Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്‌ലീഗുകാര്‍. ആശങ്ക ശക്തം

06 APRIL 2020 09:45 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 32 മരണം. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,067 ആയി. 109 പേര്‍ മരിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 1445 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 25,500 പേര്‍ ക്വാറന്റീനിലാണ്. അതേസമയം, യുവാക്കളില്‍ രോഗബാധാ നിരക്ക് കൂടുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു വച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് ബാധിച്ചവരില്‍ 47 ശതമാനവും 40 വയസ്സില്‍ താഴെയുള്ളവരാണ്. ബാക്കി 63 ശതമാനവും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. നാല്പതിനും അറുപതിനുമിടയില്‍ പ്രായമുള്ളവരിലെ മരണനിരക്ക് 30 ശതമാനമാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്കി. കൊവിഡ് തീവ്രബാധിത മേഖലകളില്‍ പ്രത്യേക നിരീക്ഷണത്തിന് സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കണം. എല്ലാവരും സമൂഹ അകലം പാലിക്കണം. വീട്ടില്‍ നിര്‍മ്മിക്കുന്ന മുഖാവരണം ധരിക്കണം. സമൂഹവ്യാപനം തടയുക എന്നത് തന്നെയാണ് പ്രധാനമെന്നും ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി.

അതേസമയം,ലോക് ഡൗണിന് ശേഷവും കേരളത്തിലെ എട്ട് ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 62 ഹോട്ട് സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട് സ്‌പോട്ടുകളില്‍ രോഗ നിര്‍ണയം വ്യാപകമാക്കാന്‍ തീരുമാനിച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ചികില്‍സാ വസ്തുക്കള്‍ വന്‍തോതില്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.

നാല് ദിവസമായി കോവിഡ് വ്യാപനത്തിന്റെ തീവ്രത ഏറിവരികയാണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഡല്‍ഹിയില്‍ 503ഉം തെലങ്കാനയില്‍ 321 ഉം യുപില്‍ 227 ഉം ആന്ധ്രയില്‍ 266 ഉം ഗുജറാത്തില്‍ 144 ഉം രാജസ്ഥാനില്‍ 274 ഉം ആണ്. രോഗവിമുക്തി നേടിയവരില്‍ കൂടുതല്‍ കേരളത്തിലാണ്. ഭോപ്പാലില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. 62 കരാനാണ് മരിച്ചത്. മധ്യപ്രദേശിലെ മരണസംഖ്യ 15 ആയി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തിന് 2.7 കോടി എന്‍95 മാസ്‌ക്കുകള്‍ വേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പിപിഇ കിറ്റുകള്‍ ഒന്നര കോടി വേണം. 16 ലക്ഷം രോഗ നിര്‍ണയ കിറ്റുകള്‍ വേണം. 50,000 വെന്റിലേറ്ററുകള്‍ വേണം. പെതുമേഖ, സ്വകാര്യസ്ഥാപനങ്ങളോട് ഇവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്തുനിന്നും ലഭ്യമാക്കാനും നീക്കമുണ്ട്. 82 ശതമാനം രോഗികളുള്ള ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ഡൗണിന് ശേഷവും കര്‍ശന നിയന്ത്രണം വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യയില്‍ 274 ജില്ലകളിലാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കേരളമടക്കം രോഗബാധ തീവ്രമായ എട്ട് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരീലും മേഖലകളായി തിരിച്ച് രോഗനിര്‍ണയപരിശോധന വ്യാപകമാക്കുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്യും. ഇതിനായി 7 ലക്ഷം പരിശോധന കിറ്റുകള്‍ െഎസിഎംആര്‍ ഉടന്‍ ലഭ്യമാക്കും. ഏപ്രില്‍ 15 മുതല്‍ രാജ്യത്ത്‌ െപാതുവില്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായാകും നീക്കുക. മാസ്‌ക് നിര്‍ബന്ധമാക്കുന്നതും തെര്‍മല്‍ സ്‌ക്രീനിങ്ങും അടക്കം കര്‍ശന വ്യവസ്ഥകളോടെ മാത്രമേ പൊതുഗതാഗത സംവിധാനം അനുവദിക്കൂ. ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം തുടരും. ഷോപ്പിങ് മാളുകളും, സിനിമാ ശാലകളും അടഞ്ഞുതന്നെ കിടക്കും. വിമാനസര്‍വീസ് ഭാഗികമായി മാത്രമേ പുന:രാരംഭിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (52 minutes ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (59 minutes ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (1 hour ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (2 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (2 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (2 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (2 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (3 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (3 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (3 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (3 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (4 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (4 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (5 hours ago)

Malayali Vartha Recommends