കൊവിഡ് 19 പ്രതിരോധത്തിനായി പണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവ് ചുരുക്കണമെന്ന നിര്‍ദേശവുമായി സോണിയ ഗാന്ധി... തലസ്ഥാന നഗരിയില്‍ 20000 കോടി രൂപ മുടക്കി നടത്താന്‍ ഉദ്ദേശിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാനും പരസ്യത്തിന് ഉള്‍പ്പെടെ സര്‍ക്കാര്‍ ഉപയോഗിക്കുന്ന പണം നിയന്ത്രിക്കാനും സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം

കൊവിഡ് പ്രതിരോധത്തിനായുളള ആശയങ്ങള്‍ തേടി പ്രധാനമന്ത്രി ഞായറാഴ്ച തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊവിഡ് 19 പ്രതിരോധത്തിനായി പണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവ് ചുരുക്കണമെന്ന നിര്‍ദേശവുമായി സോണിയ ഗാന്ധി. തലസ്ഥാന നഗരിയില്‍ 20000 കോടി രൂപ മുടക്കി നടത്താന്‍ ഉദ്ദേശിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാനും പരസ്യത്തിന് ഉള്‍പ്പെടെ സര്‍ക്കാര്‍ ഉപയോഗിക്കുന്ന പണം നിയന്ത്രിക്കാനുമാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശം.
ഇത്തരത്തില്‍ പണം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വക 5 നിര്‍ദേശങ്ങള്‍. കഴിഞ്ഞ ദിവസം മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ തുടര്‍ച്ചയായാണു നിര്‍ദേശങ്ങളടങ്ങിയ കത്തയച്ചത്.
നിര്‍ദേശങ്ങള്‍ ഇവ:
1 . പാര്‍ലമെന്റ് അടക്കമുള്ള മന്ദിരങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള 20,000 കോടി രൂപയുടെ പദ്ധതി റദ്ദാക്കുക. ഇപ്പോഴുള്ള കെട്ടിടങ്ങളില്‍ പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ളവയ്ക്കു സുഗമമായി പ്രവര്‍ത്തിക്കാനാവും. ആശുപത്രികള്‍ നിര്‍മിക്കാനും ചികിത്സാ സൗകര്യങ്ങള്‍ കൂട്ടാനും തുക ഉപയോഗിക്കുക.
2 കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം 30 ശതമാനത്തോളം വെട്ടിക്കുറച്ച നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. കൊറോണ പ്രതിരോധത്തിനായി പരമാവധി തുക നീക്കി വെക്കുകയാണ് ഇപ്പോള്‍ അടിയന്തരമായി ചെയ്യണ്ടത്. ഇീ സാഹചര്യത്തില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. പരമാവധി ഫണ്ട് കണ്ടെത്താനായി കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമന്ന് സോണിയ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് രണ്ട് വര്‍ഷത്തേയ്ക്ക് പൂര്‍ണമായും ഒഴിവാക്കണം. കേന്ദ്രം പരസ്യത്തിനായി മാത്രം പ്രതിവര്‍ഷം 1250 കോടി രൂപ ചെലവാക്കുന്നുണ്ടെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
3 കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിദേശ യാത്രകള്‍ തല്‍ക്കാലം ഒഴിവാക്കുക. യാത്രാച്ചെലവുകള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ 393 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. അവശ്യസന്ദര്‍ഭങ്ങളില്‍ ഒഴികെ ഈ യാത്രകള്‍ പൂര്‍ണമായി നിയന്ത്രിക്കണം. ദേശീയ താത്പര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി ഇതിന് നേരിട്ട് അനുമതി നല്‍കണം. ഇത്തരത്തില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്താനാകുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
4 സര്‍ക്കാര്‍ ചെലവുകള്‍ 30 % വെട്ടിക്കുറയ്ക്കുക. ഇതിലൂടെ പ്രതിവര്‍ഷം ലാഭിക്കുന്ന 2.5 ലക്ഷം കോടി രൂപ അതിഥി അസംഘടിത തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്കായി വിനിയോഗിക്കുക.
5 രണ്ടു വര്‍ഷത്തേക്കു കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന പരസ്യങ്ങള്‍ ഒഴിവാക്കുക. കോവിഡ്, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ മാത്രം തുടരുക. പരസ്യങ്ങള്‍ക്കായി കേന്ദ്രം വര്‍ഷം ശരാശരി 1250 കോടി രൂപയാണു ചെലവഴിക്കുന്നത്.
കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കു പണം സ്വരൂപിക്കാന്‍ ആരംഭിച്ച 'പിഎം കെയേഴ്‌സ്' ഫണ്ട് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ ലയിപ്പിക്കുക. അങ്ങനെ ഫണ്ട് വിനിയോഗം സുതാര്യവും കാര്യക്ഷമവുമാക്കുക. ദുരിതാശ്വാസ നിധിയിലെ 3800 കോടി രൂപ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുക.
അതേ സമയം വിമര്‍ശിച്ച് രാഹുല്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി: രാഹുല്‍ ഗാന്ധി. ജീവന്‍രക്ഷാ മരുന്ന് ആദ്യം ഉപയോഗിക്കാനുള്ള അവകാശം ഇന്ത്യക്കാര്‍ക്കാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. 'സൗഹൃദം തിരിച്ചടിക്കു വേണ്ടിയുള്ളതല്ല. ദുരിതം അനുഭവിക്കുന്ന എല്ലാ രാജ്യങ്ങളെയും ഇന്ത്യ സഹായിക്കണം. പക്ഷേ, മരുന്ന് ആദ്യം ഉപയോഗിക്കാനുള്ള അവകാശം ഇന്ത്യക്കാര്‍ക്കാണ്' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ട്രംപിന്റെ പരാമര്‍ശം അനാവശ്യമാണെന്നും വിദേശ രാജ്യത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി മരുന്നു കയറ്റുമതി ചെയ്യുന്നത് ദേശീയ താല്‍പര്യത്തിനു വിരുദ്ധമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
https://www.facebook.com/Malayalivartha


























