Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

നാലു കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക്; സാമൂഹ്യസഹായധനം വഴിയിൽ ചോരാതെ ഇനി സീറോ ബാലൻസ് ജൻധൻ ബാങ്ക് അക്കൗണ്ടിലൂടെ സാധാരണക്കാരുടെ പോക്കറ്റിലെത്തും

04 APRIL 2020 05:28 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊറോണ സാമൂഹ്യസഹായധനം വഴിയിൽ ചോരാതെ ഇനി സീറോ ബാലൻസ് ജൻധൻ ബാങ്ക് അക്കൗണ്ടിലൂടെ സാധാരണക്കാരുടെ പോക്കറ്റിലെത്തും. രാജ്യത്ത് 38.28 കോടി ജനങ്ങൾക്കാണ് ജൻധൻ അക്കൗണ്ടുള്ളത്.കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണം കൈമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകളുടെ അക്കൗണ്ടിലേക്ക് 30,000 കോടി രൂപയും ഉജ്വല എല്‍പിജി യോജനയുമായി ബന്ധപ്പെടുത്തിയ എട്ടു കോടി ദരിദ്രകുടുംബങ്ങള്‍ക്കായി 5000 കോടി രൂപയുമാണു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

കൊറോണ പ്രതിരോധത്തിന്റെ പേരിൽ ഏപ്രിൽ 14 വരെ രാജ്യം മുഴുവൻ ലോക്ക് ഡൗണായതോടെ, തൊഴിലില്ലാതെ കഷ്ടപ്പെടുന്നവർക്ക് കേന്ദ്രസഹായമായി 500 മുതൽ 2000 രൂപവരെ ലഭിക്കും. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ട, അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും..മുഴുവൻ തുകയും പിൻവലിക്കാം...കർഷകർക്ക് 2000 രൂപ, വനിതകൾക്ക് മൂന്ന് മാസക്കാലം 500 രൂപ വീതം, തൊഴിലുറപ്പ് കൂലി വർദ്ധന, വൃദ്ധകൾക്കും വിധവകൾക്കുമുള്ള സഹായം തുടങ്ങിയവയാണ് പാക്കേജിലുള്ളത്.

പിഎം ജന്‍ധന്‍ ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ആദ്യദിനത്തില്‍ നാലു കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 500 രൂപ വീതമാണ് നല്‍കിയത്. എല്ലാവര്‍ക്കും പണം ലഭിക്കുന്നതിനായി, നിഷ്‌ക്രിയമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 9 ഓടെ എല്ലാ അക്കൗണ്ടുകളിലും പണം എത്തിക്കാനാണ് ശ്രമിക്കുന്നത്. പണം പിന്‍വലിക്കാന്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ബാങ്കുകള്‍ അറിയിച്ചു. എന്നാല്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കു വിപരീതമായി ചിലയിടങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതും തലവേദനയായിട്ടുണ്ട്.

ഏപ്രിലില്‍ പാചകവാതക സലിണ്ടര്‍ സൗജന്യമായി വാങ്ങാനായി പണം കൈമാറ്റം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ കോവിഡ് സഹായ പാക്കേജ് പ്രകാരം എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി വാങ്ങാന്‍ ഉജ്വല ഉപയോക്താക്കള്‍ക്കു പണം നല്‍കുന്ന പദ്ധതിയാണിത്. പൊതുമേഖലാ പാചകവാതക വിതരണ കമ്പനികള്‍ വഴിയാവും ഇതു നടപ്പാക്കുക. ഇതുപ്രകാരം 14.2 കിലോയുടെ സിലിണ്ടര്‍ മൂന്നുവട്ടം സൗജന്യമായി നിറയ്ക്കുകയോ അഞ്ചു കിലോയുടെ എട്ടു സിലിണ്ടറുകള്‍ വരെ സൗജന്യമായി വാങ്ങുകയോ ചെയ്യാം. ജൂണിനുള്ളില്‍ മൂന്നു സിലിണ്ടറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ ആ പണം ഉപയോഗിച്ച് 2021 മാര്‍ച്ച് വരെ ഏതു സമയത്തും ഒരു സിലിണ്ടര്‍ റീഫില്‍ ചെയ്യാനാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (4 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (4 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (4 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (6 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (6 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (6 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (6 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (6 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (6 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (7 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (7 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (7 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (7 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (8 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (8 hours ago)

Malayali Vartha Recommends