Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. എന്നാൽ  മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു

05 APRIL 2020 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പ്രധാനമന്ത്രി മോദിയുടെ 'ഹനുമാൻ' എൻഡിഎയ്ക്ക് നൽകിയത് വമ്പൻ നേട്ടം; ബീഹാർ തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ

കോൺഗ്രസ് ഓഫീസിൽ പട്ടി മാത്രം; ഗംഗ ബീഹാറിൽ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നു എന്ന് മോദി ; സഖ്യ പങ്കാളികൾക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ

ചെങ്കോട്ട സ്ഫോടനത്തിലെ കുറ്റാരോപിതരായ 4 ഡോക്ടർമാർക്കും രജിസ്ട്രേഷൻ നഷ്ടപ്പെട്ടു; ഇനി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല

ജമ്മു കശ്മീരിലെ നൗഗാമിലെ പോലീസ് സ്റ്റേഷനിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് 7 മരണം ; പിഎഎഫ്എഫ് ഉത്തരവാദിത്തം ഏറ്റെടുത്തു എന്ന് സൂചന

 

24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഒൻപതായിരിക്കുന്നു . ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. എന്നാൽ  മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. വടക്കന്‍ കശ്മീരിലെ കേരന്‍ മേഖലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണു സൈന്യം വധിച്ചത്.
 
പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും പരുക്കേറ്റവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും കേണൽ രാജേഷ് കലിയ പറഞ്ഞു. ശനിയാഴ്ച തെക്കന്‍ കശ്മീരിലെ ബത്പാരയില്‍ നാലു ഭീകരരെ സേന വധിച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഒൻപതായി.
അതെ സമയം ജമ്മു കശ്മീരില്‍ നാല് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ പിടിയില്‍. ഒളിച്ചു കഴിയുകയായിരുന്ന ആസാദ് അഹമ്മദ് ഭട്ട്, അല്‍ത്താഫ് അഹമ്മദ് ബാബ, വസീം അഹമ്മദ്, ജുനൈദ് റഷീദ് ഗനി എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്. ജമ്മു കശ്മീരിലെ നന്ദ്വാര, സോപൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
 
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹന്ദ്വാരയിലെ ഷാല്‍പൊര ഗ്രാമത്തിലാണ് സുരക്ഷാ സേന ആദ്യം പരിശോധന നടത്തിയത്. പരിശോധനയില്‍ ആസാദ് അഹമ്മദിനെയും, അല്‍ത്താഫിനെയും സുരക്ഷാ സേന പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ടു പേരെ സംബന്ധിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ആസാദിന്റെയും അല്‍ത്താഫിന്റെയും പക്കല്‍ നിന്നും ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും മാരകായുധങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ സോപോറില്‍ നടത്തിയ പരിശോധനയില്‍ സാദിഖ് കോളനിയില്‍ നിന്നുമാണ് വസീമിനെയും , ജുനൈദിനെയും പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നാല് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി കശ്മീരിൽ ലോക്ക് ഡൗൺ ചെയ്യുന്നതിനിടയിലാണ് പോരാട്ടം എന്നതാണ് ശ്രദ്ദേയം
ആണവായുധ എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും ഓരോരുത്തരും കശ്മീരിന്റെ ഒരു ഭാഗം ഭരിക്കുന്നുണ്ടെങ്കിലും ഇരുവരും ഹിമാലയൻ പ്രദേശം മുഴുവനായും അവകാശപ്പെടുന്നു.
കശ്മീരിന്റെ സ്വാതന്ത്ര്യത്തിനോ അയൽരാജ്യമായ പാകിസ്ഥാനുമായി ലയിപ്പിക്കുന്നതിനോ വേണ്ടി 1989 മുതൽ വിമത ഗ്രൂപ്പുകൾ പോരാടുകയാണ്.
വിമതരെ ആയുധമാക്കി പരിശീലനം നൽകിയെന്ന് പാകിസ്ഥാൻ ആരോപിച്ചു.
പോരാട്ടത്തിലും തുടർന്നുണ്ടായ ഇന്ത്യൻ ആക്രമണത്തിലും 70,000 ത്തോളം ആളുകൾ കൊല്ലപ്പെട്ടു.
സായുധ കലാപത്തിനെതിരെ പോരാടുന്നതിന് പതിറ്റാണ്ടുകളായി സൈനിക ആക്രമണം നടത്തിയിട്ടും ഇന്ത്യൻ ഭരണകൂടത്തിനെതിരായ വിമതരുടെ കാരണത്തെ ഭൂരിഭാഗം ആളുകളും പിന്തുണയ്ക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (5 minutes ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (19 minutes ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (20 minutes ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (41 minutes ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (1 hour ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (1 hour ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (1 hour ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (1 hour ago)

പൂർണ്ണ ഐക്യം  (1 hour ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (1 hour ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (1 hour ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (2 hours ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (2 hours ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (2 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (2 hours ago)

Malayali Vartha Recommends