Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇറ്റലി ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യയുടെ മുന്നിലുള്ള വഴി. ലോക്ക്ഡൗണിനു ശേഷം റിവേഴ്‌സ് ക്വാറന്റൈന്‍?

03 APRIL 2020 09:32 PM IST
മലയാളി വാര്‍ത്ത

ലോകമെങ്ങും കൊറോണ വൈറസിന്റെ വ്യാപനം ഭയമുണര്‍ത്തുന്ന വിധത്തിലാണ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. രോഗബാധയുള്ളവരേയും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരേയും ഐസലോറ്റ് ചെയ്യുന്ന സ്ഥിതിയില്‍ നിന്നും രോഗമില്ലാത്തവരെ മാത്രം ഐസൊലേറ്റ് ചെയ്യുന്ന രീതിയിലേക്ക് മാറേണ്ടി വരുമോ എന്ന് പോലും സംശയിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന രാജ്യങ്ങളും കുറവല്ല. ഇതിനിടെയാണ് റിവേഴ്‌സ് ക്വാറന്റൈന്‍, അഥവാ റിവേഴ്‌സ് ഐസൊലഷന്‍ എന്നൊരു സംഗതിയെ കുറിച്ച് ഇന്‍ഫോ ക്ലിനിക്ക് എന്ന ഫേസ്ബുക്ക് പേജ് വിശദമായൊരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നിലവില്‍ പ്രതിരോധ നടപടികളുടേയും ചികിത്സയുടേയും ഭാഗമായി ക്വാറന്റൈന്‍ ചെയ്യുന്നത് കൊവിഡ് 19 രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവരെയും രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും വന്നവരെയുമാണ്. കാരണം, അവരുടെ ശരീരത്തില്‍ വൈറസ് കയറിയിരിക്കാനുള്ള സാധ്യതയുള്ളതിനലാണത്. അത് മറ്റുള്ളവര്‍ക്ക് പകരാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. എന്നാല്‍ ഈ പറഞ്ഞതിന്റെ നേര്‍വിപരീതമാണ് റിവേഴ്സ് ക്വാറന്റൈന്‍, അഥവാ റിവേഴ്സ് ഐസൊലേഷന്‍. അതായത് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും എക്‌സ്‌പോഷര്‍ ഉണ്ടായിട്ടില്ല എന്ന് ഉറപ്പുള്ളവവര്‍ക്കും ക്വാറന്റൈന്‍ അഥവാ നിരീക്ഷണം ഏര്‍പ്പെടുത്തുക. അതായത് അവര്‍ ഒരു കാരണവശാലും വൈറസ് ബാധ ഉള്ളവരുമായോ അത്തരം സാഹചര്യങ്ങളുമായോ ഇടപഴകാന്‍ അനുവദിക്കാതിരിക്കുക.

എന്നാല്‍, സമൂഹത്തിലെ രോഗം ബാധിക്കാത്ത എല്ലാവരേയും ഐസൊലേറ്റ് ചെയ്യുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, അസുഖം പിടിക്കപ്പെട്ടാല്‍ സങ്കീര്‍ണതകളും മരണ സാധ്യതകളും കൂടുതലുള്ള വിഭാഗത്തിലുള്ളവരെ നിരീക്ഷണത്തില്‍ കൊണ്ടുവരിക എന്നതാണ റിവേഴ്‌സ് ക്വാറന്റൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി പ്രതിരോധം കുറഞ്ഞ വ്യക്തികള്‍, ഉയര്‍ന്ന ഡോസ് സ്റ്റീറോയിഡ് മരുന്നുകള്‍ എടുക്കുന്നവര്‍, ക്യാന്‍സര്‍ ചികിത്സ എടുക്കുന്നവര്‍, ജന്മനാ പ്രതിരോധശേഷി തീരെ കുറവുള്ള കുഞ്ഞുങ്ങള്‍ എന്നിവരെ ഇങ്ങനെ റിവേഴ്സ് ഐസോലേഷനില്‍ വെയ്ക്കാറുണ്ട്. മറ്റുള്ളവരില്‍നിന്ന് രോഗാണുക്കള്‍ പകര്‍ന്നു കിട്ടാതിരിക്കാനാണിത്. ദീര്‍ഘകാലം ലോക്ക് ഡൗണ്‍ പോലുള്ള നടപടികള്‍ ലോകത്തൊരിടത്തും അഭികാമ്യമല്ല. അതിനാല്‍ ദീര്‍ഘകാലം സമ്പദ് വ്യവസ്ഥയെ ബാധിക്കാതെ എങ്ങനെ രോഗപ്രതിരോധം കണിശമായി നടത്താമെന്ന ചോദ്യത്തിനുള്ള ഫലപ്രദമായ ഒരുത്തരമാണ് 'റിവേഴ്‌സ് ക്വാറന്റൈന്‍.

ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മരണനിരക്ക് കൂടുതല്‍ 80 വയസിനു മുകളിലുള്ള ഗ്രൂപ്പിലാണന്ന് കാണാം. അതിനുതാഴെ 70 മുതല്‍ 80 വയസ്സ് വരെ പ്രായമുള്ളവരുടെ ഗ്രൂപ്പിലാണ് മരണനിരക്ക് കൂടുതല്‍. 60 വയസ്സില്‍ താഴെ മരണ ശതമാനം താരതമ്യേന വളരെ കുറവാണ്. ഇത് വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 40 വയസ്സില്‍ താഴെയുള്ളവരില്‍, 1000ത്തില്‍ 2 പേര്‍ക്ക് മാത്രമാണ്, രോഗം മൂര്‍ച്ഛിക്കുവാനും മരണപ്പെടാനുമുള്ള സാധ്യത. എന്നാല്‍ പ്രായമേറും തോറും ഈ നിരക്കുകള്‍ കൂടി വരികയും വയോജനങ്ങളില്‍ കോവിഡ്19 കൊണ്ടുള്ള മരണ സാധ്യത അഞ്ചുശതമാനമോ അതില്‍ കൂടുതലോ ആയേക്കാം. ഹൃദ്രോഗം, പ്രമേഹം, കരള്‍, വൃക്ക സംബന്ധരോഗങ്ങള്‍ തുടങ്ങിയ മറ്റ് അസുഖങ്ങളുള്ള ചെറുപ്പക്കാരിലും, വയോജനങ്ങളിലും മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ട്. ഈ രണ്ട് വിഭാഗത്തില്‍ പെട്ടവരെ റിവേഴ്‌സ് ഐസൊലേഷന്‍ ചെയ്യുന്നത് വഴി, ഒരുപക്ഷേ ആകെയുള്ള മരണനിരക്ക് കുറയ്ക്കുവാന്‍ സാധിച്ചേക്കാം. ചെറുപ്പക്കാരില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കാത്ത രോഗത്തെ ചെറുക്കാന്‍ ലോക്ക് ഡൗണ്‍ പോലുള്ള കര്‍ശന നടപടികളിലേക്ക് ലോകരാജ്യങ്ങള്‍ കടന്നത് പോലും രോഗം അപകടകരമായേക്കാവുന്ന മറ്റു ആളുകള്‍ക്കു വേണ്ടിയാണ്. ലോക്ഡൗണ്‍ വഴി രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞാലും ഇവര്‍ പൂര്‍ണമായും അപകടവലയത്തില്‍ നിന്ന് മുക്തരാകുന്നില്ല. ഇവിടെയാണ് റിവേഴ്സ് ക്വാറന്റൈന്‍ പ്രസക്തമാകുന്നത്.

നിലവിലെ അവസ്ഥയില്‍ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയുടെ ജനസംഖ്യയുടെ 22 ശതമാനത്തിലധികം വയോജനങ്ങളാണ്. ഈ വിഭാഗത്തില്‍ പെട്ടവരില്‍ ഉണ്ടായ ഗുരുതരമായ രോഗാവസ്ഥ ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലധികമായിരുന്നു. ഐ.സി.യൂ. കിടക്കകളും, വെന്റിലേറ്ററുകളും തികയാതെ വന്നതോടെ മരണങ്ങള്‍ ഒഴിവാക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടായി. ഇതുകൊണ്ട് തന്നെ ഇറ്റലിയുടെ മരണനിരക്ക് വളരെയധികം ഉയരുകയും ചെയ്തു. എന്നാല്‍ ദക്ഷിണ കൊറിയയിലെ രോഗബാധിതരുടെ ശരാശരി പ്രായം തീരെ കുറവായിരുന്നു. ഇവിടെ നിന്നുള്ള മരണനിരക്കും തീരെ കുറവ് തന്നെ. വളരെ വിപുലമായ രീതിയില്‍ പരിശോധനകള്‍ കൂടി നടത്തുന്ന ഈ രാജ്യം എങ്ങനെ ഇത്തരം ഒരു രോഗത്തെ ഫലപ്രദമായി പിടിച്ചുകെട്ടാം എന്നതിന് ഉത്തമ ഉദാഹരണമാണ്.

