Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ലോക്ക് ഡൗണ്‍ കാലാവധി തീരാന്‍ ഒരാഴ്ച മാത്രം ... മുംബൈയില്‍ അവസ്ഥ പരിതാപകരം... 46 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി ഉയര്‍ന്നു

07 APRIL 2020 12:55 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ കാലാവധി തീരാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ മഹാരാഷ്ട്രയിലേ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ് .നിലവില്‍ 868 പേര്‍ക്കാണ് കോവിഡ് രോഗം മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചിരിക്കുന്നത് .ഇന്ത്യയില്‍ ഇതിനോടകം തന്നെ കോവിഡ് രോഗബാധിതരുടെ എണ്ണം 4250 കടന്ന സാഹചര്യത്തില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ പറയത്തക്ക തരത്തില്‍ രോഗവ്യാപനം നടന്നിട്ടില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു .അതിനാല്‍ തന്നെ സമൂഹവ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു എന്ന് പറയാന്‍ കഴിയും .അതേ സമയം മുംബൈയില്‍ അവസ്ഥ പരിതാപകരമായി തുടരുകയാണ് എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് മുംബൈ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി ഉയര്‍ന്നിരിക്കുകയാണ് .ഇതില്‍ ഒരാളുടെ നില ഗുരുതരം എന്നാണ് റിപ്പോര്‍ട്ട് .

ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടുമാസം ഗര്‍ഭിണി ഉള്‍പ്പെടെ 7 മലയാളി നഴ്‌സുമാര്‍ക്കും മുംബൈ ജസ്‌ലോക് ആശുപത്രിയില്‍ 2 പേര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2 മലയാളികള്‍ക്കു കൂടി ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെയാണ് മുംബൈയിലും ഡല്‍ഹിയിലുമായി കോവിഡ് ബാധിച്ച മലയാളി നഴ്‌സുമാര്‍ 57 ആയി ഉയര്‍ന്നത്
യുഎസിലും ബ്രിട്ടനിലുമായി 3 മലയാളി നഴ്‌സുമാരും ഒരു ആശുപത്രി അനുബന്ധ ജോലിക്കാരനും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞിരുന്നു. 53 ജീവനക്കാര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ മുംബൈ വൊക്കാര്‍ഡ് ആശുപത്രി അധികൃതര്‍ അടപ്പിച്ചിരിക്കുകയാണ് .നിലവില്‍ രോഗപ്രതിരോധത്തിനായി പെടാപ്പാടു പെടുന്ന അവസ്ഥയാണ് മഹാരാഷ്ട്രയിലുള്ളത് .മുബൈയിലെ
ചേരി പ്രദേശങ്ങളിലുള്‍പ്പടെ രോഗവ്യാപനം ഉണ്ടായേക്കാം എന്ന വസ്തുത കണക്കിലെടുത്തു ഒട്ടനവധി കരുതല്‍ നടപടികള്‍ എടുത്തിരുന്നു .സമൂഹവ്യാപനം ഉണ്ടാകാതിരിക്കാന്‍ നടത്തിയ തീവ്ര ശ്രമങ്ങള്‍ക്ക് മുന്‍പേ തന്നെ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് ബാധിച്ച് 52 പേര്‍ മരിച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 868 ആയി ഉയര്‍ന്നിരിക്കുകയാണ് . രാജ്യത്തുണ്ടായ കോവിഡ് മരണത്തിന്റെ പകുതിയോളം മഹാരാഷ്ട്രയില്‍ നിന്നുമാണ് 
പുണെ ഡി.വൈ. പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരടക്കം 92 ജീവനക്കാരെ ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ് . ബാന്ദ്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്കു സമീപം ചായക്കടക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ മേഖല അടച്ചുപൂട്ടി. വാര്‍ധയില്‍ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ചു വീട്ടില്‍ ജനം കൂടിയതിനെതിരെ കേസെടുത്തു. അര്‍വി എംഎല്‍എ ദാദാറാവു കേച്ചെയ്‌ക്കെതിരെയാണു കേസ്. നിലവില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ ഗുരുതരമായ പ്രതിയാഖ്യാതം ഉണ്ടാക്കും എന്ന് തന്നെയാണ് വ്യക്തമാകുന്നത് .നിലവില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം..

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (6 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (9 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (11 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (11 hours ago)

Malayali Vartha Recommends