Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

എല്ലാം തകർന്നടിയും; ഇന്ത്യയെ കാത്തിരിക്കുന്നത് അതിഭീകരം; ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ കുറവുണ്ടാകുമെന്ന്​ പ്രവചിച്ച്‌​ റേറ്റിങ്​ ഏജന്‍സിയായ ഗോള്‍ഡ്​മാന്‍ സാചസ്

08 APRIL 2020 05:16 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് മൂലമുണ്ടായ പ്രശ്നങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വരും ദിവസങ്ങളിൽ ഉല്പാദനവും വ്യാപാരവും അടക്കമുള്ള മേഖലകള്‍ ഗുരുതരമായ പ്രതിസന്ധി നേരിട്ടേക്കാം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം ഏറ്റവും മോശമായ മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ കുറവുണ്ടാകുമെന്ന്​ പ്രവചിച്ച്‌​ റേറ്റിങ്​ ഏജന്‍സിയായ ഗോള്‍ഡ്​മാന്‍ സാചസ് രംഗത്തെത്തിയിട്ടുണ്ട്​. 1.6 ശതമാനമായി വളര്‍ച്ചാ നിരക്ക്​ കുറയുമെന്നാണ്​ പ്രവചനം. 400 ബേസിക്​ പോയിന്‍റി​​െന്‍റ കുറവാണ്​ ഉണ്ടാവുക. ലോക്​ഡൗണ്‍ മൂലം ഇന്ത്യയുടെ വലിയൊരു വിഭാഗം സാമ്ബത്തിക പ്രവര്‍ത്തനങ്ങളും നിലച്ചിട്ടുണ്ട്​. ഇതിനാലാണ്​ വളര്‍ച്ചയില്‍ 220 ബേസിക്​ പോയിന്‍റി​​െന്‍റ കുറവ്​ വരുത്തിയത്​​. ആഗോള വളര്‍ച്ചയിലെ ഇടിവ്​ മൂലം 150 ബേസിക്​ പോയിന്‍റി​​െന്‍റ കുറവുണ്ടാകുമെന്നും ഗോള്‍ഡ്​മാന്‍ സാചസ്​ അറിയിച്ചു. ആര്‍.ബി.ഐ പലിശ നിരക്കില്‍ 50 ബേസിക്​ പോയി​ന്‍റി​​െന്‍റ കുറവ്​ വരുത്തുമെന്നും സാചസ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

സാമ്ബത്തിക വര്‍ഷത്തി​​െന്‍റ ആദ്യ രണ്ട്​ ​പാദങ്ങളില്‍ കോവിഡ്​ ഇന്ത്യക്ക്​ വെല്ലുവിളിയാകും. മൂന്നാം പാദം മുതല്‍ സമ്ബദ്​വ്യവസ്ഥ കരകയറും. കോവിഡ്​ 19 വൈറസ്​ ബാധ മറികടക്കാന്‍ നരേന്ദ്രമോദി പ്രഖ്യാപിച്ച രക്ഷാപാക്കേജ്​ ആകെ ജി.ഡി.പിയുടെ 0.8 ശതമാനം മാത്രമാണ്​. പലിശനിരക്കുകള്‍ കുറക്കാനുള്ള ആര്‍.ബി.ഐ തീരുമാനം ജി.ഡി.പിയുടെ 3.2 ശതമാനം പണം വിപണിയിലേക്ക്​ എത്തിച്ചിരുന്നു. ഇതുകൊണ്ട്​ മാത്രം പ്രതിസന്ധി മറികടക്കാനാവില്ലെന്ന സൂചനകളാണ്​ ഗോള്‍ഡ്​മാന്‍ സാചസ്​ നല്‍കുന്നത്​.

നടപ്പു സാമ്പത്തിക വർഷം (2020-21) ഇന്ത്യയുടെ ജി.ഡി.പി വളർച്ച 30 വർഷത്തെ താഴ്‌ചയായ രണ്ടു ശതമാനത്തിലേക്ക് തകർന്നടിയുമെന്ന് പ്രമുഖ റേറ്രിംഗ് ഏജൻസിയായ ഫിച്ച് വ്യക്തമാക്കി. ഇന്ത്യ 5.9 ശതമാനം വളരുമെന്നായിരുന്നു ഫിച്ച് നേരത്തേ വിലയിരുത്തിയിരുന്നത്. കൊവിഡ്-19 മഹാമാരിമൂലം ആഗോള സമ്പദ്‌വ്യവസ്ഥ നിശ്‌ചലമായതാണ് ഇന്ത്യയ്ക്കും തിരിച്ചടിയാവുക.