അതേസമയം, മറ്റു പല രാജ്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ റിവേഴ്‌സ് ഐസൊലേഷന്റെ തത്വങ്ങള്‍ പാലിച്ചു വരുന്നവരാണ്. ജര്‍മനിയില്‍ വയോധികര്‍ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുകയും, മറ്റസുഖങ്ങള്‍ ഇല്ലാത്തവരും, പ്രായം കുറഞ്ഞവരും നിയന്ത്രണങ്ങളോട് കൂടി പുറത്തിറങ്ങുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരുന്നത്. സ്വീഡനില്‍ പ്രായാധിക്യമുള്ളവര്‍ ഒന്നുകില്‍ അവരുടെ വീടുകളില്‍ തന്നെ കഴിയുകയും, അല്ലെങ്കില്‍ സ്റ്റേറ്റ് നല്‍കുന്ന വൃദ്ധമന്ദിരങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നു. വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി ഇത്തരം വൃദ്ധമന്ദിരങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ സന്ദര്‍ശനം കര്‍ശനമായി വിലക്കിയിരിക്കുന്നു. മറ്റ് പ്രായക്കാര്‍ സാധാരണ പോലെ ജോലിയ്ക്കു പോവുകയും, വേണ്ടവര്‍ മാത്രം സ്വയം ക്വറന്റൈന്‍ ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഐസ്ലന്‍ഡിലും ഇത് തന്നെയാണ് പ്രധാന പ്രതിരോധ തന്ത്രം. ഇതിനോടൊപ്പം, വ്യാപകമായ ടെസ്റ്റിംഗ് സംവിധാനങ്ങളും അവിടെയുണ്ട്.

അതേസമയം, ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോഴേക്കും ആളുകള്‍ വീണ്ടും പൊതു ഇടങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങുമ്പോള്‍ രോഗവ്യാപനത്തിനുള്ള സാധ്യത വീണ്ടും ഉണ്ടാവും. അത്തരമൊരു സാഹചര്യമുണ്ടാകുന്നതിനു മുന്‍പേ ഇതിന്റെ സാധ്യതകളെ നമ്മള്‍ മുന്‍കൂട്ടി കാണണം, കൃത്യമായി പ്ലാന്‍ ചെയ്യണം. റിവേഴ്‌സ് ക്വാറന്റൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്കാരെയും അവരുടെ വീട്ടുകാരെയും മാനസികമായി തയ്യാറെടുപ്പിക്കേണ്ടതും അത്യാവശ്യമാണ്. അതിനിടെ,സമൂഹവ്യാപനം തുടങ്ങുകയും, ലോക്ക് ഡൗണില്‍ അയവു വരുത്തേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ ഇവിടെയും റിവേഴ്‌സ് ഐസൊലേഷന് പ്രസക്തി വര്‍ദ്ധിക്കും. ഇത് കണിശമായി പാലിക്കാന്‍ സാധിച്ചാല്‍ ലഭ്യമായ ഐ.സി.യു സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും സഹായത്തോടെ, നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്ന രീതിയില്‍ ഈ മഹാമാരിയെ നേരിടാനാവും.

അതിനാല്‍ വീടിനുള്ളില്‍ ക്വാറന്റൈന്‍ സാധ്യമാകാത്തവര്‍ക്കായി താല്‍ക്കാലിക ക്വാറന്റൈന്‍ ഹോമുകള്‍ സജ്ജീകരിക്കുന്നതിനെ പറ്റിയും ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്. അവിടേക്ക് മാറ്റുന്നവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും മറ്റു സഹായങ്ങളും നല്‍കിയും സാഹചര്യം അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയും വേണമത് ചെയ്യാന്‍. അവര്‍ക്കായി മേല്‍പ്പറഞ്ഞ സൗകര്യങ്ങളൊക്കെ ക്വാറന്റൈന്‍ ഹോമുകളില്‍ ഏര്‍പ്പെടുത്തണം.
ഏറ്റവും പ്രധാനമായി മുന്‍കൂട്ടി കാണേണ്ട ഒരു കാര്യം റിവേഴ്‌സ് ക്വാറന്റൈന്‍ കൃത്യമായി 14 ദിവസത്തേക്കെന്നോ ഒരു മാസത്തേക്കെന്നോ നമുക്ക് നേരത്തെ നിശ്ചയിക്കാന്‍ കഴിയില്ല എന്നുള്ളതാണ്. ചിലപ്പോള്‍ അത് മാസങ്ങളോളം നീണ്ടു പോകാന്‍ സാധ്യതയുണ്ട്. എല്ലാ രീതിയിലും നമ്മളതിനായി തയ്യാറെടുക്കണം. എന്തായാലും ശാരീരിക അകലം പാലിക്കുകയും മാനസിക ഐക്യം പുലര്‍ത്തുകയും ചെയ്താല്‍ നമുക്കൊരുമിച്ച് കോവിഡെന്ന മഹമാരിയെ തുരത്താനാവുമെന്ന് ഉറപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (15 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (16 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends