Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ചരിത്രം ഉറപ്പു പറയുന്നു; ഈ മഹാമാരി യെയും നമ്മൾ മറികടക്കും;ഇത് ഇന്ത്യാചരിത്രത്തെ ബാധിച്ചിരിക്കുന്ന അനിവാര്യത

06 APRIL 2020 03:42 PM IST
മലയാളി വാര്‍ത്ത

കോവിഡിനെയും നാം മറികടക്കും എന്നത് ചരിത്രം നൽകുന്ന ഉറപ്പാണ് . വൈദ്യശാസ്ത്രത്തിന്‍റെയല്ല, . ഓരോ നൂറു വര്‍ഷം കൂടുമ്പോഴും ഓരോ മഹാമാരിയിലൂടെ കടന്നുപോവുക.,ഇത് ഇന്ത്യാചരിത്രത്തെ ബാധിച്ചിരിക്കുന്ന അനിവാര്യതയാണിത്. 1918- 1919 കാലഘട്ടത്തില്‍ ലോകജനസംഖ്യയുടെ പകുതിയെയും തുടച്ചുമാറ്റിയ എച്ച് 1 എന്‍ 1 സ്പാനീഷ് ഫ്ളൂ ബോംബെയിലൂടെയാണ് ഇന്ത്യാചരിത്രത്തിലേക്കു കടന്നെത്തുന്നത് .

ഒന്നാം ലോകമഹായുദ്ധശേഷം എത്തിയ ബ്രിട്ടീഷ് സൈനികരിലാണ് ആദ്യം രോഗം കണ്ടത്. 2 കോടി ഇന്ത്യക്കാരെ നാമാവശേഷമാക്കി ഈ വൈറസ് . 5 കോടി ആളുകള്‍ രോഗബാധിതരായി. ഇതേ വര്‍ഷം തന്നെ രാജ്യം വരള്‍ച്ചയുടെയും പിടിയിലായി. ഗാന്ധിജിയെയും ഈ രോഗം ബാധിച്ചു.

ഈ വിഷജ്വരം ആഞ്ഞടിച്ച് നൂറു വര്‍ഷം പിന്നിടുന്ന വേളയില്‍ അന്നത്തെ മഹാമാരിയുടെ അത്രത്തോളം ആഗോള വ്യാപനവുമായി കോവിഡും എത്തി എന്നത് യാദൃശ്ചികമാവാം. അതുകൊണ്ടുതന്നെ നമുക്കു രത്യാസിക്കാം ഈ വൈറസിനെയും നാം സമ്പര്‍ക്ക വിലക്കിലൂടെ (ക്വാറന്റീൻ) തോല്‍പ്പിക്കും. കാരണം ഇതിലും വലുതിനെ നേരിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്.

ശുശ്രുതന്‍റെ കാലം മുതല്‍ രോഗങ്ങള്‍ നമ്മുടെ രാജ്യത്തെ കാർന്നു തിന്നാൻ ശ്രമിക്കുന്നുണ്ട് എന്ന ചരിത്രം പറയുന്നു.
പ്ലേഗിനെപ്പറ്റി ഭാരതീയ വൈദ്യ ശാസ്ത്രത്തിന്‍റെ പിതാവായ ശുശ്രുതനും മറ്റും പരാമര്‍ശിച്ചിട്ടുണ്ട്. 1500 ബിസി മുതലേ ശോഷം എന്നറിയപ്പെടുന്ന ക്ഷയരോഗത്തെപ്പറ്റി ഭാരതീയര്‍ക്കറിയാമായിരുന്നു. ഒരു പക്ഷെ ആധുനിക മനുഷ്യനെ ബാധിച്ച ആദ്യ രോഗങ്ങളിലൊന്ന് ഇതാവാം. 1513 ല്‍ ഗംഗാ സമതലം മഹാമാരിയുടെ പിടിയിലായി എന്ന് പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ പറയുന്നു.
ഏകദേശം 200 വര്‍ഷം മുമ്പ് കോളറയുടെ രൂപത്തിലായിരുന്നു സംഹാര വൈറസിന്‍റെ കടന്നാക്രമണം. 1817 മുതല്‍ 1822 വരെ ഏകദേശം 5 വര്‍ഷത്തോളം അത് ഇവിടുത്തെ വിവിധ നാട്ടുരാജ്യങ്ങളെയും നിസ്സഹായരായ ജനങ്ങളെയും മുട്ടുകുത്തിച്ചു. 1.8 കോടി ആളുകള്‍ മരിച്ചു.

1900 കാലഘട്ടത്തില്‍ 80 ലക്ഷം പേര്‍ ബ്യൂബോണിക് പ്ലേഗ് മൂലം മുംബൈയിലും അയല്‍ പ്രവിശ്യകളിലുമായി മരിച്ചു. ഇത് കലാപത്തിനു വരെ വഴിമരുന്നിട്ടു. 1899 മുതല്‍ 1924 വരെ ഏകദേശം കാല്‍നൂറ്റാണ്ടോളം ഇന്ത്യ കോളറയുമായുള്ള നിരന്തര പോരാട്ടത്തിലായിരുന്നു. മരണ സംഖ്യ 21 ലക്ഷം. രോഗബാധിതരുടെ എണ്ണം 80 ലക്ഷം. പലതവണ ഇന്ത്യയെ ആക്രമിച്ച കോളറ ബാധയെ ഇപ്പോഴും പൂര്‍ണമായും പിടിച്ചുകെട്ടാനായിട്ടില്ല. ആദ്യ കോളറ ബാധയില്‍ മരണനിരക്ക് 40-45 ശതമാനമായിരുന്നത് രണ്ടാം കോളറക്കാലത്ത് 25 ശതമാനമായി കുറഞ്ഞത് വൈദ്യശാസ്ത്രത്തിന്‍റെ നേട്ടമാവാം.

1943 ല്‍ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചുണ്ടായ കാര്‍ഷിക പ്രതിസന്ധിയും ചുഴലിക്കാറ്റുകളും സൃഷ്ടിച്ച ബംഗാള്‍ ക്ഷാമവും തുടര്‍ന്നുണ്ടായ കോളറയും ടൈഫോയിഡും 30 ലക്ഷം പേരുടെ മരണത്തിനിടയാക്കി. 1964 മുതല്‍ 1975 വരെ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലും കോളറ പരന്നൊഴുകി. 6.75 ലക്ഷം പേരേ രോഗം ബാധിച്ചെങ്കിലും മരണ സംഖ്യ 20000 ആയി കുറഞ്ഞു. ഏകദേശം 4 ശതമാനം മാത്രം.
1974 ല്‍ വസൂരി (സ്മോള്‍ പോക്സ്) പിടിപെട്ട് 15,000 പേര്‍ മരിച്ചതും ഇന്ത്യയുടെ മഹാമാരി ചരിത്രത്തിനു മീതേ മായാത്ത വസൂരിക്കലയായി നില്‍ക്കുന്നു. 1977-79 ആയപ്പോഴേക്കും പ്രതിരോധ മരുന്നുകളിലൂടെ ഇന്ത്യ വസൂരിയെ നിര്‍മാര്‍ജ്ജനം ചെയ്തു. 1981 ല്‍ കണ്ടെത്തിയ എയിഡ്സ് രോഗം നിരവധി മരണത്തിന് ഇടയാക്കി. 2017 ല്‍ മാത്രം 69,000 പേര്‍ ഈ രോഗം മൂലം ഇന്ത്യയില്‍ മരിച്ചതായാണ് കണക്ക്

1994 ല്‍ സൂറത്തില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് കേരളം വരെയെത്തുമെന്ന ഭീതി പരത്തിയെങ്കിലും മരണ സംഖ്യയെ വെറും 94 ല്‍ പിടിച്ചുകെട്ടാനായി. ആലപ്പുഴ ജില്ലയുടെ ചില ഭാഗങ്ങളെ പ്ലേഗ് അന്ന് ബാധിക്കുമെന്ന് ഭീഷണി ഉയര്‍ന്നെങ്കിലും ഒന്നു ഇങ്ങോട്ട് വരില്ലെന്ന മിഥ്യാ സുരക്ഷയുടെ വലയ്ക്കുള്ളില്‍ കേരളം മൂടിപ്പുതച്ചുറങ്ങി.

