രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ... ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. അതേസമയം കൊവിഡ് ഹോട്ട്‌സ്‌പോട്ടായി തിരിച്ച പ്രദേശളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.. പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്‍കി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.
സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയര്‍ സര്‍വീസുകളും ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും.
വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല, അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും, വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും, പൊതു ആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം, മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം , പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധമാക്കി.
"
https://www.facebook.com/Malayalivartha























