Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം

സമൂഹ്യവ്യാപനം തടയാന്‍ പിടിമുറുക്കണം: 8 സംസ്ഥാനങ്ങളോട് കേന്ദ്രം; സമൂഹവ്യാപനം കണ്ടെത്തുന്ന സാഹചര്യമുണ്ടായാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രം അടങ്ങുന്ന മേഖല പൂര്‍ണമായി ലോക്ക് ചെയ്യണം; കേന്ദ്ര നിര്‍ദേശങ്ങള്‍ ഇങ്ങനെ

05 APRIL 2020 10:54 AM IST
മലയാളി വാര്‍ത്ത

ഓരോ രാജ്യങ്ങള്‍ ഈ അകടത്തില്‍ മരണനിരക്കും രോഗബാധയും തടയാന്‍ ഊര്‍ജ്ജിതമായ ശ്രമം നടത്തുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് രോഗ ബാധിതരുടെ എണ്ണം ദിവസംതോറും കൂടുകയാണ് അതിനാല്‍ തന്നെ. കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങളിലും ലഡാക്കിലും കോവിഡ് സമൂഹവ്യാപനം തടയാന്‍ ഊര്‍ജിത നടപടി വേണമെന്നാണ് ഇപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവയാണ് പട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങള്‍. വീടുവീടാന്തരമുള്ള സ്‌ക്രീനിങ്, ദ്രുത പരിശോധന (റാന്‍ഡം ടെസ്റ്റിങ്), ഈ സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രയില്‍ പൂര്‍ണ നിയന്ത്രണം എന്നിവ കൂടുതല്‍ കര്‍ശനമാക്കാനാണു കേന്ദ്ര ശുപാര്‍ശ. സമൂഹവ്യാപനം കണ്ടെത്തുന്ന സാഹചര്യമുണ്ടായാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രം അടങ്ങുന്ന മേഖല പൂര്‍ണമായി ക്വാറന്റീനിലാക്കണം.

നിലവിലെ സാഹചര്യം വലിയതോതിലുള്ള വൈറസ് വ്യാപനത്തിനു വഴിവച്ചേക്കുമെന്നു വ്യക്തമാക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയം ഓരോ സ്ഥലത്തും വ്യത്യസ്ത സമീപനം വേണമെന്നു നിര്‍ദേശിച്ചു. എന്നാല്‍, നിയന്ത്രണാതീതമായ സ്ഥിതിയിലേക്ക് രാജ്യം ഇപ്പോഴും നീങ്ങിയിട്ടില്ല. വലിയ വൈറസ് വ്യാപനത്തിനുള്ള സാധ്യത രാജ്യത്തെല്ലായിടത്തും ഒരുപോലെയല്ല. പ്രായമാവരെ കൂടുതലായി രോഗം ബാധിച്ചിട്ടില്ലെന്നത്, ഇന്ത്യയില്‍ ഇപ്പോഴും സമൂഹവ്യാപനത്തിന്റെ തലത്തിലേക്കു പോയിട്ടില്ലെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ 211 ജില്ലകളെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതു കൂടുതല്‍ ജില്ലകളിലേക്കു പടരുന്നത് അപകടകരമാണെന്നും കേന്ദ്രം ഓര്‍മിപ്പിക്കുന്നു. പൂര്‍ണാരോഗ്യമുള്ളവരും പുറത്തിറങ്ങുമ്പോള്‍ വീട്ടിലുണ്ടാക്കാവുന്നതരം മുഖാവരണം ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യപ്രവര്‍ത്തകര്‍, ഏതെങ്കിലും രോഗലക്ഷണമുള്ളവര്‍, രോഗം സ്ഥിരീകരിച്ചവരുമായോ ലക്ഷണമുള്ളവരുമായോ അടുത്തിടപഴകുന്നവര്‍ എന്നിവര്‍ മാത്രമേ മെഡിക്കല്‍ മാസ്‌ക് ധരിക്കേണ്ടതുള്ളൂ.

എന്നാല്‍, വീട്ടില്‍ പാഴ്തുണി കൊണ്ടുണ്ടാക്കാവുന്ന മുഖാവരണം വ്യക്തി ശുചിത്വത്തിന്റെ ഭാഗമാക്കണമെന്നാണ് പുതിയ നിര്‍ദേശം. പ്രത്യേകിച്ചും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍. ഇത്തരത്തില്‍ വീട്ടിലുണ്ടാക്കി ഒരാള്‍ ഉപയോഗിക്കുന്ന മുഖാവരണം കൈമാറരുത്. രണ്ടെണ്ണമെങ്കിലും ഒരാള്‍ കരുതണം. സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു വൃത്തിയായി കഴുകി വേണം ഓരോ തവണയും ഉപയോഗിക്കാന്‍. ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗികളെ ശുശ്രൂഷിക്കുന്നുണ്ടെങ്കില്‍ മാത്രം, പൂര്‍ണാരോഗ്യമുള്ളവര്‍ മാസ്‌ക് ധരിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്.

അതേസമയം കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോര്‍ച്ചോ മൊബൈല്‍ ഫ്‌ലാഷോ തെളിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇതിനായി ആരും വീടിനു പുറത്തിറങ്ങരുത്. വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണയിലോ നിന്ന് ദീപം തെളിക്കണം. സാമൂഹിക അകലം പാലിക്കണം. രാജ്യത്തെ 130 കോടി ജനത്തെക്കുറിച്ചു മനസ്സില്‍ ധ്യാനിക്കണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ തിരുവനന്തപുരത്ത്.. നേരെ കോടതിയിലേക്ക്...ഇന്ന് ജാമ്യം 5 കാരണങ്ങൾ ഇത്..!അതിജീവിതയും രാഹുലും അടച്ചിട്ട മുറിയിൽ ഉടൻ  (19 minutes ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (27 minutes ago)

ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം  (49 minutes ago)

വിവാഹ രാത്രിയിൽ വരനെ കാണാതായി  (58 minutes ago)

സ്വർണക്കവർച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി ....  (1 hour ago)

ഇന്ത്യൻ പെൺകുട്ടികളുടെ വില കോടികൾ  (1 hour ago)

വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു  (1 hour ago)

ബഹുമാന്യരായ വ്യക്തികളുമായി അടുത്തിടപഴകാനും അവർക്കൊപ്പം വേദി പങ്കിടാനും അവസരം  (1 hour ago)

ഇമ്രാൻ ഖാനെ അസിം മുനീർ പീഡിപ്പിച്ചു  (1 hour ago)

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം.  (1 hour ago)

മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ്...  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും....  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കര്‍ണാടകയിലെന്ന് സൂചന  (10 hours ago)

'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സമൂഹ മാധ്യമ ക്യാമ്പയിനുമായി കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സം​ഗ പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ  (11 hours ago)

Malayali Vartha Recommends