മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ്-19 പടരുന്നു... മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയ എല്ലാവരെയും ആശുപത്രിയില്‍ ക്വാറന്റൈയിന് ചെയ്തു, ആശുപത്രിയിലേക്കോ പുറത്തേക്കോ ആരെയും കടത്തിവിടുന്നില്ല

മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ്-19 പടരുന്നു... മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയ എല്ലാവരെയും ആശുപത്രിയില്‍ ക്വാറന്റൈയിന് ചെയ്തു, ആശുപത്രിയിലേക്കോ പുറത്തേക്കോ ആരെയും കടത്തിവിടുന്നില്ല.
രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും മലയാളികളാണ്. ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത്ര വലിയ രോഗവ്യാപനം ഇത് ആദ്യമാണ്. രോഗം കണ്ടെത്തിയ എല്ലാവരെയും ആശുപത്രിയില്‍ ക്വാറന്റൈയിന് ചെയ്തു. ഇവരുമായി സന്പര്ക്കത്തിലുള്ളവരും ഐസൊലേഷനിലാണ്. മഹാരാഷ്ട്രയിലെ ധാരാവിയിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്.
ഏഷ്യയിലെ തന്നെ വലിയ ചേരിയായ ഇവിടെ ആറ് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 24 മണിക്കൂറിനിടെ 113 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 748 ആയി. ഞായറാഴ്ച മാത്രം മഹാരാഷ്ട്രയില്‍ മരിച്ചത് 13 പേരാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി ഉയര്‍ന്നു. 647 പേര് ഇപ്പോഴും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha