ലോക്ഡൗണില്‍ ആന്ധ്രയില്‍ കുടുങ്ങിയ മകനെ വീട്ടിലെത്തിക്കാന്‍ ഒറ്റയ്ക്ക് സ്കൂട്ടറോടിച്ച 48കാരി പിന്നിട്ടത് 1400 കിലോമീറ്റര്‍... രാത്രികളില്‍ ട്രാഫിക്കോ, ആളുകളോ റോഡിലില്ലാത്ത സാഹചര്യങ്ങളിലെ യാത്ര ഭീതിപ്പെടുത്തി... മകനെ തിരികെയെത്തിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തിനൊടുവില്‍ ലക്ഷ്യത്തിലെത്തി റസിയ
ലോക്ഡൗണില്‍ ആന്ധ്രയില്‍ കുടുങ്ങിയ മകനെ വീട്ടിലെത്തിക്കാന്‍ ഒറ്റയ്ക്ക് സ്കൂട്ടറോടിച്ച 48കാരി പിന്നിട്ടത് 1400 കിലോമീറ്റര്‍... രാത്രികളില്‍ ട്രാഫിക്കോ, ആളുകളോ റോഡിലില്ലാത്ത സാഹചര്യങ്ങളിലെ യാത്ര ഭീതിപ്പെടുത്തി... മകനെ തിരികെയെത്തിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തിനൊടുവില്‍ ലക്ഷ്യത്തിലെത്തി റസിയ.
ലോക്ഡൗണില്‍ രാജ്യം അടച്ചിട്ടതിനെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനം നിലച്ചതോടെ ആന്ധ്രപ്രദേശില്‍ കുടുങ്ങിയ മകനെ വീട്ടിലെത്തിക്കാനാണ് റസിയ ബീഗം തെലങ്കാനയില്‍ നിന്ന് നെല്ലൂരിലേക്ക് സ്കൂട്ടറോടിച്ച് പോയത്. പ്രദേശിക പൊലീസിന്റെ അനുമതിയോടെ ഒറ്റക്കായിരുന്നു യാത്ര ആരംഭിച്ചത്. ചെറിയ സ്കൂട്ടറില്‍ അത്രയും ദൂരം യാത്ര ഒരു സ്ത്രീ എന്ന നിലക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാലും മകനെ തിരികെയെത്തിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഏന്റെ പേടിയെ മറികടന്നത്. ഞാന്‍ കുറച്ച് റൊട്ടി കയ്യില്‍ കരുതിയിരുന്നു. അത് എന്നെ മുന്നോട്ട് നീക്കി. രാത്രികളില്‍ ട്രാഫിക്കോ.. ആളുകളോ റോഡിലില്ലാത്ത സാഹചര്യങ്ങളിലെ യാത്ര ഭീതിപ്പെടുത്തുന്നതായിരുന്നു -റസിയ ബീഗം ഒരു പ്രമുഖ മാധ്യമത്തോടു പറഞ്ഞു. നെല്ലൂരിലേക്ക് പോയിവരാന്‍ മൂന്ന് ദിവസമാണ് അവര്‍ എടുത്തത്. നിസാമാബാദിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രധാനധ്യാപികയാണ് അവര്‍.
പതിനഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ നഷ്ടമായ അവര്‍ക്ക് രണ്ട് ആണ്മക്കളാണ്. മൂത്ത മകന് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി. ഇളയമകന് ഡോക്ടറാവാനാണ് ആഗ്രഹം. സുഹൃത്തിനൊപ്പം നെല്ലൂരിലേക്ക് പോയ ഇളയമകന് നിസാമുദ്ദീന്‍ അവിടെ തങ്ങുകയായിരുന്നു. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങിയ മകന് വേണ്ടി മാതാവ് തന്നെ നേരിട്ട് പോവുകയായിരുന്നു.
മൂത്ത മകനുണ്ടെങ്കിലും മകനെ അയക്കാന്‍ മടിച്ചതിനും അവര്‍ക്ക് കാരണമുണ്ട്. ചുറ്റികറങ്ങാന്‍ പോവുകയാണെന്ന് തെറ്റിധരിച്ച് വഴിമധ്യേ പൊലീസുകാര്‍ അവനെ പിടികൂടുമെന്ന ഭയത്താലാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും റസിയ ബീഗം പറഞ്ഞു.
https://www.facebook.com/Malayalivartha