വിദേശത്തു നിന്ന് പണമൊഴുകി... ഡല്‍ഹി നിസാമുദ്ദീനില്‍ വിവാദ മതസമ്മേളനം നടത്തിയ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദിനെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഡല്‍ഹി നിസാമുദ്ദീനില്‍ വിവാദ മതസമ്മേളനം നടത്തിയ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളിപ്പിക്കല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജമാഅത്ത് ട്രസ്റ്റുകളുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ പോലീസ് ഇദ്ദേഹത്തിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് നിസാമുദ്ദീനില്‍ മതസമ്മേളനം സംഘടിപ്പിച്ചതിനെ തുടര്‍ന്നു വിവാദത്തിലായ തബ്ലീഗ് മേധാവി മൗലാന മുഹമ്മദ് സാദ് ഖണ്ഡാലവി തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സഹായിയുടെ വസതിയില്‍ ക്വാറന്റീനിലാണെന്നു റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. മൗലാന സാദ് കൂടതല്‍ സമയവും നിസാമുദ്ദീന്‍ മര്‍ക്കസിലെ വസതിയിലോ ഖണ്ഡാലയിലെ കുടുംബവീട്ടിലോ ആണു കഴിയാറുള്ളത്.
ഏതാനും ദിവസങ്ങളായി തബ്ലീഗ് ജമാഅത്തിന്റേയും ഭാരവാഹികളുടെയും പണ ഇടപാടുകള്‍ ഏജന്‍സി അന്വേഷിച്ചുവരികയായിരുന്നു. ബാങ്കുകളില്‍ നിന്നും സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നും വിവിധ രേഖകള്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. സംഘടനയ്ക്ക് വിദേശത്തുനിന്നും സ്വദേശത്തുനിന്നും ലഭിച്ച ഫണ്ടുകള്‍ ഇഡി പരിശോധിച്ചുവരികയാണ്.
കോവിഡ് വ്യാപനത്തിന്റെ പേരില്‍ വിവാദമായ തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാര്‍ച്ച് 28 മുതല്‍ കാണാനില്ല. ഡല്‍ഹി പൊലീസിന്റെ നോട്ടിസ് ലഭിച്ച ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ്ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ 1897-ലെ എപിഡെമിക് ഡിസീസ് നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. നിസാമുദ്ദീന്‍ മര്‍ക്കസിലെ സംഘടനയുടെ ആസ്ഥാനത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് അണുവിമുക്തമാക്കുകയും ചെയ്തു.
ക്വാറന്റൈനില്‍ പ്രവേശിച്ച സാദിനെ ചോദ്യം ചെയ്യുന്നതിന് ഇഡി ഉടനെ സമന്‍സ് അയക്കുമെന്നാണ് കരുതുന്നത്. ക്വാറന്റൈന്‍ കാലാവധി കഴിയുന്ന തിങ്കളാഴ്ച അദ്ദേഹം അന്വേഷണ സംഘവുമായി സഹകരിക്കണ്ടതാണ്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നകാര്യം ആരോഗ്യ വിദഗ്ധരുമായി ഇഡി അഭിപ്രായം തേടിയിരിക്കുകയാണ്.
നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇവര്‍ മറ്റിടങ്ങളിലെത്തി സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരാനിടയാക്കുകയും ചെയ്തിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കമുള്ള ആയിരക്കണക്കിന് പേരെയാണ് നിസാമുദ്ദീനില്‍ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha























