കള്ളനെ പിടിച്ച പോലീസും പെട്ടു... ഗുജറാത്തിലെ വഡോദര ജില്ലയിലെ ദാബോയ് പൊലീസ് സ്റ്റേഷിലെ ഹെഡ് കോണ്‍സ്റ്റബിളിന് കോവിഡ് സ്ഥിരീകരിച്ചു

ഗുജറാത്തിലെ വഡോദര ജില്ലയിലെ ദാബോയ് പൊലീസ് സ്റ്റേഷിലെ ഹെഡ് കോണ്‍സ്റ്റബിളിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം അടങ്ങിയ സംഘം ചൊവ്വാഴ്ച്ച പിടികൂടിയ മോഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കള്ളനെ പിടികൂടിയ പൊലീസിനെ കോവിഡ് പിടികൂടിയതായി തെളിഞ്ഞത്.
ദാബോയ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റെയില്‍ വേ ക്രോസിന് സമീപത്തെ കടയില്‍ നിന്നും 4256 രൂപ വിലയുള്ള പാന്‍മസാല മോഷണം പോയിരുന്നു. സംഭവം അന്വേഷിച്ച പൊലീസ് 52 വയസുകാരനായ പ്രതിയേയും കൂട്ടാളിയേയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഇതില്‍ ഒരു മോഷ്ടാവില്‍ കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കേസ് അന്വേഷിച്ച സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ഇതില്‍ ഹെഡ്കോണ്‍സ്റ്റബിളായ 35കാരന്റെ പരിശോധന ഫലം പോസിറ്റീവാകുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് ഉദ്യോഗസ്ഥരെ വീടുകളില്‍ ക്വാറന്റെയ്നിലാക്കിയിരിക്കുകയാണെന്നും ഡെപ്യൂട്ടി എസ്.പി കല്‍പേഷ് സോളങ്കി അറിയിച്ചു.പൊലീസ്
മോഷ്ടാവിന് രോഗം പകര്‍ന്നത് എവിടെ നിന്നെന്ന അന്വേഷണം ആരംഭിക്കുകയും ഇയാള്‍ താമസിച്ചിരുന്ന മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ 150 കെട്ടിടങ്ങളും 600ഓളം പേരുമാണ് നിരീക്ഷണത്തിന്റെ പരിധിയില്‍ വരുന്നത്. വ്യാഴാഴ്ച്ചവരെയുള്ള കണക്ക് പ്രകാരം വഡോദരയില്‍ 132 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അര്‍ദ്ധരാത്രിയില്‍ പുറത്തിറങ്ങിയ പറയഞ്ചേരി സ്വദേശി ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പന്തീരംകാവ് പൊലീസിന്റെ പിടിയില്‍. തുടര്‍ന്ന് പറയഞ്ചേരിയിലുള്ള യുവാവിന്റെ വീട് പരിശോധിച്ച പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. കറുത്ത ടീ ഷര്‍ട്ടുകളും മുഖം മൂടിയും ഉള്‍പ്പെടെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൈലൈറ്റ് മാളിന് സമീപത്തു വച്ചാണ് 27കാരനെ പോലീസ് അര്‍ദ്ധരാത്രിയില്‍ പിടികൂടുന്നത്. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട് പരിശോധിക്കുകയായിരുന്നു. പ്രദേശത്ത് രാത്രിയില്‍ പുറത്തിറങ്ങി ഭീതിപരത്തുന്നതിനാണോ ഇത്തരത്തിലുള്ള മുഖംമൂടിയും ടീഷര്‍ട്ടും സൂക്ഷിക്കുന്നതെന്ന് പരിശോധിക്കുമെന്ന് പന്തീരാങ്കാവ് എസ്.ഐ. വി.എം. ജയന്‍ പറഞ്ഞു.
അതേസമയം ലോക്ക്ഡൗണ്‍ ലംഘിച്ചതിന് മാത്രമാണിപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റുകാര്യങ്ങളെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലാക്ക്മാന്‍ എന്ന പേരില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് കോഴിക്കോട് നഗരവാസികള്‍. രാത്രി സഞ്ചാരത്തിനിടെ മാറാട് സ്വദേശിയായ യുവാവ് പിടിയിലായിരുന്നു. തുടര്‍ന്നും പലയിടത്ത് കതകില്‍ മുട്ടിയും വീടിന് കല്ലെറിഞ്ഞും സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാട്ടം തുടരുന്നതിനിടെയാണ് പറയഞ്ചേരി സ്വദേശി പിടിയിലായത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























