ഇത്രയും ക്രൂരതവേണോ പിതൃത്വത്തിന്... അയല്‍വാസിയായ ആണ്‍കുട്ടിയോടൊപ്പം സംസാരിച്ചിരുന്ന ഏഴാം ക്ലാസ്സുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തി

അയല്‍വാസിയായ ആണ്‍കുട്ടിക്കൊപ്പം മകള്‍ സംസാരിച്ചിരുന്നത് കണ്ട ഏഴാം ക്ലാസ്സുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മൊഹമ്മദാബാദ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവിനായി തെരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം രഹസ്യമായി മൃതദേഹം സംസ്‌കരിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ അമ്മയെ ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം ചുരുളറിഞ്ഞത്.
മകളെ പിതാവ് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് അമ്മ മൊഴി നല്‍കി. തൊട്ടപ്പുറത്തെ ആണ്‍കുട്ടിക്കൊപ്പം മകളെ കണ്ടതില്‍ അരിശംപൂണ്ടാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് തോണ്ടിയെടുത്ത് വിശദമായ പരിശോധനയ്ക്ക് അയച്ചു.
https://www.facebook.com/Malayalivartha


























