Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചു. മാസ്‌ക് മാറ്റി ചുമയ്ക്കും. പുറത്തിറങ്ങി കറക്കം. ഒടുവില്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയെ തൂക്കിയെടുത്ത് പൊലീസ്.

05 APRIL 2020 03:55 PM IST
മലയാളി വാര്‍ത്ത

കൊവിഡ് രോഗം പരത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. പ്രണവ് മേനോന്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥി പുറത്തിറങ്ങിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ നോര്‍ത്ത് ഗേറ്റ് വിട്ട് ആരും പുറത്തിറങ്ങരുതെന്നായിരുന്നു നിര്‍ദേശമെന്നും വിദ്യാര്‍ത്ഥി അനുസരിച്ചില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുറത്തിറങ്ങരുതെന്ന് വിദ്യാര്‍ത്ഥിയോട് പറഞ്ഞപ്പോള്‍ ചുമച്ച് കൊറോണ പരത്തുമെന്ന് വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയെന്നും ജീവനക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയെ തിരികെ ക്യാമ്പസിനുള്ളിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ മാസ്‌ക് മാറ്റി വിദ്യാര്‍ത്ഥി ചുമച്ചെന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിരികുന്ന എഫ്ഐആറില്‍ പറയുന്നു. ജെഎന്‍യു ലോ ആന്‍ഡ് ഗവണന്‍സ് എംഫില്‍ വിദ്യാര്‍ത്ഥിയാണ് പ്രണവ്.

എന്നാല്‍, വാര്‍ഡന്റെ അനുമതിയോടെ അടിയന്തര കാര്യത്തിനാണ് പുറത്തിറങ്ങിയതെന്നും പൊലീസ് കള്ളക്കേസാണ് ചുമത്തിയതെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. തന്നെ അകാരണമായി വാഴ്സിറ്റി അധികൃതര്‍ ലക്ഷ്യം വെയ്ക്കുകയാണെന്ന് വിദ്യാര്‍ത്ഥി പൊലീസിന് പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് സുരക്ഷാ ജീവനക്കാരുടെ ശ്രമമെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. വാര്‍ഡനില്‍ നിന്ന് അനുമതി വാങ്ങിയിട്ടാണ് പുറത്തിറങ്ങിയതെന്നും തിരികെ ഹോസ്റ്റലിലേക്ക് വരില്ലെന്ന് സുരക്ഷാ ജീവനക്കാരെ അറിയിച്ചെന്നും വിദ്യാര്‍ത്ഥി ആവര്‍ത്തിച്ചു.

തന്റെ സുഹൃത്ത് അസുഖബാധിതനായി വീട്ടില്‍ കഴിയുകയാണ്. പരിചരിക്കാന്‍ ആരുമില്ല. അതുകൊണ്ടാണ് പുറത്തിറങ്ങിയതെന്നും ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

അതിനിടെ, കൊറോണ വ്യാപിക്കുന്നതിനെ തുടര്‍ന്ന് ഡല്‍ഹി ആര്‍.കെ. പുരത്തെ ചേരി അടച്ചു. സൗത്ത് മോത്തി ബാഗിന് സമീപമുള്ള ജെജെ കോളനിയാണ് അടച്ചത്. ഇവിടെ താമസിക്കുന്ന എയിംസ് ട്രോമാ കെയറിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. 2020 മാര്‍ച്ച് 3നായിരുന്നു ഡല്‍ഹിയില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യ തലസ്ഥാനത്ത് 445 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇതില്‍ 15 പേര്‍ക്ക് രോഗം ഭേദമാകുകയും 6 പേര്‍ മരിക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 77 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലാണു കൂടുതല്‍ പേര്‍ മരിച്ചത്, 24. ഇതുവരെ രാജ്യത്ത് 3,374 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 267 പേരുടെ രോഗം മാറി. കഴിഞ്ഞ 12 മണിക്കൂറില്‍ 302 പേരിലാണ് വൈറസ് സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മുംബൈ ധാരാവിയില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്കാണു പുതുതായി രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ ആകെ 625 പേര്‍ക്ക് വൈറസ് ബാധയുണ്ടായി.

രാജസ്ഥാനില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 210 ആയി. ഡല്‍ഹിയില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആര്‍കെ പുരത്ത് ചേരി അടച്ചു. എയിംസ് ട്രോമ കെയറിലെ ശുചീകരണ തൊഴിലാളിക്കാണു രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ ഞായറാഴ്ച രോഗം ബാധിച്ചു 2 പുരുഷന്‍മാര്‍ മരിച്ചു. ഛത്തീസ്ഗഡില്‍ മൂന്ന് പേര്‍ക്കു കൂടി രോഗം മാറിയതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച പത്തുപേരില്‍ ഏഴുപേരുടെയും രോഗം മാറിയെന്നു മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (7 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (9 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (14 hours ago)

Malayali Vartha Recommends