Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സ്വകാര്യ ട്രെയിനുകളുടെ ഏപ്രില്‍ 30 വരെയുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി.; കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന അഭ്യൂഹം ശക്തം

07 APRIL 2020 08:38 PM IST
മലയാളി വാര്‍ത്ത

ഐ.ആര്‍.സി.ടി.സിയുടെ കീഴിലുള്ള മൂന്ന് സ്വകാര്യ ട്രെയിനുകളുടെ ഏപ്രില്‍ 30 വരെയുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. നേരത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏപ്രില്‍ 30 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

രണ്ട് തേജസ് ട്രെയിനുകളും ഒരു കാശി മഹാകാല്‍ എക്‌സ്പ്രസുമാണ് ഐ.ആര്‍.സി.ടി.സിയുടെ കീഴില്‍ സര്‍വീസ് നടത്തുന്നത്. കാശി മഹാകാല്‍ എക്‌സ്പ്രസ് വാരണാസി-ഇന്‍ഡോര്‍ റൂട്ടിലും തേജസ് ട്രെയിന്‍ ലഖ്‌നൗ-ന്യൂഡല്‍ഹി, അഹമ്മാദാബാദ്-മുംബൈ റൂട്ടിലുമാണ് സര്‍വീസ് നടത്തുന്നത്. ഏപ്രില്‍ 14 മുതല്‍ 30 വരെ ടിക്കറ്റ ബുക്ക് ചെയ്തിരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും പണം റീഫണ്ട് ചെയ്യുമെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു. ഏപ്രില്‍ 14ന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും.


രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു ആലോചന കേന്ദ്രം നടത്തുന്നതെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളും ആരോഗ്യവിദഗ്ധരും ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നിർദേശിച്ചത് പ്രകാരം 13 സംസ്ഥാനങ്ങളാണ് ഈ വിഷയത്തിൽ അഭിപ്രായം അറിയിച്ചിരിക്കുന്നത്. ഇതിൽ 10 സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. പശ്ചിമബംഗാൾ, മേഘാലയ, മിസോറാം സർക്കാരുകൾ മാത്രമാണ് ലോക്ക ഡൗൺ നീട്ടേണ്ടതില്ല എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവിൽ ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൗൺ. 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നാണ് കഴിഞ്ഞാഴ്ച്ച കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബെ പറഞ്ഞിരുന്നത്.

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങൾ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട്. ഉത്തർപ്രദേശ്, മഹരാഷ്ട്ര, തെലങ്കാന സർക്കാരുകൾ ഏപ്രിൽ 14 നുശേഷവും രണ്ടാഴ്ച്ചത്തേയ്ക്കെങ്കിലും ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെടുകയാണ്. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്രവും പുനരാലോചന നടത്തുന്നത്.

ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥൻ സർക്കാർ ലോക്ക് ഡൗൺ നീട്ടരുതെന്നാണ് ആവശ്യപ്പെടുന്നത്. ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് കഴിഞ്ഞാഴ്ച്ച നടത്തിയ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിംഗ് ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നത്. ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അറിയിക്കാനും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവിശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമുള്ള നിർദേശത്തിലാണ് ലോക്ക് ഡൗൺ നീട്ടാൻ വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്.

കൊറോണ വൈറസിന്റെ സമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 23 അർധ രാത്രി മുതലാണ് രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഏപ്രിൽ 14 അർധരാത്രിയിൽ ലോക്ക് ഡൗൺ അവസാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (3 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (3 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (9 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends