ബുദ്ധിയുള്ള കള്ളന്മാര്... ഒരു ലക്ഷം രൂപയുടെ മദ്യവും സിസിടിവി റെക്കോര്‍ഡറും കള്ളന്മാര് കൊണ്ടുപോയി
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ സമ്ബൂര്‍ണ മദ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്ന മംഗളൂരുവില്‍ മദ്യവില്പനശാല കുത്തിത്തുറന്ന് മോഷ്ടാക്കള്‍ ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. മോഷണം പോയവയില്‍ വിലകൂടിയതും കുറഞ്ഞതുമായ ബ്രാന്‍ഡുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പൊലീസ് നല്‍കുന്നത്.മദ്യ വില്പനശാലയിലെ സിസിടിവി റെക്കോര്‍ഡര്‍ അടക്കം കള്ളന്മാര് കൊണ്ടുപോയി. മംഗളൂരു ഉള്ളാല്‍ എന്ന സ്ഥലത്തെ 'മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ വൈന്‍ ഷേപ്പില്‍' ആണ് മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു. ഒരു ലക്ഷം രൂപയുടെ മദ്യമാണ് ആളുകള്‍ മദ്യ വില്പനശാല കുത്തിത്തുറന്ന് കൊണ്ടുപോയിരിക്കുന്നത്. മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ പൊളിച്ചാണ് അകത്തുകടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha