കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38 കോവിഡ് മരണങ്ങള്‍ കൂടി... മരണസംഖ്യ 377 ആയി, മേഘാലയയില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കോവിഡ് മരണങ്ങള്‍ കൂടി. ഇതോടെ ആകെ മരണസംഖ്യ 377 ആയി. മേഘാലയയില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ ആദ്യ മരണമാണിത്. കഴിഞ്ഞ ദിവസം 1076 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11, 439 ആയി. ഇതില്‍ 9756 പേരാണ് ചികിത്സയിലുള്ളത്. 1,306 പേരുടെ രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കുടൂതല്‍ രോഗികള്‍. 2687 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 178 പേര്‍ മരിച്ചു.
ഡല്‍ഹി, തമിഴ്നാട് എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികള്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍. യഥാക്രമം 1561, 1204 രോഗികളാണ് ഇവിടെയുള്ളത്. കേരളത്തില്‍ 387 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 211 പേരും രോഗമുക്തരായി. ഇന്നലെ എട്ട് പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ രോഗമുക്തി നേടി.
അതേസമയം മേഘാലയയില്‍ ഒരേയൊരു കൊവിഡ് 19 ബാധിതനായിരുന്ന ഡോക്ടര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന 69കാരനായ ഡോക്ടര്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്. ആരോഗ്യമന്ത്രി എ.എല്‍ ഹെകാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.തിങ്കളാഴ്ചയാണ് ഷില്ലോങിലെ ബെഥനി ആശുപത്രിയിലെ ഡോക്ടറായിരുന്ന ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഈ ഡോക്ടര്‍ അടുത്ത ദിവസങ്ങളിലൊന്നും മറ്റു സ്ഥലങ്ങളിലേക്ക് സഞ്ചരിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് രോഗം പകര്‍ന്നത് മേഘാലയക്ക് അകത്തു നിന്നാണെന്നാണ് കരുതുന്നത്. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗിയില്‍ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























