Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്

03 APRIL 2020 10:17 PM IST
മലയാളി വാര്‍ത്ത

കൊവിഡ് -19 വ്യാപനം തടയുന്നതിന് ഇന്ത്യയ്ക്ക് ലോകബാങ്ക് 100 കോടി ഡോളര്‍ (7631.16 കോടി രൂപ) ധനസഹായം നല്‍കും. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കാണ്

പാകിസ്ഥാന് 20 കോടി, അഫ്ഗാനിസ്ഥാന് 10 കോടി, ശ്രീലങ്കയ്‍ക്ക് 12.86 കോടി, മാലദ്വീപിന് 73 ലക്ഷം (ഡോളര്‍ കണക്ക്) എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.

രോഗബാധിതരെയും അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുക, ലബോറട്ടറി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍ സംഭരിക്കുക എന്നീ ആവശ്യങ്ങള്‍ക്കായാണ് സഹായം അനുവദിച്ചിരിക്കുന്നത്.

25 രാജ്യങ്ങള്‍ക്കായി 190 കോടി ഡോളറിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരുന്നതെങ്കിലും പിന്നീടതില്‍ 20 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി. അടുത്ത 15 മാസത്തിനുള്ളില്‍ വൈറസ് വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ രാജ്യങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കാനുള്ള നടപടികള്‍ ലോകബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകും. 1600 കോടി ഡോളറിന്റെ സാമ്ബത്തിക പാക്കേജ് തയ്യാറായിട്ടുണ്ട്.

രോഗമുക്തരാകുന്നതിനുള്ള സമയം കുറയ്‍ക്കുക, രാജ്യങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക, ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുക, വൈറസ് വ്യാപനത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സാധാരണക്കാരും ദരിദ്രരുമായവരെ സഹായിക്കുക എന്നിവയാണ് സാമ്ബത്തിക പാക്കേജിന്റെ ലക്ഷ്യങ്ങള്‍.

വികസ്വര രാജ്യങ്ങളെ കൊവിഡില്‍ നിന്ന് കരകയറാന്‍ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇത്തരം രാജ്യങ്ങളെ സഹായിക്കാന്‍ മറ്റ് ഏജന്‍സികളെയും സന്നദ്ധ സംഘടനകളെയും പ്രേരിപ്പിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.

ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 1,027,156 ആയി. 54,028 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 209,981 പേര്‍ രോഗമുക്തി തേടി. നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2,45,573 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. 6,058 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ സ്‌പെയിനാണ്. 1,17,710 പേര്‍ക്കാണ് സ്‌പെയിനില്‍ കൊറോണ സ്ഥിരീകരിച്ചത്. 10,935 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ഇറ്റലിയില്‍ 1,15,242 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 13,915 പേരാണ് മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (15 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (16 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends