ഗുജറാത്ത് എംഎല്‍എയ്ക്ക് കോവിഡ്... കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെഡവാലയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചു... മുഖ്യമന്ത്രി വിജയ് രൂപാണിയുമായി കൂടികാഴ്ച നടത്തിയിരുന്നു, ഉപമുഖ്യമന്ത്രിയേയും മാധ്യമപ്രവര്‍ത്തകരേയും കണ്ടു

ഗുജറാത്ത് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെഡവാലയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു രണ്ട് എംഎല്‍എമാരോടൊപ്പം മുഖ്യമന്ത്രി വിജയ് രൂപാണിയെ സന്ദര്‍ശിച്ചിറങ്ങി അല്‍പ സമയത്തനു ശേഷമാണ് പരിശോധനാ ഫലം വന്നത്. ശരീരോഷ്മാവില്‍ വ്യതിയാനം ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഗാന്ധിനഗര്‍ എസ്വിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്രയാള്‍ക്കാരുമായി എംഎല്‍എ ഇടപെട്ടുവെന്നു വ്യക്തതയില്ല. സാമൂഹിക അകലം പാലിച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിഡിയോ ദൃശങ്ങളില്‍ നിന്നും വ്യക്തമാണ്. 617 േപരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 55 പേര്‍ക്ക് രോഗം ഭേദമാകുകയും 26 പേര്‍ മരിക്കുകയും ചെയ്തു.
കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര സഹമന്ത്രി, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരേയും ഇമ്രാന്‍ ഖേഡവാല കണ്ടിരുന്നു. കൊറോണ തീവ്രബാധിത പ്രദേശങ്ങളില്‍ ബോധവത്കരണ പരിപാടികളില്‍ എംഎല്‍എ പങ്കെടുത്തിരുന്നു. ഇന്നലെ വൈകീട്ടാണ് എംഎല്‍എക്ക് രോഗബാധ സ്ഥിരീകരിച്ചത്.ചൊവ്വാഴ്ച രാവിലെ ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രി ഇരുന്നയിടത്ത് നിന്നും 15-20 അടി അകലെയായിട്ടാണ് ഇമ്രാന്‍ ഇരുന്നതെന്നും, ശാരീരിക സമ്ബര്‍ക്കം ഉണ്ടായിട്ടില്ലെന്നും വിജയ് രൂപാണിയുടെ സെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇതുവരെ 11,487 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,463 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗബാധയുള്ളവരുടെ കണക്കിലെ ഇതുവരെയുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. 35 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത്. ആകെ രോഗബാധിതരില്‍ 9,272 പേര്‍ ചികിത്സയിലാണ്. 1,190 പേര്‍ രോഗമുക്തരായി. ആകെ മരിച്ചവരുടെ എണ്ണം- 393.
കര്‍ണാടകത്തില്‍ ഒരു ദിവസത്തിനിടെ നാല് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബെംഗളൂരു, വിജയപുര എന്നിവിടങ്ങളിലാണ് വൈകിട്ട് രണ്ട് പേര്‍ മരിച്ചത്. കര്‍ണാടകത്തില്‍ ഇന്ന് 13 പേര്‍ കൂടി രോഗബാധിതരായി. കൊവിഡ് ബാധിതര്‍ ഇല്ലാത്ത ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കി. ആന്ധ്ര പ്രദേശില്‍ രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആന്ധ്രയില്‍ ആകെ മരണം 9 ആയി. 34 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 300 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയും തമിഴ്നാടുമാണ് തൊട്ടുപിന്നില്‍.
അതേസമയം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടി. ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്ക്ഡൗണ്‍ നീട്ടിയകാര്യം പ്രഖ്യാപിച്ചത്.
"
https://www.facebook.com/Malayalivartha
























