ഇനി സ്മാര്‍ട്ട് ലോക്ക് ഡൗണ്‍. രാജ്യത്തെ മൂന്ന് സോണുകളായി തിരിക്കും. കൂടുതല്‍ മേഖലകള്‍ക്ക് ഇളവുകള്‍. മോദിയുടെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ...

കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴി്ഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് രണ്ടാഴ്ചകൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ലോക്ക് ഡൗണ്‍ നീട്ടിവെക്കണമെന്നാണ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ലോക്ക് ഡൗണ്‍ നിയചന്ത്രണങ്ങള്‍ സമ്പദ്ഘടനയെ ബാധിച്ചേക്കാമെന്നതിനാല്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്, രാജ്യത്തെ മൂന്ന് സോണുകളായി തിരിച്ചാകും ലോക്ക് ഡൗണ്‍ നീട്ടുകയെന്നാണ് ഇപ്പോള്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്നത്. ഇതിന് ശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ചായിരിക്കും രാജ്യത്തെ മൂന്ന് സോണുകളായി തിരിക്കുന്നതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത്. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണുകളായാകും രാജ്യത്തെ വേര്‍തിരിക്കുക. ഇതനുസരിച്ച് ഒരോ സോണുകളിലും നിയന്ത്രണങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ പോലെയാകില്ല ഇനിയുള്ള രണ്ടാഴ്ചകളെന്ന് ചുരുക്കം. അതേസമയം, റെഡ് സോണായി പ്രഖ്യാപിക്കപ്പെടുന്ന മേഖലകള്‍ രണ്ടാംഘട്ട ലോക്ക് ഡൗണില്‍ പൂര്‍ണമായി സീല്‍ ചെയ്യും. കൊവിഡ് ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളും പ്രദേശങ്ങളുമാകും റെഡ് സോണില്‍ ഉള്‍പ്പെടുക. പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം യാതൊരു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും റെഡ് സോണില്‍ അനുമതിയുണ്ടാവുകയില്ല. അവശ്യ വസ്തുക്കള്‍ വീടുകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിക്കുന്ന രീതിയില്‍ ആരെയും പുറത്തിറങ്ങാന്‍ വിടാതെയാകും ഇവിടങ്ങള്‍ അടച്ചുപൂട്ടുക.
എന്നാല്‍, പരിമിതമായി പൊതുഗതാഗതം തുറക്കുന്ന രീതിയിലാകും ഓറഞ്ച് സോണില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കുക. നിലവില്‍ കുറച്ച് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളാവും ഈ മേഖലയില്‍ ഉള്‍പ്പെടുത്തുക. കാര്‍ഷിക മേഖലയിലും ചില ഇളവുകള്‍ ഓറഞ്ച് സോണില്‍ പ്രതീക്ഷിക്കാം. വിളവെടുപ്പ് പോലെയുള്ള കാര്യങ്ങള്‍ക്കാകും ഇവിടങ്ങളില്‍ അനുമതി ഉണ്ടാവുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, രണ്ടാംഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുക ഗ്രീന്‍ സോണിലാണ്. ഈ മേഖലയിലുള്ള എംഎസ്എംഇ വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കും. നിശ്ചിത അകലത്തില്‍ ജോലി ചെയ്യാന്‍ കഴിയുന്ന സൂഷ്മ-ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്കും ഈ ഘട്ടത്തില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാമൂഹിക അകലം ഈ മേഖലയിലും നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.
അതേസമയം, ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തര് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നോ നാളയോ തന്നെ ഇക്കാര്യത്തില്‍ വിശദമായ ഉത്തരവിറങ്ങിയേക്കും. ഇളവുകള്‍ പരിഗണനയിലുണ്ടെങ്കിലും ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ എങ്ങനെ ഒക്കെ നല്‍കണമെന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകളാണ് നടക്കുന്നത്. ദേശീയ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലുണ്ടായ സമവായം. രാജസ്ഥാനും, തെലങ്കാനയും, മഹാരാഷ്ട്രയും, പശ്ചിമബംഗാളും ലോക്ക്ഡൗണ്‍ നീട്ടിക്കൊണ് ഉത്തരവിറക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അടുത്ത അഭിസംബോധനയില്‍ അടുത്ത ഘട്ടം എങ്ങനെ എന്ന വ്യക്തമായ നിര്‍ദ്ദേശമുണ്ടാകും. വൈറസ് പ്രതിരോധനടപടികള്‍ രണ്ടു മാസം എങ്കിലും നീണ്ടു നില്ക്കും. എന്നാല്‍ അതുവരെ ജീവിതം സ്തംഭിപ്പിക്കേണ്ടതില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.
https://www.facebook.com/Malayalivartha






















