Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളത്തിലെ 8 ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 62 ജില്ലകളില്‍ നിയന്ത്രണം തുടരും

07 APRIL 2020 06:27 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ 62 ജില്ലകളിലായാണ് ഇന്ത്യയിലെ കോവിഡ് ബാധിതരില്‍ 80 % പേരും ഉള്ളത്. തന്മൂലം ലോക്ഡൗണ്‍ അവസാനിച്ചാലും ഈ 62 ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. കേരളത്തില്‍, ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളും ഈ പരിധിയില്‍ വരുമെന്നാണു വിവരം. രാജ്യത്തെ 736 ജില്ലകളില്‍ 274 ജില്ലകളിലാണ് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ 'വൈറസ് ഔട്ട്‌ബ്രേക്ക്' തടയാനുള്ള പ്രത്യേക മാര്‍ഗനിര്‍ദേശം കഴിഞ്ഞദിവസം കേന്ദ്രം പുറത്തിറക്കിയിരുന്നു.

രാജസ്ഥാനിലെ ഭില്‍വാഡയില്‍ മാര്‍ച്ച് 19-ന് 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ, കര്‍ഫ്യൂ , അതിര്‍ത്തി അടയ്ക്കല്‍ , സേവനത്തിന് 6000 ഡോക്ടര്‍മാര്‍ , ലക്ഷണമുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന , രോഗബാധിത സ്ഥലങ്ങളെ വിവിധ മേഖലകളായി (ക്ലസ്റ്റര്‍) തരംതിരിച്ചുള്ള നിരീക്ഷണം , പൊതുഇടങ്ങളില്‍ അണുനശീകരണം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയതുപോലെ ഈ ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ വേണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

എയിംസ് ഡയറക്ടറും കോവിഡ് പ്രതിരോധത്തിനുള്ള കേന്ദ്ര കര്‍മസമിതി അംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ, രാജ്യത്ത് മുംബൈ പോലെ ചിലയിടങ്ങളില്‍ കോവിഡ് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ചു. സമൂഹവ്യാപനമില്ലെന്ന് ഇതിനു ശേഷവും ആവര്‍ത്തിച്ച ആരോഗ്യമന്ത്രാലയം പക്ഷേ, ഡോ. രണ്‍ദീപിന്റെ വാക്കുകള്‍ തള്ളിയില്ല. പകരം, പ്രാദേശികമായി സമൂഹവ്യാപനമുണ്ടെന്ന ആരോഗ്യമന്ത്രാലയ നിലപാടു തന്നെയാണ് അദ്ദേഹവും പങ്കുവച്ചതെന്നു വിശദീകരിച്ചു.

ചില സ്ഥലങ്ങളില്‍ മാത്രമാണ് സമൂഹവ്യാപനമെന്നു വ്യക്തമാക്കിയ ഡോ. രണ്‍ദീപ്, രണ്ടാം ഘട്ടമായ പ്രാദേശിക വ്യാപനത്തിനും മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിനും ഇടയിലാണ് രാജ്യമെന്നും സൂചിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാംദിവസവും അഞ്ഞൂറിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണു മുന്നറിയിപ്പ്. കേന്ദ്രം ഹോട്‌സ്‌പോട്ടുകളായി വിലയിരുത്തിയ സ്ഥലങ്ങളെക്കുറിച്ചാണു പരാമര്‍ശം.

ഇന്നലെയാണ് രാജ്യത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ചു മരിച്ചത്. മരണം നൂറു കടന്നു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 28 പേരാണു മരിച്ചത്. ആകെ 111 മരണം. 704 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 4281 ആയി. സംസ്ഥാനങ്ങളടക്കം സ്ഥിരീകരിച്ച കണക്കു കൂടി ചേര്‍ത്താല്‍ ഇതു 4316 ആകും.

ലോക്ഡൗണ്‍ അവസാനിക്കുന്ന 14-നു ശേഷം ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം. എയര്‍ ഇന്ത്യ ഒഴികെയുള്ളവ 14-നു ശേഷമുള്ള ആഭ്യന്തര യാത്രകള്‍ക്ക് ബുക്കിങ് ആരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. എയര്‍ ഇന്ത്യ ഈ മാസം 30 വരെ ബുക്കിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends