Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

ആദ്യ 500ലെത്താന്‍ 55 ദിവസം. അടുത്ത അഞ്ചു ദിവസം കൊണ്ടത് ആയിരമായി. പിന്നുള്ള നാല് ദിവസം കൊണ്ട് 2000 കടന്നു. 2000ല്‍ നിന്ന് 4000ലേക്ക് മൂന്നു ദിവസം. ലോക്ക് ഡൗണിനുശേഷം ഇത് ചെയ്തില്ലെങ്കില്‍ മാരക പണികിട്ടും

06 APRIL 2020 03:44 PM IST
മലയാളി വാര്‍ത്ത

ലോകമാകെ പരിഗണിച്ചാല്‍ പ്രതിദിനം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും നേരിയ കുറവുണ്ട്. കഴിഞ്ഞ ദവിസം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 71,000 ലധികം കേസുകളും 4,750 ഓളം മരണങ്ങളുമാണ്. ഇതുവരെ ആകെ 12,73,000 ഓളം കേസുകളില്‍ നിന്ന് 69,000 ലധികം മരണങ്ങള്‍. അമേരിക്കയില്‍ ഇന്നലെ 25,000 ലധികം കേസുകളും ആയിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്താല്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ഇതുവരെ ആകെ 3,36,000 ലധികം കേസുകളില്‍ നിന്ന് 9,600 ലധികം മരണങ്ങളാണ് ഇവിടെ ഉണ്ടായത്. എന്നാല്‍ ഇംഗ്ലണ്ടില്‍ പുതിയ കേസുകളും മരണങ്ങളും കൂടുകയാണ്. ഇന്നലെ മാത്രം ആറായിരത്തോളം കേസുകളും അറുനൂറിലധികം മരണങ്ങളും. ഇതുവരെ ആകെ 48000ത്തോളം കേസുകളില്‍നിന്ന് 5000ത്തോളം മരണങ്ങള്‍.

ഇതിനടെ, ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 4200 ന് മുകളിലായി. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അറുനൂറിലധികം പുതിയ രോഗികള്‍. ഇത്രയും അധികം രോഗികള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യം. ഇന്നലെ മാത്രം ഇരുപതിലധികം മരണങ്ങള്‍. ഇതുവരെ മരിച്ചത് 120 ഓളം പേര്‍ എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യയില്‍ ആദ്യത്തെ 500 രോഗികളിലേക്കെത്താന്‍ 55 ദിവസമെടുത്തു. അടുത്ത അഞ്ചു ദിവസം കൊണ്ടത് ആയിരമായി. തുടര്‍ന്നുള്ള നാല് ദിവസം കൊണ്ട് 2000 കടന്നു. 2000 ല്‍ നിന്ന് 4000 എത്താന്‍ പിന്നെ മൂന്നു ദിവസം മാത്രമാണ് എടുത്തത്.

ചില സംസ്ഥാനങ്ങളില്‍, നിസാമുദ്ദീന്‍ സംഭവത്തിനു ശേഷമുണ്ടായ കേസുകളുടെ വര്‍ധനവ് ആശങ്കാജനകമാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം അധികം കൂട്ടാതെ തന്നെ രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സംസ്ഥാനങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിലവില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താതെ സമൂഹ വ്യാപനം ഇല്ല എന്ന് ആവര്‍ത്തിക്കുന്നതില്‍ വലിയ കഴമ്പില്ല എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

അതേ സമയം കേരളത്തില്‍ സമൂഹവും അധികാരികളും കാണിച്ച സംയമനവും പ്രയത്‌നവും രോഗ വ്യാപനം കുറയ്ക്കുന്നതില്‍ നമ്മെ സഹായിച്ചു എന്ന് അനുമാനിക്കാവുന്ന നിലയ്ക്കാണ് സൂചനകള്‍. ഇവിടെ മറ്റുള്ള ഇടങ്ങളേക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നതെങ്കിലും ആശാവഹമായ കാര്യമാണ്. കേരളത്തില്‍ ഇന്നലെ 8 പുതിയ രോഗികളാണ് ഉണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 314 ആയി. 56 പേര്‍ ഇതിനകം രോഗമുക്തി നേടി. ഇപ്പോള്‍ ചികിത്സയിലുള്ളത് 256 പേര്‍. നിലവില്‍ കേരളത്തിലെ ട്രെന്‍ഡ് ആശാവഹമാണ്. പക്ഷേ ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ അത്യധികം ശ്രദ്ധ നാം ചെലുത്തിയില്ലെങ്കില്‍ അല്‍്പം സമയം കൊണ്ട് നാം നേടിയ മുന്‍തൂക്കം കൈവിട്ടു പോയേക്കാം. കര്‍ശന നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി മാത്രം ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതാവും ഉചിതം.

അതിനിടയില്‍ കേരളത്തില്‍ വേനല്‍ മഴയും എത്തിക്കഴിഞ്ഞു. കൊറോണ ബാധ നിലനില്‍ക്കുന്ന അതിജാഗ്രത വേണം. മഴക്കാലത്ത് പൊന്തി വരുന്ന പഴയ രോഗങ്ങളൊക്കെ ഇവിടൊക്കെ തന്നെ പതുങ്ങി ഇരിപ്പുണ്ടെന്നതിനാല്‍, ജാഗ്രത അത്യവശ്യമാണ്. കൊതുകിന്റെ പ്രജനനം കൂടിയാല്‍ ഡെങ്കി, ചിക്കന്‍ ഗുനിയ തുടങ്ങിയവ ഭീഷണി ആയി ഉയരും. ഡെങ്കി കൊതുകിന് വളരാന്‍ ഒരു സ്പൂണില്‍ കൊള്ളുന്ന വെള്ളം തന്നെ ധാരാളമാണ്. അതിനാല്‍ വീടിനും പരിസരത്തും വെള്ളം കെട്ടിക്കിടന്നു കൊതുകു പെരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ എല്ലാം ഇല്ലാതാക്കണം. റബര്‍ വിളയിലെ ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, ടയറുകള്‍, ചെരുപ്പുകള്‍, സണ്‍ഷെയ്ഡില്‍ കെട്ടിനില്‍ക്കാന്‍ സാധ്യതയുളള വെള്ളം, ഫ്രിജിന് താഴെയുള്ള ട്രെയിലെ വെള്ളം, പൂച്ചട്ടിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒക്കെ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൊതുകുകടി കൊള്ളാതിരിക്കാനുള്ള വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (2 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (2 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (2 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (3 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (3 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (3 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (4 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (4 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (4 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (4 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (4 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (5 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (5 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (6 hours ago)

Malayali Vartha Recommends