Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നിങ്ങള്‍ രാജ്യത്തി​​െന്‍റ യശസ്സ് ഉയര്‍ത്തിയവരാണ്. ഇന്ത്യന്‍ ജനതയുടെ ആത്മവീര്യം ഉയര്‍ത്താനും രാജ്യത്ത് നല്ല ചിന്ത വളര്‍ത്താനും നിങ്ങള്‍ക്കാകും; കോവിഡ്-19 രോഗവ്യാപനത്തി​​െന്‍റ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര കായികതാരങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

03 APRIL 2020 04:41 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 രോഗവ്യാപനത്തി​​െന്‍റ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര കായികതാരങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു പ്രധാനമന്ത്രി താരങ്ങളെ കണ്ടത്. 49 കായികതാരങ്ങള്‍ക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും ചർച്ചയിൽ പങ്കെടുത്തു.

സൗരവ് ഗാംഗുലി, സചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്​ലി, വീരേന്ദര്‍ സെവാഗ്, എം.എസ്. ധോണി, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, യുവരാജ് സിങ്, കെ.എല്‍. രാഹുല്‍, മുഹമ്മദ് ഷമി, ചേതേശ്വര്‍ പൂജാര എന്നീ ക്രിക്കറ്റ് താരങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മലയാളി അത്​ലറ്റുകളായ പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്, കെ.ടി. ഇര്‍ഫാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കാളികളായി. വിശ്വനാഥ് ആനന്ദ് (ചെസ്), പി.വി. സിന്ധു, ഗോപിചന്ദ്, സായ് പ്രണീത് (ബാഡ്മിന്‍റണ്‍), ഹിമദാസ്, നീരജ് ചോപ്ര (അത്​ലറ്റിക്സ്), മേരി കോം, സിമ്രന്‍ജിത് കൗര്‍ (ബോക്സിങ്), യോഗേശ്വര്‍ ദത്ത്, വിനേഷ് ഫോഗട്ട്, ബജ്റങ്​ പുനിയ (ഗുസ്തി), റാണി റാംപാല്‍, ശാരദ സിങ് (ഹോക്കി), ഗഗന്‍ നരംഗ്, മനു ഭാകര്‍, അപൂര്‍വി ചന്ദേല, അഭിഷേക് വര്‍മ (ഷൂട്ടിങ്), ദീപിക കുമാരി അമ്ബെയ്ത്ത് ) തുടങ്ങിയവരും ചര്‍ച്ചയുടെ ഭാഗമായി. ഓരോ താരത്തിനും സംസാരിക്കാന്‍ നിശ്ചിത സമയം
നല്‍കിയായിരുന്നു ചര്‍ച്ച പുരോഗമിച്ചത്.

രോഗവ്യാപനത്തി​​െന്‍റയും ലോക്ക്ഡൗണി​​െന്‍റയും പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ കായിക താരങ്ങളുടെ സേവനം ഉറപ്പാക്കുന്നതി​​െന്‍റ ഭാഗമായായിരുന്നു ചര്‍ച്ച. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ കായിക താരങ്ങള്‍ പ്രേരിപ്പിക്കണം എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.. സങ്കല്‍പ്, സന്യം, സകരാത്മകത, സമ്മാന്‍, സഹയോഗ് എന്നീ അഞ്ചിന മന്ത്രവും മോദി കായിക താരങ്ങളമായി പങ്കുവെച്ചു. 'കായിക താരങ്ങള്‍ നല്‍കുന്ന പ്രചോദനം ഇന്ത്യക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. ടീം ഇന്ത്യ ആയിട്ടാണ് കോവിഡ് 19നെ നമ്മള്‍ നേരിടുന്നത്. അതിന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്​ലിയുടെ പോരാട്ട വീര്യം നമ്മള്‍ കാട്ടണം. സാമൂഹിക അകലം പാലിക്കല്‍, വൃത്തി കാത്തുസൂക്ഷിക്കല്‍ തുടങ്ങിയ സന്ദേശം നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം. അച്ചടക്കം, മനോബലം നേടല്‍, രോഗപ്രതിരോധശേഷി നേടാന്‍ ആരോഗ്യം കാത്തുസൂക്ഷിക്കല്‍ എന്നിവയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കണം. ഇതിനായി നിങ്ങളുടെ സമൂഹമാധ്യമ പേജുകള്‍ ഉപയോഗപ്പെടുത്തണം' എന്നും പ്രധാന മന്ത്രി പറഞ്ഞു.

കോവിഡ് 19നെതിരായുള്ള പോരാട്ടത്തില്‍ മുന്‍ നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും അംഗീകാരവും ആദരവും ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ നടപടികളെ കായിക താരങ്ങള്‍ അഭിനന്ദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (15 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (16 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends