Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വലതു കൈ മുറിച്ചു മാറ്റിയിട്ടും രാജ്യത്തിനായി പൊരുതിയ ധീരനായ പോരാളി; മരണം വിളിക്കുന്നതിന്റെ തൊട്ടു തലേന്ന് പോലും പുഞ്ചിരിച്ചുകൊണ്ട് സെൽഫി; യുദ്ധമുഖത്തെ മായാത്ത ശൗര്യം കേണൽ നവ്ജോതിന് രാജ്യത്തിൻറെ സല്യൂട്ട്

10 APRIL 2020 10:15 AM IST
മലയാളി വാര്‍ത്ത

സൈനികരാണ് നമ്മുടെ രാജ്യത്തിൻറെ യഥാര്‍ഥ വീരന്മാര്‍. നാം ഓരോരുത്തരുടെയും സന്തോഷത്തിനായി അവര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ പറ്റില്ല.ശത്രു രാജ്യങ്ങളുമായുണ്ടാകുന്ന യുദ്ധമുഖത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതോടൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ സൈനികര്‍.അതെ ചങ്കൂറ്റത്തോടെ ; പതറാത്ത ധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കിയ രാജ്യത്തിൻറെ കാവലാൾ യാത്രയായിരിക്കുകയാണ് . കശ്‍മീരി താഴ്വരയിലെ ഭീകരരർക്കു മുന്നിൽ പോലും പതറാതെ നിന്ന ആ ചങ്കൂറ്റം തന്നെ കീഴടക്കാൻ കിണഞ്ഞു പരിശ്രമിച്ച ക്യാന്സറിന് മുന്നിലും പതറിയില്ല. 

ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ സൈനികൻ കേണൽ നവ്ജോത് സിങ് ബാൽ ഒടുവിൽ കാൻസറിനു കീഴടങ്ങി. മുപ്പത്തിയൊന്പത് വയസായിരുന്നു അദ്ദേഹത്തിന്. രാജ്യം കണ്ട എക്കാലത്തെയും മികച്ച സേനാംഗങ്ങളിലൊരാളായ നവ്ജോത് രണ്ടു വർഷമായി കാൻസറുമായുള്ള യുദ്ധത്തിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്ന വാർത്ത ഇന്ത്യൻ സേന കണ്ണീരോടെയാണ് ഏറ്റുവാങ്ങിയത് . മരിക്കുന്നതിന്റെ തലേന്ന് പോലും പുഞ്ചിരിക്കുന്ന മുഖവുമായി സെൽഫിയെടുത്ത നവ്ജോത് , വീണ്ടും ധീരതയോടെ തന്റെ ഓർമ്മചിത്രം ബാക്കിയാക്കി യാത്ര പറഞ്ഞു.

ഭീകരവിരുദ്ധ പോരാട്ടത്തിൽ കരസേനയുടെ ഏറ്റവും കരുത്തുറ്റ സേനാ സംഘമായ പാരാ സ്പെഷൽ ഫോഴ്സസിൽ കമാൻഡോ ആയിരുന്നു നവ്ജോത്. 2002ൽ സേനയിൽ ചേർന്ന അദ്ദേഹം, 2003ൽ കശ്മീർ താഴ്‍വരയിൽ 2 ഭീകരരെ വെടിവച്ചു വീഴ്ത്തി. ഭീകര വേട്ടയിലെ മികവിനു രാജ്യം ശൗര്യ ചക്ര മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചു.2018ൽ വലതു കയ്യിലുണ്ടായ നീര് ആണ് കാൻസറിന്റെ ആദ്യ സൂചനകൾ നൽകിയത്. പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ അപൂർവ കാൻസർ തന്റെ ശരീരത്തെ പിടികൂടിയെന്ന യാഥാർഥ്യം നവ്ജോത് തിരിച്ചറിഞ്ഞു. കീഴടങ്ങാൻ പക്ഷേ, അദ്ദേഹം ഒരുക്കമായിരുന്നില്ല. രോഗത്തിനു ചികിൽസയിലിരിക്കെ 21 കിലോമീറ്റർ മാരത്തൺ ഓടി അദ്ദേഹം സഹസേനാംഗങ്ങളെ ഞെട്ടിച്ചു.

രോഗം മൂർധന്യത്തിലെത്തിയപ്പോൾ വലതു കൈ മുറിച്ചുമാറ്റിയെങ്കിലും രാജ്യസേവനത്തിൽ നിന്ന് അദ്ദേഹം പിൻമാറിയില്ല. വലതു കൈ നഷ്ടപ്പെട്ടിട്ടും പാരാ സ്പെഷൽ ഫോഴ്സസ് രണ്ടാം യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി സേനയെ നയിച്ചു. രോഗം ശരീരത്തെ പൂർണമായി തളർത്തിയ കഴിഞ്ഞ ഏപ്രിലിൽ ജോലിയിൽ നിന്നു പടിയിറങ്ങി. ഒരു വർഷം നീണ്ട കീമോതെറപ്പി ചികിൽസയും സേനാംഗങ്ങളുടെ പ്രാർഥനകളും വിഫലമാക്കി കൊണ്ട് ചിരിക്കുന്ന മുഖം ഓർമയിൽ ബാക്കിയാക്കി ആ ധീര യുവത്വം യാത്രയായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (17 minutes ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (22 minutes ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (2 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (5 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (6 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (6 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (7 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (7 hours ago)

Malayali Vartha Recommends