നോട്ടുകള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍... ജനം അടുത്തില്ല... പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി, ഒടുവില്‍...

വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കത്തില്‍ കറന്‍സി നോട്ടുകള്‍ ഒരു പ്രധാന കണ്ണി തന്നെയാണ്. കൊറോണവൈറസ് കറന്‍സി നോട്ടുകളില്‍ എത്ര സമയം തങ്ങി നില്‍ക്കും എന്നു പ്രത്യേക പഠനങ്ങള്‍ നടത്തിയിട്ടില്ല. നോട്ടുകള്‍ വൈറസ് വാഹികള്‍ ആകാനുള്ള സാധ്യത കേന്ദ്ര ധനവകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പണം കൈമാറ്റങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയുള്ള ആരോഗ്യ മെച്ചങ്ങള്‍ പൊതുജനങ്ങളെ അറിയിക്കണമെന്നു ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡില്‍ 500 രൂപ കിടക്കുന്നതു കണ്ടാല്‍ ആരെങ്കിലും പേടിക്കുമോ? എന്നാല്‍ ഈ കൊറോണ കാലത്ത് അങ്ങനെയൊക്കെ സംഭവിച്ചാല്‍ പേടിച്ചു പോകും കോവിഡ് 19 ഹോട്ട്സ്പോട്ടായി കണ്ടെത്തിയിട്ടുള്ള ഇന്ദോറിലെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നോട്ടുകള്‍ കണ്ടെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. 20, 50, 100, 200, 500 രൂപയുടെ നോട്ടുകളാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റോഡരികില്‍ കണ്ടെത്തിയത്.
പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി. അതീവ ജാഗ്രതയോടെ നോട്ടകളെല്ലാം ശേഖരിച്ച പോലീസ് പിന്നീട് അവ അണുവിമുക്തമാക്കി. പണം നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട് ഇതുവരെ ആരും പോലീസിനെ സമീപിച്ചിട്ടില്ല. 6480 രൂപയാണ് പോലീസിന് ലഭിച്ചത്.
സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പണംആരുടെയെങ്കിലും കൈയ്യില്‍നിന്ന് നഷ്ടപ്പെട്ടതാണോ ആരെങ്കിലും മനപ്പൂര്‍വം ഉപേക്ഷിച്ചതാണോ എന്ന് കണ്ടെത്തുന്നതിനാണിത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ പേപ്പര്‍ മില്‍ കോളനിയിലുള്ളവര്‍. രണ്ട് 500 രൂപ നോട്ടുകളാണ് കോളനിക്കാരെ ഭയപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് റോഡില്‍ രണ്ട് 500 രൂപ നോട്ടുകള്‍ കണ്ടത്. ഇതോടെ പ്രദേശവാസികള്‍ ഭയത്തിലായി. കൊറോണ പരത്താന്‍ മനഃപൂര്‍വം നോട്ടുകള്‍ കൊണ്ടിട്ടതാണെന്നായിരുന്നു ഇവരുടെ സംശയം. ഇതോടെ ഹെല്‍പ്പ് ലൈന്‍ വഴി പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി നോട്ടുകള്‍ എടുത്തു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നോട്ട് 24 മണിക്കൂര്‍ നേരത്തേക്ക് വൈറസ് മുക്തമാക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്. എങ്കിലും രാത്രി മുഴുവന്‍ ഭീതിയിലായിരുന്നു കോളനിക്കാര്‍ കഴിഞ്ഞിരുന്നത്.
സാധാരണ 500 രൂപ നോട്ടുകളൊന്നും വെറുതെ വഴിവക്കില്‍ കിടക്കില്ല. അത് ആരെങ്കിലും കണ്ടാല്‍ എടുത്തുപോകേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം ഒരു വാട്‌സ്ആപ്പ് വീഡിയോയാണ് പ്രദേശവാസികളെ ഇത്രയും ഭയചകിതരാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
നോട്ടിലൂടെ കൊറോണ പടരുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോയാണ് പ്രചരിച്ചിരുന്നത്. ഇതു കണ്ടാണ് ആളുകള്‍ ഭയപ്പെട്ടു പോയതെന്നും പൊലീസ് പറയുന്നു.
അത് മാത്രമല്ല കൊറോണ പകരുമെന്ന പേടിമൂലം നോട്ടുകള്‍ സോപ്പു വെള്ളത്തില്‍ കഴുകി ഉണക്കിയിരിക്കിക്കുകയാണ് കര്‍ണാടകയിലെ മാണ്ഡ്യ നിവാസികള്‍.എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു
മാണ്ഡ്യ പട്ടണത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകള്‍ സോപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്. സാധനങ്ങള്‍ വാങ്ങുന്നതിനിടെ വ്യാപാരികളില്‍ നിന്ന് ലഭിച്ച നോട്ടുകളാണിതെന്ന് ജനങ്ങള്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ഗ്രാമവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പണത്തിന് പകരം ഇലക്ട്രോണിക് പേയ്‌മെന്റ് നടത്താനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇലക്ട്രോണിക് പേയ്‌മെന്റ് നടത്തുന്ന കാര്യത്തില്‍ ഗ്രാമവാസികള്‍ പരിചയസമ്പന്നരല്ലന്ന് മറ്റൊരു ഗ്രാമവാസിയായ ബോറെ ഗൗഡ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























