Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വൈറസുമായുള്ള പോരാട്ടത്തില്‍ വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച്‌ നാം ഇപ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം എന്ന്  മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

05 APRIL 2020 07:16 PM IST
മലയാളി വാര്‍ത്ത

 

കൂടുതല്‍ കാലത്തേക്ക് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കഠിനമായിരിക്കും. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകളോടെ കൊറോണ വൈറസ് വ്യാപനം അധികം ഉണ്ടാകാത്ത ഇടങ്ങളില്‍ എങ്ങനെ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നതിനെ കുറിച്ച്‌ നാം ചിന്തിക്കണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.


സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്ബത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി (Perhaps India's Greatest Challenge in Recent Times) എന്ന പേരില്‍ എഴുതിയ ബ്ലോഗിലാണ് കൊറോണ വൈറസ് രാജ്യത്തിന്റെ സാമ്ബത്തിക രംഗത്ത് ഏല്‍പ്പിക്കാനിടയുള്ള വെല്ലുവിളികളെ കുറിച്ച്‌ രഘുറാം എഴുതിയിരിക്കുന്നത്.

കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിയിൽനിന്ന്​ കരകയറാൻ റിസർവ്​ ബാങ്ക്​ ഇടപെടണമെന്ന്​ രഘുറാം രാജൻ. പ്രശ്​നങ്ങളിൽപെട്ട്​ ഉലയുകയായിരുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്​ഥക്ക്​ കോവിഡ്​ ഉണ്ടാക്കുന്ന ആഘാതം വലുതാണെന്നും അദ്ദേഹം ഇന്ത്യടുഡേക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2008-2009 ലുണ്ടായ ആഗോള സാമ്ബത്തിക പ്രതിസന്ധി വലിയൊരു ഞെട്ടലുണ്ടാക്കിയതാണ്. എന്നാല്‍ നമ്മുടെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുമായിരുന്നു, ധനകാര്യ സംവിധാനം ഏറെക്കുറെ മികച്ചതായിരുന്നു, സര്‍ക്കാര്‍ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന ഇന്ന് അങ്ങനെയല്ല സ്ഥിതി.

വൈറസുമായുള്ള പോരാട്ടത്തില്‍ വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച്‌ നാം ഇപ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. കൂടുതല്‍ കാലത്തേക്ക് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കഠിനമായിരിക്കും. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകളോടെ കൊറോണ വൈറസ് വ്യാപനം അധികം ഉണ്ടാകാത്ത ഇടങ്ങളില്‍ എങ്ങനെ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നതിനെ കുറിച്ച്‌ നാം ചിന്തിക്കണം.

വ്യവസായങ്ങൾ വലിയ പ്രതിസന്ധിയാണ്​ അനുഭവിക്കുന്നത്​. ചെറുകിട വ്യവസായങ്ങൾക്കടക്കം വായ്​പകൾ എളുപ്പമാക്കി പിടിച്ചുനിൽക്കാനുള്ള സഹായം നൽകണം​. റിസർവ്​ബാങ്കി​െൻറ ഇടപെടൽ ഇതിന്​ ആവശ്യമാണ്​. സംരംഭകർക്ക്​ വായ്​പാ പിന്തുണ കിട്ടുന്നുവെന്ന്​ സർക്കാർ ഉറപ്പാക്കണം. ബാങ്കുകൾക്ക്​ അതിനാവശ്യമായ പ്രോത്സാഹനം നൽകണം.

മറ്റു രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ എങ്ങി​െനയാണ്​ പ്രവർത്തിക്കുന്നതതെന്ന്​ നിരീക്ഷിക്കാവുന്നതാണ്​. വിപണിയിലെ പണലഭ്യത കേന്ദ്ര ബാങ്ക്​ ഉറപ്പ്​ വരുത്തണം​. കോവിഡ്​ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക്​ താൽകാലിക വരുമാനം ഉറപ്പ്​ വരുത്തണം -അദ്ദേഹം പറഞ്ഞു.
ഇത്തരം പദ്ധതികൾക്ക്​ മുൻഗണന നിശ്ചയിക്കണം. ആരോഗ്യ രംഗത്ത്​ ഇൗ തുക ചിലവഴിക്കാനാകും. ദുരിതം അനുഭവിക്കുന്നവർക്ക്​ നേരിട്ട്​ തുക കൈമാറുന്നതും പരിഗണിക്കണം. പ്രതിസന്ധിയിലായ വിപണിയെയും ക്രയവിക്രയങ്ങളെയും പൂർവസ്​ഥിതിയിലാക്കാൻ ഇത്തരം നടപടികൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാവപ്പെട്ടവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും അടിയന്തിരശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നിരവധി ആളുകള്‍ ചൂണ്ടിക്കാണിച്ചതുപോലെ, നേരിട്ടുള്ള കൈമാറ്റം ഭൂരിഭാഗം വീടുകളിലേക്കും എത്തിച്ചേരാം എന്നാല്‍ എല്ലായിടത്തേക്കും എത്തണമെന്നില്ല. തന്നെയുമല്ല ഒരു മാസത്തേക്ക് അത് അപര്യാപ്തമാണെന്നും തോന്നുന്നു. ഇതിനകം അന്തരഫലം നാം കണ്ടു - കുടിയേറ്റ തൊഴിലാളികളുടെ പാലായനം. അടുത്തത് അതിജീവിക്കാനാകാതെ വരുമ്ബോള്‍ ലോക്ക്ഡൗണിനെ ലംഘിച്ച്‌ അവര്‍ ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടി വരിക.'രഘുറാം പറയുന്നു.

പ്രതിസന്ധികളുണ്ടാകുമ്ബോള്‍ മാത്രമാണ് ഇന്ത്യ നവീകരിക്കപ്പെടാറുള്ളത്. ഒരു സമൂഹമെന്ന നിലയില്‍ നാം എത്രത്തോളം ദുര്‍ബലരായിത്തീര്‍ന്നുവെന്ന് കാണാന്‍ ദുരന്തം സഹായിക്കുമെന്ന വാചകത്തോടെയാണ് രഘുറാം തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്. രാജ്യത്തെ സാമ്ബത്തിക, ആരോഗ്യ പുനരുത്ഥാനത്തിലേക്ക് ഇത് രാഷ്ട്രീയ ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (7 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (9 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (14 hours ago)

Malayali Vartha Recommends