Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

'കൊറോണ ജിഹാദ്,' ശോഭ കരന്തലജെയ്‌ക്കെതിരെ നിയമ നടപടിയുമായി പോപ്പുലര്‍ ഫ്രണ്ട്

07 APRIL 2020 09:13 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി നിസാമുദ്ദീനില്‍ മാര്‍ച്ച് മാസമാദ്യം നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം അപ്രതീക്ഷിതമായി വര്‍ധിച്ചതിന് ഈ മതസമ്മേളനം ഒരു കാരണമായിട്ടുണ്ടെന്ന വിലയിരുത്തല്‍ വിവിധ കോണുകളില്‍ നിന്നുമുയരുകയും ചെയ്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത പത്തിലധികം പേര്‍ കൊറോണ ബാധിതരായി മരിച്ചതിനെ തുടര്‍ന്നും സമ്മേളനവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 1500ഓളം പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെയും തബ്ലീഗ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍ക്കസ് കൊറോണ ഹോട്ടസ്പോട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, ഈ വിഭാഗത്തിനെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണവും നടന്നിരുന്നു. ഇത്തരത്തില്‍ കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാവായ ശോഭ കരന്തലജെ 'കൊറോണ ജിഹാദ്' എന്ന രീതിയില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുസ്ലീം രാഷ്ട്രീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ വ്യക്തമാക്കിയിരുന്നത്.

നിസാമുദ്ദീന്‍ തബ്ലീഗില്‍ പങ്കെടുത്തവരില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കരന്തലജെ 'കൊറോണ ജിഹാദ്' എന്ന പരാമര്‍ശം നടത്തിയത്. രോഗം പരത്തുന്നതിന് കരുതിക്കൂട്ടി തബ്ലീഗ് നടത്തിയെന്ന തരത്തിലായിരുന്നു എം.പിയുടെ പരാമര്‍ശമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതൃയോഗം കുറ്റപ്പെടുത്തി. 'ജിഹാദ്' എന്ന പദം ഉപയോഗിച്ചത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ.കെ. അഷ്റഫ് ആരോപിച്ചു. 'പരാമര്‍ശം നടത്തിയ എം.പിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും.

അതേസമയം ഉഡുപ്പി-ചിക്മഗലൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ കരന്തലജെ, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണ ജിഹാദ് എന്ന ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടിരുന്നു. അവര്‍ രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും കരന്തലജെ ആരോപിച്ചിരുന്നു.

അതിനിടെ, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മുസ്ലീം സമുദായത്തെ മുഴുവന്‍ പഴി ചാരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കന്നഡ ചാനലായ ടിവി 9ന് നല്‍കിയ അഭിമുഖത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മുസ്ലീം സമുദായത്തെ മുഴുവന്‍ പഴിചാരാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ചിന്തിക്കില്ല. അത്തരത്തില്‍ പഴിചാരാന്‍ അവസരവും നല്‍കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

നിസാമുദ്ദീനിലെ തബ് ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം ശക്തമായിരുന്നു. കോവിഡ് രോഗവ്യാപനത്തിനിടയില്‍ ആരും വര്‍ഗീയ വിളവെടുപ്പിന് ശ്രമിക്കരുതന്ന് തബ് ലീഗിനെതിരായ പ്രചരണത്തെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ആന്ധ്രാപ്രദേശ് മുഖ്യമനത്രി ജഗ്മോഹന്‍ റെഡ്ഡിയുമടക്കമുള്ള മുഖ്യമന്ത്രിമാരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (3 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (3 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (9 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends