ഓഫീസുകളില്‍ വരാന്‍ കഴിയാത്തവര്‍ ചുമതലകളില്‍ നിന്ന് ഒഴിവാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഞെട്ടിത്തരിച്ച് ജീവനക്കാര്‍.

കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഓഫീസുകളില്‍ വരാന്‍ ആഗ്രഹിക്കാത്തവര്‍ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച് ചുമതലകളില്‍ നിന്ന് ഒഴിവാകണമെന്ന് വിവിധ മന്ത്രാലയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. അപൂര്‍വമായിട്ടാണ് മന്ത്രാലയങ്ങളുടെ ഇത്തരത്തിലുള്ള ഒരു സന്ദേശം. വിവിധ ഓഫീസുകളില്‍ ഹാജര്‍നില കുറവായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. അതത് ഓഫീസുകളില്‍ ജോലി പുനരാരംഭിക്കാനും ഡ്യൂട്ടി റിപ്പോര്‍ട്ട് ചെയ്യാനും ഉഗ്യോഗസ്ഥരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചുമതലകളില്‍ ഒഴിവാക്കിത്തരണമെന്ന് നിരവധി പേര്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകളും വീടുകളില്‍ നിന്ന് ജോലി ചെയ്യാമെന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതേ സമയം ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു പോസ്റ്റിങിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വേണ്ടാത്ത വകുപ്പുകള്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനമാരംഭിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് ബാധ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിക്കുന്ന, പ്രതിസന്ധി മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. വിവിധ മന്ത്രാലയങ്ങള്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാവശ്യമായ പദ്ധതി തയ്യാറാക്കണമെന്നും പ്രധാനമന്ത്രയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ലോക്ക് ഡൗണ്‍ അവസാനിച്ചു കഴിഞ്ഞാല്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ പത്ത് പ്രധാന തീരുമാനങ്ങളും, പത്ത് മുന്‍ഗണനാ മേഖലകളുടെയും ഒരു പട്ടികയും തയ്യാറാക്കാനും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ആക്കം കൂട്ടാനും, മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, തയാറാക്കി വച്ചിരിക്കുന്ന റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ബുധനാഴ്ച രാവിലെ 10 മുതല്‍ അഞ്ചുവരെ ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്നതിനാണ്് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതുപോലെ, വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത പ്രിന്റിങ് പ്രസുകള്‍ ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ അത്തരം പ്രിന്റിങ് പ്രസുകള്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ അഞ്ച് വരെയും തുറന്നു പ്രവര്‍ത്തിപ്പിക്കാം. ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ 'ബ്രേക്ക് ദ ചെയിന്‍' പരിപാടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് ഇളവ് നല്‍കുന്നതിനെ കുറിച്ച് അന്തിമ തീരുമാനം മറ്റന്നാള്‍ എടുക്കും. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം ഇറങ്ങാനിരിക്കെ മന്ത്രസഭാ യോഗം മറ്റന്നാളത്തേക്ക് മാറ്റി. പ്രധാനമന്ത്രി പറഞ്ഞത് അനുസരിച്ചാണെങ്കില്‍ രോഗ വ്യാപന തോത് കുറഞ്ഞ കേരളത്തില്‍ 20ന് ശേഷം ചില മേഖലകളില്‍ ഇളവുകള്‍ കൊണ്ടുവരാം. എന്നാല്‍ ഒറ്റയടിക്ക് എല്ലാം തുറന്ന് കൊടുത്താല്‍ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. അടച്ചിടല്‍ നീളുമ്പോള്‍ കേരളത്തിന്റെ ഏറ്റവും വലിയ ആശങ്ക സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രധാന വരുമാന സ്രോതസ്സുകളായ ലോട്ടറിയും മദ്യവില്പനയും നിലച്ചതാണ് പ്രധാന പ്രശ്‌നം. ഒപ്പം കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ തകര്‍ച്ചയും വലിയ തിരിച്ചടിയായിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രോഗ വ്യാപന തോത് ഇനിയും കേരളത്തില്‍ കുറയുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. പക്ഷെ 20ന് ശേഷം വരാനിടയുള്ള ഇളവുകളടക്കം മുന്നില്‍കണ്ടുള്ള പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം
https://www.facebook.com/Malayalivartha
























