ഇന്ത്യ അയല്‍ രാജ്യങ്ങള്‍ക്ക് മരുന്നും ആരോഗ്യസംവിധാനങ്ങളും നല്‍കി സഹായിക്കുമ്പോള്‍ അതിര്‍ത്തിയില്‍ ഇന്ത്യയെ തീര്‍ക്കാന്‍ പാകിസ്താന്‍ ഭീകരരെ ഇറക്കുന്നു; പാകിസ്താനെ കടന്നാക്രമിച്ച് സൈനീക മേധാവി നരവാനെ

ഈ ആപത്തുകാലത്തും ഇന്ത്യയെ തീര്‍ക്കാന്‍ പഠിച്ച പണി എല്ലാം പയറ്റുകയാണ് പാകിസ്താന്‍. ഇതുവരെയും കിട്ടിയതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ രണ്ടു ഭീകര സംഘടനകള്‍ക്കു കൂടി പാകിസ്താന്‍ രുപം നകിയതായാണ് ഇന്റെലിജന്‍സിന്റെ കണ്ടെത്തല്‍. ഇനി ഈ പരിപ്പൊന്നും ഈ മണ്ണില്‍ വേവില്ല എന്ന് പാകിസ്താന്‍ എന്നാണോ മനസ്സിലാക്കാന്‍ പോകുന്നത്. എന്തിരുന്നാലും പാകിസ്താന് ആദ്യം തോക്കുകൊണ്ട് ഇപ്പോള്‍ വാക്കുകൊണ്ട് ചുട്ടരിച്ചിരിക്കുകയാണ് സൈനീക മേധാവി എംഎം നരവാനെ
കൊവിഡ് 19 രോഗം ലോകമാകെ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ അയല്‍രാജ്യങ്ങളിലേക്ക് മരുന്നുകളും മെഡിക്കല്‍ സംഘങ്ങളെയും അയക്കുമ്പോള്‍ പാകിസ്ഥാന്‍ കയറ്റുമതി ചെയ്യുന്നത് തീവ്രവാദമാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി എം.എം നരവാനെ. ലോകരാജ്യങ്ങളും ഇന്ത്യയും കൊവിഡ് വൈറസ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പാകിസ്ഥാന്‍ അവരുടെ അയല്‍രാജ്യമായ ഇന്ത്യയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തെ ചൂണ്ടിക്കാട്ടി അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി.
'ഈ ഘട്ടത്തില്‍, നമ്മുടെ അയല്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കുന്നത് തുടരുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യ സ്വന്തം പൗരന്മാരെ മാത്രമല്ല, മരുന്നുകള്‍ കയറ്റുമതി ചെയ്തും മെഡിക്കല്‍ ടീമുകളെ അയച്ചും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെയും സഹായിക്കുകയാണ്. എന്നാല്‍ പാകിസ്താന്‍ തീവ്രവാദം കയറ്റുമതി ചെയ്യുക മാത്രമാണ് ചെയ്യുന്നത്'-അദ്ദേഹം പറയുന്നു.ഏപ്രില്‍ അഞ്ചിന് ജമ്മു കാശ്മീരിലെ ഖേരന്‍ സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. ഇതിനുള്ള പ്രതികരണം എന്നോണം ബൊഫോഴ്‌സ് ഗണ്ണുകള്‍ ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ആയുധശേഖരവും ലോഞ്ച് പാഡും തകര്‍ത്തിരുന്നു. ഇരുന്നൂറിലധികം വരുന്ന പാകിസ്ഥാനി ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ലോഞ്ച് പാഡുകളും പടക്കോപ്പുകളുമായി തമ്പടിക്കുന്നുവെന്ന വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha























