Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മുംബൈ നടുങ്ങി... രണ്ട് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മുള്‍മുനയില്‍ ധാരാവി.... സമൂഹവ്യാപനം ധാരാവിയില്‍ ഉണ്ടായാല്‍ മുംബൈയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സര്‍ക്കാരും

07 APRIL 2020 01:08 PM IST
മലയാളി വാര്‍ത്ത

കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഭീതി. മുംബൈയുടെ മനസ്സില്‍ ഒന്നു മാത്രം, ധാരാവി. ഭീതിയില്‍ ജനങ്ങളും സര്‍ക്കാരും മുന്നോട്ട് പോവുകയാണ്. പക്ഷെ രണ്ട് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മുള്‍മുനയിലാണ് ധാരാവി. നേരത്തെ ഒരാള്‍ മരിക്കുകയും ഡോക്ടര്‍ അടക്കം 2 പേര്‍ക്കു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ധാരാവിയില്‍ രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അശ്രാന്ത പരിശ്രമത്തിലായിരുന്നു. നഗരഹൃദയത്തില്‍ 10 ലക്ഷത്തിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിമേഖലയില്‍ സമൂഹ വ്യാപനം പ്രതിരോധിക്കാന്‍ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും പല ഷിഫ്റ്റുകളിലായി ഇവിടെ കേന്ദ്രീകരിക്കുന്നു.

ധാരാവിയില്‍ സമൂഹവ്യാപനം ഉണ്ടായാല്‍ മുംബൈയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സര്‍ക്കാരും. പൊലീസ് നിരന്തരം റോന്തു ചുറ്റുമ്പോള്‍ കോര്‍പറേഷന്‍ അധികൃതര്‍ ചെറു മേഖലകള്‍ കേന്ദ്രീകരിച്ച് കോവിഡ് സംബന്ധിച്ച അന്വേഷണങ്ങളും ബോധവല്‍കരണവും നടത്തുന്നു. രോഗം ബാധിച്ചവര്‍ താമസിച്ചിരുന്ന മേഖല സീല്‍ ചെയ്യുന്നതും അവര്‍ ഇടപെട്ടവരെ ക്വാറന്റീന്‍ ചെയ്യുന്നതുമാണ് മറ്റൊരു പ്രധാന ജോലി. ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും കൗണ്‍സിലിങ്ങുമായി രംഗത്തുണ്ട്. ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍പേരെയും കണ്ടെത്താനുള്ള നടപടി ഊര്‍ജിതമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സ്ഥിരീകരിച്ചവരുള്‍പ്പെടുന്ന സ്ഥലവുമായി ബന്ധപ്പെട്ടു താമസിക്കുന്ന മുഴുവന്‍പേരെയും പരിശോധനയ്ക്കു വിധേയമാക്കും. പ്രോട്ടോകോള്‍ പ്രകാരം സാംപിള്‍ ശേഖരണം നടത്തുന്നുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴില്‍ നാലായിത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ ഈ മേഖല മാത്രം കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ധാരാവിയിലെ പ്രധാന റോഡിനോടു ചേര്‍ന്നു ക്ലിനിക്ക് നടത്തുന്ന 35 വയസ്സുകാരനായ ഡോക്ടര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ധാരാവി മേഖലയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. മേഖലയിലെ പലരും ചികിത്സ തേടിയിരുന്ന ഡോക്ടറാണ് ഇദ്ദേഹമെന്നതാണ് ആശങ്ക പരത്തുന്നത്.

ഡോക്ടറില്‍ നിന്നു കൂടുതല്‍ രോഗികള്‍ ഉണ്ടാകുമോയെന്ന പരിശോധനയിലാണ് ആരോഗ്യവകുപ്പും മുംബൈ കോര്‍പറേഷന്‍ അധികൃതരും. മുംബൈ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലും ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ചവരെയും അടുത്ത് ഇടപഴകിയവരെയും കുടുംബാംഗങ്ങളെയും ഐസലേഷനിലാക്കി. ധാരാവിയില്‍ ബിഎംസി ജീവനക്കാരെ കയ്യേറ്റം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആരോഗ്യപ്രവര്‍ത്തകരോടു മോശമായി പെരുമാറിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്് അറിയിച്ചിട്ടുമുണ്ട്. അങ്ങനെ എല്ലാ രീതിയിലും കോവിഡെന്ന ദുരന്തത്തെ ചെറുക്കുകയാണ് മുംബൈ.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (6 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (9 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (11 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (11 hours ago)

Malayali Vartha Recommends