Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാട് മുന്‍നിരയില്‍! ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 102 പേര്‍ക്ക് ആകെ രോഗബാധിതര്‍ 411

04 APRIL 2020 12:11 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്നലെ മാത്രം 102 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 411 ആയി ഉയര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 100 പേരും ഡല്‍ഹി നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

മാത്രമല്ല സംസ്ഥാനത്ത് രോഗം ബാധിച്ചവരില്‍ 364 പേരും , നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുടെ സമ്ബര്‍ക്ക പട്ടികയിലുള്ളവരോ ആണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റു രണ്ടു പേര്‍ വിദേശ യാത്ര ചെയ്തവരാണ്. 411 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാട് മുന്‍നിരയില്‍ എത്തിയിരിക്കുകയാണ്.

ചെന്നൈയില്‍ 81 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ചെന്നൈയിലെ രോഗികളിലധികവും. ചെന്നൈയില്‍ രോഗികളുടെ എണ്ണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 10 പേര്‍ക്കു രോഗം സ്ഥിരീകരിച്ച പുതുപ്പേട്ടില്‍ എല്ലാ കടകളും അടപ്പിക്കുകയും പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായി അടച്ചിടുകയും ചെയ്തു. ഡ്രോണ്‍ വഴി പ്രദേശത്തെ താമസക്കാര്‍ക്കു ബോധവല്‍ക്കരണവും നല്‍കിയിരുന്നു. സംസ്ഥാനത്തു രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് പദ്ധതിയുടെ ഭാഗമായി പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിച്ചയാള്‍ താമസിക്കുന്നതിന്റെ 8 കി.മീറ്റര്‍ ചുറ്റളവിലെ എല്ലാ വീടുകളും പരിശോധിക്കുന്നതിനെയാണ് കണ്ടെയ്ന്‍മെന്റ് പ്ലാന്‍ എന്ന് പറയുന്നത്. ഇതുവഴി രോഗ ലക്ഷണങ്ങളുള്ളവരോട് ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെടും.

ഇതോടെ, അവിടെ രോഗം പടരാനുള്ള സാധ്യത ഇല്ലാതാകുന്നു. കടുത്ത ശ്വാസകോശ രോഗങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇത്തരത്തില്‍ ഇതുവരെ 367 പേരെ പരിശോധിച്ചെന്നും 3 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്നും ബീലാ രാജേഷ് പറഞ്ഞു. ചെന്നൈയില്‍ കോവിഡ് കണ്ടെത്തിയ മേഖലകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ചികിത്സ നിഷേധിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (11 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (16 hours ago)

Malayali Vartha Recommends