Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിര്‍ത്തിയില്‍ അസ്വഭാവിക കാല്‍പ്പാടുകള്‍ കണ്ട് തിരച്ചിലിറങ്ങിയ 5 സൈനീകര്‍ക്ക് വീരമൃത്യു; പകരം അഞ്ച് ഭീകരരെ യമപുരിക്കയച്ച് സൈന്യം; 2016 ല്‍ പാക്ക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സേനാ യൂണിറ്റിലുള്ളവരാണ് വീരമൃത്യുവരിച്ച സൈനീകര്‍

07 APRIL 2020 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി

കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം മഞ്ഞമൂടിക്കിടക്കുന്ന ഉയര്‍ന്ന പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ അഞ്ച് പാക് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കരസേനയുടെ പ്രത്യേക വിഭാഗത്തില്‍പ്പെട്ട അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ജവാന്‍മാര്‍ക്കൊപ്പം ഏറ്റുമുട്ടലില്‍ പങ്കെടുത്ത പാരാ സ്പെഷല്‍ ഫോഴ്സിലെ പാരാട്രൂപ്പര്‍മാരായ രാജസ്ഥാന്‍നില്‍നിന്നുള്ള ഛത്രപാല്‍ സിങ്, ഹിമാചലില്‍ നിന്നുള്ള ബാല്‍കൃഷന്‍ , ഉത്തരാഖണ്ഡില്‍നിന്നും അമിത് കുമാര്‍ , ഹിമാചല്‍ലില്‍ നിന്നും തന്നെയുള്ള സുബേദാര്‍ സഞ്ജീവ് കുമാര്‍ , ഉത്തരാഖണ്ഡില്‍നിന്നുള്ള ഹവില്‍ദാര്‍ ദേവേന്ദ്ര സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്. 2016 ല്‍ പാക്ക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സേനാ യൂണിറ്റാണിത്.

മഞ്ഞുമൂടിയ പ്രദേശത്ത് അസ്വാഭാവികമായ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചിലിനിറങ്ങിയ പ്രത്യേക സൈനിക വിഭാഗത്തില്‍പ്പെട്ടവരാണ് വീരമൃത്യു വരിച്ചത്. മഞ്ഞുവീഴ്ചമൂലം വഴികളെല്ലാം അടഞ്ഞതിനാല്‍ അതിസാഹസിക നീക്കം നടത്തിയാണ് സൈനികര്‍ പാക് ഭീകരരെ കണ്ടെത്തിയത്. രണ്ട് ദിവസമായി മഞ്ഞുവീഴ്ച തുടരുന്നതിന്റെ മറവില്‍ നുഴഞ്ഞുകയറിയ ഭീകരരാണ് കൊല്ലപ്പെട്ടത്.

ഏപ്രില്‍ ഒന്നിനുതന്നെ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം അവരുടെ ബാഗുകള്‍ അടക്കമുള്ളവ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മൂന്നിനും നാലിനും സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തി. അതിനിടെ, പ്രത്യേക പരിശീലനനം നേടിയ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സസിന്റെ സഹായവും സൈന്യം തേടിയിരുന്നു. പ്രദേശം മുഴുവന്‍ മഞ്ഞുമൂടിക്കിടന്നതിനാല്‍ ഹെലികോപ്റ്ററില്‍ നിന്ന് പാരഷൂട്ട് വഴിയാണു കമാന്‍ഡോകള്‍ വനത്തിലിറങ്ങിയത്. കനത്ത മഞ്ഞുവീഴ്ച വകവയ്ക്കാതെ തിരച്ചില്‍ നടത്തിയ സംഘം, നാലിനു രാത്രിയാണ് ഭീകരരുടെ ഒളിസങ്കേതം വളഞ്ഞത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഭീകരസംഘത്തെ നിലംപരിശാക്കി. കമാന്‍ഡോകളില്‍ 2 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 3 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ മാസം രണ്ടിനാണു ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതായി റഡാര്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയത്. കുപ്വാരയിലെ കേരന്‍ സെക്ടറിലുള്ള വനമേഖലയിലേക്കു കടന്ന ഇവരെ നേരിടാന്‍ കമാന്‍ഡോകളെയും രംഗത്തിറക്കിയിരുന്നു.

മാത്രമല്ല കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. വടക്കന്‍ കശ്മീരിലെ കേരന്‍ മേഖലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണു സൈന്യം വധിച്ചത്.

പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും പരുക്കേറ്റവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും കേണല്‍ രാജേഷ് കലിയ പറഞ്ഞു. ശനിയാഴ്ച തെക്കന്‍ കശ്മീരിലെ ബത്പാരയില്‍ നാലു ഭീകരരെ സേന വധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം 14 ആയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (2 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (2 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (2 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (2 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (2 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (2 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (2 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (2 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (2 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (3 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (3 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (3 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (5 hours ago)

Malayali Vartha Recommends