2007 ലെ ചിക്കുന്‍ ഗുനിയ ഈ ധാരണ തിരുത്തി. രാജ്യത്തിന്‍റെ പലഭാഗത്തും പടര്‍ന്ന ഈ വൈറല്‍പനിബാധയില്‍ 40 പേര്‍ മരിച്ചു. 2009 ലാണ് എച്ച് 1 എന്‍ 1 എന്ന പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത്. ലോകാരോഗ്യ സംഘടന ഇതിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. അരലക്ഷം പേരെ ബാധിച്ച രോഗത്തില്‍ മരണ സംഖ്യ 2700. തുടര്‍ന്നാണ് 2017-18 ല്‍ നിപ്പ വൈറസ് വീണ്ടുമെത്തി 750 പേരെ ബാധിച്ചത്. മരണ സംഖ്യ വെറും 17 മാത്രം. മരണ നിരക്ക് 2 ശതമാനം.
1896 ലെ പ്ലേഗ് 20 ലക്ഷം പേരെ ബാധിച്ചു. 1997-2006 കാലത്ത് 68 തവണ രാജ്യത്ത് കോളറ പൊട്ടിപ്പുറപ്പെട്ടു. ആഗോള തലത്തില്‍ വ്യാപിച്ച ഏഴു തവണയും കോളറ ഇന്ത്യയെ ഒഴിവാക്കിയില്ലെന്നത് മഹാമാരിയുടെ ചരിത്രത്തിലെ നനഞ്ഞുകുതിര്‍ന്ന പാഠം. രചനകളെയും പാട്ടുകളെയും സ്വാധീനിച്ച മഹാമാരി
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് രചിച്ച കോളറക്കാലത്തെ പ്രണയം പോലെ, എഴുപതുകളില്‍ കാക്കനാടനും എംടിയും ഉള്‍പ്പെടെയുള്ള പല എഴുത്തുകാരും വസൂരിയും കോളറയും പശ്ചാത്തലമാക്കി നോവല്‍ രചിച്ചു. മഹാമാരികളില്‍ നിന്നു വിടുവിക്കാനുള്ള പ്രാര്‍ഥന സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്ന ക്രൈസ്തവ ഭക്ത കവിയുടെ ഗാനങ്ങളില്‍ കാണാം. തെക്കന്‍തിരുവിതാംകൂറില്‍ കോളറ പടര്‍ന്നുപിടിച്ച കാലത്തായിരുന്നു സാധുവിന്‍റെ രക്ഷാപ്രവര്‍ത്തനം. കൊറോണാകാലത്തും വിശ്വാസികള്‍ ആ ഗാനങ്ങളില്‍ ആശ്വാസം കാണുന്നു. പടയണി പോലെ പ്രാചീനമായ പല ആചാരങ്ങളിലും മഹാമാരികളില്‍ നിന്നു രക്ഷിക്കണേ എന്ന പ്രാര്‍ഥനയുടെ ആദിരൂപം കാണാം.

രോഗങ്ങളെ മറികടന്ന ചരിത്രം പുതിയ രോഗങ്ങള്‍ക്കു മീതേ വിജയം വരിക്കാനുള്ള കരുത്തു പകരുന്നു. പൊതു സ്ഥലത്തു തുപ്പുന്നതും ചീറ്റുന്നതും മുറുക്കുന്നതും നിര്‍ത്തിയാല്‍ തന്നെ പല പകര്‍ച്ചവ്യാധികളില്‍നിന്നും മോചനം ഉറപ്പാക്കാം. ബുദ്ധിപൂര്‍വം അകലാനും സ്നേഹപൂര്‍വം അടുക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (5 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (5 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (7 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (7 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (10 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (10 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (10 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (10 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (10 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (11 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (11 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (11 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (12 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (12 hours ago)

Malayali Vartha Recommends