ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് പോയ ഭാര്യയെയും മക്കളെയും പോലീസ് തടഞ്ഞു .... യാത്രക്ക് അനുമതി ലഭിക്കാതായതോടെ അന്ത്യ സംസ്‌ക്കാര ചടങ്ങുകള്‍ കണ്ടത് വീഡിയോകോളിലൂടെ....

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവരെയാണ് പോലീസ് തടഞ്ഞത്, കോഴിക്കോട് നിന്ന് സേലത്തേക്ക് മടങ്ങിയ ഭാര്യയെയും മക്കളെയുമാണ് തമിഴ്‌നാട് പോലീസ് തടഞ്ഞതും യാത്രാനുമതി നിഷേധിച്ചതും.
കോഴിക്കോട് രാമനാട്ടുകരയാല്‍ നിന്നും കേരള പോലീസ് അനുവദിച്ച രേഖയുമായി തമിഴ്‌നാട്ടിലെ സേലത്തേക്ക് യാത്ര ചെയ്തവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്, തിരിച്ച തമിഴ്നാട് കള്ളക്കുറിശ്ശിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്ബ് ജോലിക്കായി രാമനാട്ടുകരയിലെത്തിയ ലക്ഷ്മി (65), മക്കളായ മഞ്ജുള (35), അല്ലിമുത്ത് (28), പാണ്ഡ്യരംഗന്‍ മരുമകന്‍ ശരവണന്‍ (43) എന്നിവരെയാണ് തടഞ്ഞത്. തമിഴ്നാട്ടില്‍ക്കഴിയുന്ന ലക്ഷ്മിയുടെ ഭര്‍ത്താവ് പൊന്നുമുടി ബുധനാഴ്ച മരിച്ചിരുന്നു , യാത്രക്ക് അനുമതി ലഭിക്കാതായതോടെ അന്ത്യ സംസ്‌ക്കാര ചടങ്ങുകള്‍ വീഡിയോ കോളില്‍ കാണേണ്ടിവരികയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ മുതല്‍ രാത്രിവരെ വാളയാറില്‍ കഴിയേണ്ടിവന്ന ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു, ഒടുവില്‍ ഏറെ വൈകി രാത്രി സേലത്തേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിക്കുകയായിരുന്നുവെന്നും കുടുംബാഗങ്ങള്‍ വെളിപ്പെടുത്തി. തമിഴ്നാട് പൊലീസിന് കേരള പൊലീസിന്റെ സമ്മതപത്രം കാണിച്ചെങ്കിലും കടത്തിവിട്ടില്ല. ഒരുപാടുതവണ കരഞ്ഞപേക്ഷിച്ചെങ്കിലും വിട്ടില്ലെന്ന് ശരവണന്‍ പറഞ്ഞു
അതേ സമയം പുതിയ ഉത്തരവ് പ്രകാരം ഗര്‍ഭിണികള്‍ക്കും, ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുക്കളുടെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്ത് എത്തുന്നതിനോ ആണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക്, കുടുങ്ങിക്കിടക്കുന്ന അത്യാവശ്യക്കാരെ മാത്രം നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു .
ഗര്‍ഭിണികള്‍ ഇതു സംബന്ധിച്ച രജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യ സംബന്ധ വിവരങ്ങള്‍ക്ക് പുറമേ, ഒപ്പം യാത്രചെയ്യുന്നവരുടെ വിവരങ്ങളും അപേക്ഷയില്‍ വേണം. മൂന്നു പേരില്‍ കൂടുതല്‍ വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഗര്‍ഭിണിക്ക് ഒപ്പമുള്ള മൈനര്‍ കുട്ടികളെയും യാത്രയ്ക്ക് അനുവദിക്കും. അപേക്ഷ ഇ മെയിലായോ വാട്ട്സാപ്പായോ യാത്ര ചെയ്ത് എത്തിച്ചേരേണ്ട സ്ഥലത്തെ കളക്ടര്‍ക്ക് ലഭ്യമാക്കണം. ചികിത്സയ്ക്കായി എത്തുന്നവര്‍ വിവരങ്ങള്‍ കാണിച്ച് എത്തേണ്ട ജില്ലയിലെ കളക്ടര്‍ക്ക് അപേക്ഷിക്കണം.
ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവരും, അതീവ ഗുതുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവരും താമസിക്കുന്ന സംസ്ഥാനത്തിലെ ബന്ധപ്പെട്ട അധികാരിയില്‍നിന്നുള്ള വാഹനപാസ് നേടിയിരിക്കണം. കൂടാതെ കാണാനെത്തുന്ന രോഗി, മരിച്ച ബന്ധു എന്നിവര്‍ സംബന്ധിച്ച വിശദാംശങ്ങളുള്ള സത്യവാങ്മൂലവും യാത്രചെയ്യുന്നയാള്‍ കൈയില്‍ കരുതണം. അതിര്‍ത്തിയില്‍ പോലീസ് ഈ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. എല്ലാ ജില്ലകളിലും പാസ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഡെപ്യൂട്ടി കളക്ടറെ കളക്ടര്‍മാര്‍ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
എന്തായാലും കോഴിക്കോട് രാമനാട്ടുകരയില്‍നിന്ന് കേരളപൊലീസ് അനുവദിച്ച രേഖയുമായി സേലം കള്ളക്കുറിശ്ശി ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ചംഗ സംഘത്തെയാണ് മതിയായ രേഖയില്ലെന്ന കാരണത്താല്‍ തമിഴ്നാട് പൊലീസ് തടഞ്ഞത്. വാളയാറില്‍ പത്ത് മണിക്കൂറാണ് ഇവര്‍ കുടുങ്ങി പോയത്. ഇവരുടെ തുടര്‍യാത്ര ഉറപ്പില്ലാതായതോടെ നാട്ടില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കയായിരുന്നു. ദുഃഖമടക്കാനാവാതെ വ്യാഴാഴ്ച രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുമണിവരെ അമ്മയും മക്കളും വാളയാറില്‍ കുടുങ്ങി.
തമിഴ്നാട്ടില്‍ക്കഴിയുന്ന ലക്ഷ്മിയുടെ ഭര്‍ത്താവ് പൊന്നുമുടി ബുധനാഴ്ച മരിച്ചിരുന്നു. ഫറോക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് സമ്മതപത്രം വാങ്ങി വ്യാഴാഴ്ച തമിഴ്നാട്ടിലേക്ക് തിരിച്ചു. രാവിലെ 11 മണിയോടെ വാളയാറിലെത്തി.
തമിഴ്നാട് പൊലീസിന് കേരള പൊലീസിന്റെ സമ്മതപത്രം കാണിച്ചെങ്കിലും കടത്തിവിട്ടില്ല. ഒരുപാടുതവണ കരഞ്ഞപേക്ഷിച്ചെങ്കിലും വിട്ടില്ലെന്ന് ശരവണന്‍ പറഞ്ഞു. ഇതോടെയാണ് രാത്രി ഒന്‍പതുമണിവരെ സംഘം അതിര്‍ത്തിയില്‍ കുടുങ്ങിയത്. രാത്രി വൈകി സേലത്തേക്കുള്ള യാത്ര പുനരാരംഭിച്ചതായി കുടുംബാംഗങ്ങള്‍ ഫോണില്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha























