Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണയെ നേരിടാന്‍ കേന്ദ്ര സഹായം.... ആദ്യ പട്ടികയില്‍ 25 ഓളം രാജ്യങ്ങള്‍ക്കായി 190 കോടി ഡോളര്‍... വിവിധ സംസ്ഥാനങ്ങള്‍ക്കായി 11902 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

04 APRIL 2020 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

ലോകത്താകമാനം കോവിഡ് മരണം 60000 ത്തിലേക്ക് ഉയരുമ്പോള്‍ വികസിത രാജ്യങ്ങള്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ് .ബ്രിട്ടന്‍ ഉള്‍പ്പെടെ ഉള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതിനു പരിഹാരമായി അടിയന്തിരമായ സാമ്പത്തിക സഹായമാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നു .ആദ്യ പട്ടികയില്‍ 25 ഓളം രാജ്യങ്ങള്‍ക്കായി 190 കോടി ഡോളര്‍ സാമ്പത്തിക സഹായമാണ് നല്‍കുന്നത് .ഇതില്‍ ഇന്ത്യക്കു മാത്രമായി രോഗപ്രതിരോധത്തിനു 100 കോടി ഡോളറാണ്
അതായത് 7600 കോടി ഇന്ത്യന്‍ രൂപയാണ് ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നല്‍കുന്നത് .ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാങ്ങള്‍ക്കായി 11902 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചത് .
കൊറോണയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കൈത്താങ്ങുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി .ഇന്ത്യയില്‍ ഇതിനോടകം തന്നെ 62 കോവിഡ് മരണമാണ് ഉണ്ടായത് . സംസ്ഥാന ദുരന്ത നിവാരണ നിധിയുടെ കീഴില്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 11,092 കോടി രൂപ അനുവദിക്കാനുള്ള തീരുമാനത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകാരം നല്‍കിയിരിക്കുകയാണ് . മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പണം അനുവദിച്ചത്.രാജ്യം കോവിഡിനെ ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും ലോക്ക് ഡൗണ്‍ വേളയില്‍ കേന്ദ്രവുമായി സഹകരിച്ച എല്ലാ ആളുകള്‍ക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു .നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ അനുഭവിക്കുന്നത് .കേരളത്തില്‍ താരതമ്യേന മെച്ചപ്പെട്ട പ്രവര്‍ത്തങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടത് .ഇതിനാല്‍ തന്നെ സമൂഹവ്യാപനം തടയാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് വ്യക്തമാകുന്നത് സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്കുള്ള നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡുവാണ് കേന്ദ്രം ഇന്ന് അനുവദിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനങ്ങളുടെ കൈവശം കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പതിവിലും നേരത്തെയുള്ള ഈ നടപടി.എന്നാല്‍ ഓരോ സംസ്ഥാങ്ങള്‍ക്കും അവരുടെ അര്‍ഹതയ്ക്കൊത്തു ലഭ്യമാക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ട  വസ്തുത.

കൊറോണ പ്രതിരോധ-നിയന്ത്രണ നടപടികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായി, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗപ്പെടുത്താനും കേന്ദ്രം അനുവാദം നല്‍കിയിരുന്നു. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ കഴിഞ്ഞ മാസം 14 ന് കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു.ഇതോടു കൂടി ഒട്ടനവധി പ്രക്രിയയിലൂടെ കൂടുതല്‍ പണം കണ്ടെത്താനുള്ള പെടാപ്പാടിലാണ് സംസ്ഥാന സര്‍ക്കാര്‍ .കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന വായ്പ പരുത്തിയുടെ പകുതിയും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസത്തിനുള്ളില്‍ ചിലവിടാന്‍ ഇപ്പോള്‍ തീരുമാനമായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (6 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (35 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (44 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (48 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (3 hours ago)

Malayali Vartha Recommends