കൊവിഡ്-19 ആദ്യം റിപ്പോർട്ട് ചെയ്‌ത ചൈനയുടെ തളർച്ച, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ മാനുഫാക്‌ചറിംഗ് ഇടപാടുകൾക്ക് തിരിച്ചടിയായിരുന്നു. ചൈന, സാധാരണ നിലയിലേക്ക് തിരിച്ചെത്തിത്തുടങ്ങി എങ്കിലും മറ്റു രാജ്യങ്ങൾ തളരുകയാണ്. നടപ്പുവർഷം ഇന്ത്യ 5.9 ശതമാനം വളരുമെന്ന് ഡിസംബറിൽ ഫിച്ച് പറഞ്ഞിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ മാർച്ച് 20ന് അത് 5.1 ശതമാനത്തിലേക്കും ഇന്നലെ രണ്ടു ശതമാനത്തിലേക്കും താഴ്‌ത്തുകയായിരുന്നു. ഇന്ത്യയിൽ എം.എസ്.എം.ഇ മേഖലയാണ് കൂടുതൽ പ്രതിസന്ധിയിലാവുക. കൊവിഡും ലോക്ക് ഡൗണും മൂലം ഉപഭോക്തൃ ചെലവിലുണ്ടാകുന്ന ഇടിവാണ് എം.എസ്.എം.ഇകളെ ബാധിക്കുക. സമ്പദ്‌ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ ആഘാതം പോലും എം.എസ്.എം.ഇകളുടെ വരുമാനത്തെ ബാധിക്കും. ഇത് ഇവയുടെ വായ്‌പാത്തിരിച്ചടവിനും തിരിച്ചടിയാകും. ഇതുമൂലം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) പ്രതിസന്ധിയിലാകുമെന്നും ഫിച്ച് അഭിപ്രായപ്പെട്ടു. മറ്റൊരു പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസും 2020 കലണ്ടർ വർഷം ഇന്ത്യയുടെ വളർച്ച നേരത്തേ വിലയിരുത്തിയ 5.3 ശതമാനത്തിൽ നിന്ന് 2.5 ശതമാനത്തിലേക്ക് ഇടിയുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല, ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്....?'ബെവ്ക്യൂ ആപ്പിനെയും സർക്കാറിനെയും പരിഹസിച  (3 minutes ago)

എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്,നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും!  (15 minutes ago)

സംസ്ഥാനങ്ങൾ ആൻറിബോഡി ടെസ്റ്റുകൾ വ‍ർധിപ്പിക്കണം എന്ന നിർദ്ദേശവുമായി ഐസിഎംആർ  (18 minutes ago)

അദ്ധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ; സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തുകയുണ്ടായി  (32 minutes ago)

ഇന്ന് ലോക പുകയില വിരുദ്ധ ദിനം  (42 minutes ago)

'ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും..., ലക്ഷകണക്കിന് പ്രവാസികൾ മടങ്ങാൻ ക്യൂ വിലാണ്...'ചാർട്ടർ വിമാനങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി  (1 hour ago)

കോഴികളിൽനിന്ന്​ ലോകത്തെ പകുതിപേരെ കൊന്നൊടുക്കുന്ന മഹാമാരി വരുമെന്ന്​ ശാസ്​ത്രജ്​ഞൻ; യു.എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗറാണ് മുന്നറിയിപ്പ് നൽകുന്നത്  (1 hour ago)

രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം  (1 hour ago)

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഉദ്യോഗസ്ഥന്‍ വിമരിക്കുന്നത് അവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി; പൊലീസ് ആസ്ഥാനത്തും ഐപിഎസ് അസോസിയേഷനും സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങുകളില്‍ പങ്കെടുക്കാതെ മടക്ക  (1 hour ago)

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതി  (2 hours ago)

ഫയല്‍ ഷെയറിങ് വെബ്‌സൈറ്റ് വീ ട്രാന്‍സ്ഫര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു; ദേശീയ താത്പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് നിരോധനമെന്നാണ് സൂചന  (3 hours ago)

ഞായറാഴ്​ച​ സമ്പൂർണ ലോക്​ഡൗൺ; അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി​യാ​ൽ പി​ടി​ച്ചെ​ടു​ക്കും; മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ൾ തു​റ​ക്കും  (3 hours ago)

ലോകത്ത് 61 ലക്ഷത്തോടടുത്ത് കൊവിഡ് ബാധിതര്‍; ബ്രസീലില്‍ 24 മണിക്കൂറില്‍ 33,274 പുതിയ കേസുകള്‍; അമേരിക്കയിലും സ്ഥിതി ഗുരുതരം  (3 hours ago)

രാജ്യം തുറന്നാലും കേരളം തുറന്നേക്കില്ല; ദേശീയ ശരാശരിയെക്കാള്‍ കൂടുന്ന രോഗവ്യാപന കണക്കുകള്‍ കേരളത്തിന് ഭീഷണി; രാജ്യം തുറക്കുന്നതോടുകൂടി ഇത് ഇരട്ടിക്കുമോ എന്നും ആശങ്ക  (3 hours ago)

തന്നെ വേശ്യയെന്നു വിളിച്ച ഭര്‍ത്താവിന്റെ അനുജനെ ഒന്നും ചെയ്യാതെ ഭര്‍ത്താവും കുടുംബക്കാരും നോക്കിനിന്നു; കലിയടക്കാനാകാതെ ഭര്‍ത്താവിന്റെ അനുജനെ വിറകുവെട്ടിയടിച്ച സംഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി  (4 hours ago)

Malayali Vartha Recommends