രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് മൂന്നു വരെ അടഞ്ഞുതന്നെ കിടക്കും... ആരാധനാലയങ്ങളിലെ എല്ലാ പൊതുചടങ്ങുകളും ഉപേക്ഷിക്കണം, സംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ മാത്രം പാടുള്ളുവെന്നും നിര്‍ദ്ദേശം

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് മൂന്നു വരെ അടഞ്ഞുതന്നെ കിടക്കും. കേന്ദ്രം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കണമെന്ന് പറയുന്നു. ആരാധനാലയങ്ങള്‍ക്കും നേരത്തെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയില്ല. ആരാധനാലയങ്ങളിലെ എല്ലാ പൊതുചടങ്ങുകളും ഉപേക്ഷിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 ആളുകളെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശിക്കുന്നു. നേരത്തെയുള്ള നിര്‍ദേശം ആവര്‍ത്തിക്കുകയാണ് ഇക്കാര്യത്തിലും ഉണ്ടായത്. കായിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികളും കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇതോടെ ഐപിഎല്‍ മത്സരങ്ങളും മാറ്റിലവയ്‌ക്കേണ്ടിവരുമെന്ന് ഉറപ്പായി.]
"
https://www.facebook.com/Malayalivartha























