Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! ശ്രീലേഖ കട്ടകലിപ്പിലോ..? ആരും ഇത് തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി മുന്‍ ഡിജിപി..കുത്തിതിരുപ്പ് മാമാ മാധ്യമങ്ങളോട് മറുപടി..


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

ഇതിലും നാണംക്കെട്ട മറ്റൊന്നില്ല. മുസ്ലിമായതിനാല്‍ ചികിത്സ നിഷേധിച്ചു. ആംബുലന്‍സില്‍ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു. സംഭവം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍.

05 APRIL 2020 04:30 PM IST
മലയാളി വാര്‍ത്ത

കൊറോണയെന്ന മാഹമാരി രാജ്യത്തിനു മേല്‍ ഭീഷണിയായി തുടരുകയാണ്. ഈ മഹാവ്യാധിയെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും. ഇതിന് ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള സഹകരണവും പരിശ്രമവും ആവശ്യമാണ്. ഉത്സവവും പെരുന്നാളും മറ്റു ആഘോഷങ്ങളുമൊക്കെ മാറ്റിവച്ച് ഏവരും ഇതിനോട് സഹകരിക്കുന്നുമുണ്ട്. രോഗബാധയില്‍ ശമനമുണ്ടായില്ലെങ്കിലും കാര്യങ്ങള്‍ ഇതുവരെ നിയന്ത്രണവിധേയമാണ്. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പരിശ്രമത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാവാത വരും. വെള്ളക്കുപ്പായമിട്ട ദൈവങ്ങളെന്ന് വിശേപ്പിച്ചാലും പോര. അങ്ങനെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും പരിശ്രമത്തിന്റേയും പ്രതിരൂപങ്ങളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടെയിലെ ഒരു പുഴുക്കുത്തിനെ പറ്റിയുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മുസ്ലിമായതിന്റെ പേരില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സില്‍ പ്രസവിച്ചു. എന്നാല്‍, കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാജസ്ഥാന്‍ ഭരത്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്. യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ഖാനാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മതവിവേചനം വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് റിപോര്‍ട്ട് ചെയ്തത്.

സിക്രിയില്‍നിന്നാണ് ഗര്‍ഭിണിയായ യുവതിയെ ഭരത്പൂര്‍ ജില്ലാ ആസ്ഥാനത്തെ ജനാന ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ പറയുന്നതിങ്ങനെ: 'ഗര്‍ഭിണിയായ എന്റെ ഭാര്യയെ സിക്രിയില്‍ നിന്നും ജില്ലാ ആസ്ഥാനത്തെ ജനന ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായിരുന്നു. എന്നാല്‍, ഞങ്ങള്‍ മുസ്‌ലിംകളായതുകൊണ്ട് ജയ്പൂരിലേക്ക് പോകണമെന്നാണ് ജനാന ആശുപത്രിയിലെത്തിയപ്പോള്‍ ആ ഡോക്ടര്‍ പറഞ്ഞത്. ജയ്പൂരിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ അവള്‍ പ്രസവിച്ചു. പക്ഷേ, കുഞ്ഞിനെ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ അധികാരികളാണെന്നും ഇര്‍ഫാന്‍ ഖാന്‍ പ്രതികരിച്ചു.

അതേസമയം ആരോപണം നിഷേധിച്ച് ജനാന ആശുപത്രി പ്രിന്‍സിപ്പല്‍ രൂപേന്ദ്ര ഝാ രംഗത്തെത്തി. അതീവ ഗുരുതരാവസ്ഥയില്‍ ഒരു ഗര്‍ഭിണി ആശുപത്രിയിലെത്തി. അവരെ ജയ്പൂര്‍ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചു. മറ്റെന്താണ് ഇതില്‍ സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സംസ്ഥാന ടൂറിസം മന്ത്രി വിശ്വാവേന്ദ സിങ് രംഗത്തെത്തി. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ സംഭവമെന്നത് വലിയ നാണക്കേടാണ്. ഇതൊരു മതേതര രാജ്യമാണ്. മതേതരത്വത്തിന് മുന്തിയ പരിഗണന കൊടുക്കുന്ന സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത് എന്നതിനാല്‍ ഇതില്‍ പരം നാണക്കേട് സംഭവിക്കാനില്ലെന്നും കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ സംഭവത്തിന് കാരണമായിട്ടുണ്ടെന്ന സൂചനയും മന്ത്രി നല്‍കി. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണനയിൽ...  (7 minutes ago)

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം....  (14 minutes ago)

R-Sreelekha- വിശദീകരണവുമായി മുന്‍ ഡിജിപി  (21 minutes ago)

ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....  (33 minutes ago)

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (39 minutes ago)

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (1 hour ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (1 hour ago)

ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ  (1 hour ago)

മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറി തട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

33 വർഷത്തിന് ശേഷം ആ അത്ഭുതം യുഎഇയിൽ രണ്ട് റമദാൻ  (1 hour ago)

ഇന്റലിജൻസ് ഏജൻസികൾ '26-26' എന്ന കോഡ് സന്ദേശം കണ്ടെത്തിയിട്ടുണ്ട്, ഇത് വരാനിരിക്കുന്ന ഒരു വലിയ ഭീഷണിയെ സൂചിപ്പിക്കുന്നു  (1 hour ago)

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വൈദികനെ മര്‍ദ്ധിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (1 hour ago)

മസ്‌ക് ചോദിക്കുന്നൂ ..... എഐ എഞ്ചിനീയറിംഗ് അറിയാമോ? ശമ്പളം 2.18 കോടി രൂപ!  (2 hours ago)

മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം.. നല്ല ശമ്പളം നിയമനം പത്തനംതിട്ടയില്‍  (2 hours ago)

സോളാര്‍ കഥകള്‍ വീണ്ടും... ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ, ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ  (2 hours ago)

Malayali Vartha Recommends