക്കാനുമാണ് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. എപിഡെമിക് ആക്ടും ദുരന്തനിവാരണ നിയമവുമനുസരിച്ച് കനത്ത പിഴ ഈടാക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള അക്രമമുണ്ടായാല്‍ ഐ.പി.സിക്ക് പുറമേ, ഈ നിയമങ്ങളും ചുമത്തി രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തില്‍ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിക്കുന്നു.
" f
https://www.facebook.com/Malayalivartha


























