Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

3 സംസ്ഥാനങ്ങള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എന്‍എസ്എ ചുമത്തിയേക്കും

08 APRIL 2020 07:24 AM IST
മലയാളി വാര്‍ത്ത

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രോഗ പരിശോധന നടത്തണമെന്നും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ള നിര്‍ദേശം പലരും അനുസരിക്കാത്ത സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമവും (എന്‍എസ്എ) കൊലപാതകശ്രമക്കുറ്റവും ചുമത്താനുള്ള നീക്കവുമായി വിവിധ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ തീരുമാനമെടുത്തത്.

കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ 14-നു ശേഷവും ലോക്ഡൗണ്‍ തുടരാനുള്ള നീക്കത്തിലാണ് യുപി സര്‍ക്കാര്‍. കഴിഞ്ഞ 5 ദിവസത്തിനിടെ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 182 കേസുകളില്‍ 165 എണ്ണവും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടതാണ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവച്ച 85 പേര്‍ക്കെതിരെ ഉത്തരാഖണ്ഡില്‍ 17 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുപിയിലെ കോവിഡ് രോഗികളുടെ എണ്ണം 305 ആയി. 3 പേര്‍ മരിച്ചു. ഹരിയാനയില്‍ പുതിയ 23 കേസുകളും സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. ക്വാറന്റീനിലിരിക്കെയുള്ള മോശം പെരുമാറ്റത്തിനു ഡല്‍ഹിയിലും മുംബൈയിലും തബ്‌ലീഗ് അംഗങ്ങള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പട്ടികയില്‍പ്പെടാത്തവര്‍ ആരോഗ്യസംവിധാനത്തെ സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ വീട്ടില്‍ ,നിസ്സാമുദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 10 മലയാളികള്‍ താമസിച്ചിരുന്നതായി മുംബൈ പൊലീസ് സ്ഥിരീകരിച്ചു. ധാരാവിയില്‍ നിന്ന് ഇവര്‍ കേരളത്തിലേക്കാണു മടങ്ങിയത്.

ഇതിനിടെ, ധാരാവിയില്‍നിന്ന് തിരിച്ചെത്തിയ 10 പേരെ കണ്ടെത്താനുള്ള ശ്രമം കേരള ആരോഗ്യ വകുപ്പ് തുടങ്ങി. പങ്കെടുത്ത് 21 പേര്‍ കോഴിക്കോട് ജില്ലയില്‍ തിരിച്ചെത്തിയെന്നാണ് കേരളത്തില്‍ ലഭ്യമായ കണക്ക്. 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9 പേരുടെ ഫലം നെഗറ്റീവാണ്. 8 പേരുടെ സ്രവം കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുംബൈയിലെത്തിയ സംഘത്തിലെ 5 പേര്‍, കോവിഡ് ബാധിച്ച മരിച്ചയാളിന്റെ വീട്ടിലും, 5 പേര്‍ സമീപത്തെ മസ്ജിദിലുമാണ് താമസിച്ചിരുന്നെന്ന് മുംബൈ പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (2 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (2 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (4 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (4 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (6 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (7 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (7 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (8 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (8 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (9 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (9 hours ago)

Malayali Vartha Recommends