രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുന്നു.... ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുമായി ഐസിഎംആര്‍

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതായി ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകള്‍ വാങ്ങാനാണ് ചൈനയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം കൊവിഡിന്റെ സാമ്പിളുകള്‍ പരിശോധിക്കുന്നതില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി ഇരുപതിനായിരത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തു. 26351 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2,44,893 സാമ്പിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം 3286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒന്‍പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് കേന്ദ്രം നല്‍കും. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും.
ഇന്ന് മുതല്‍ ഒരാഴ്ച കര്‍ശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. പ്രദേശങ്ങള്‍ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു
മഹാരാഷ്ട്രയില്‍ ആറ് മലയാളി നഴ്‌സുമാ4ക്കടക്കം 350 പേ4ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. പൂനെയില്‍ ആറ് പേരും ധാരാവിയില്‍ രണ്ട് പേരുമടക്കം 18 പേ4 കൊറോണ ബാധിച്ച് ഇന്നലെ മരിച്ചു.
ധാരാവിയില്‍ ഇന്നലെ 2 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ചേരിയിലെ മരണസംഖ്യ ഏഴായി. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും ഭീഷണി നിലനില്‍ക്കുന്ന പുനെയില്‍ ആറ് പേരും മരണത്തിന് കീഴടങ്ങി. സംസ്ഥാനത്താകെ 178 പേരാണ് ഇതിനകം കൊറോണ മൂലം മരിച്ചത്. കൊറോണ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. പൂനയിലെ ഭാട്ട്യ ആശുപത്രിയില്‍ ആറ് മലയാളി നേഴ്‌സുമാ4ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ നാല് പേ4ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. പത്തിലധികം ആശുപത്രികള്‍ അടച്ചു പൂട്ടി
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പുറമെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. താനെയില്‍ മൂന്ന് പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂഹു, മാറോല്‍, കുറാര്‍ പൊലീസ് സ്റ്റേഷനുകളിലെ നാല് പേര്‍ക്കും കൊറോണ ഉണ്ട്. നൂറിലധികം പേര്‍ നിരീക്ഷണത്തിലാണ്. ഭവന മന്ത്രി ജിതേന്ദ്രയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
കൊറോണക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങളുടെ ത്യാഗം വലുതാണ്. അവരുടെ ജീവിതം പ്രതിസന്ധിയിലായി. രാജ്യത്തിനു വേണ്ടിയാണ് അത്. ആഘോഷങ്ങള്‍ ലളിതമാക്കിയതിനു നന്ദി അറിയിക്കുന്നു. ജനങ്ങളുടെ തീരുമാനം ആത്മവിശ്വാസം പകരുന്നു. ജനതയാണ് രാജ്യത്തിന്റെ ശക്തി.
നമ്മള്‍ പോരാട്ടം തുടരുകയാണ്. പോരാട്ടം ഇതുവരെ വിജയമാണ്. കൊവിഡ് നേരിടുന്നതില്‍ നമ്മള്‍ വിജയിച്ചു. രോഗബാധിതര്‍ 100 ആയപ്പോഴേ രാജ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു. കൃത്യസമയത്ത് ലോക്ക് ഡൗണ്‍ തീരുമാനം എടുക്കാനായി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കില്‍ സ്ഥിതി ഗുരുതരമായേനെ എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























