കോവിഡ് വാക്‌സിന്‍: മനുഷ്യരില്‍ ട്രയല്‍ തുടങ്ങി ഇന്ത്യ

കോവിഡ് വാക്‌സിന്‍ കണ്ടെത്താനായി ശ്രമം തുടരുന്ന ഇന്ത്യയിലെ 5 സംഘങ്ങള്‍, മനുഷ്യരില്‍ പ്രായോഗിക പരീക്ഷണത്തിനുള്ള ഘട്ടത്തിലേക്കു കടന്നതായി ഐസിഎംആര്‍ ഹെഡ് സയന്റിസ്റ്റ് രമണ്‍ ആര്‍. ഗംഗാഖേദ്ക്കര്‍ അറിയിച്ചു.
രാജസ്ഥാനിലെ പ്രതാപ്ഗഡ് കൂടി 28 ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ പട്ടികയിലായി.
മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാള്‍ എന്നിവയ്ക്കു പുറമേയാണിത്. രാജ്യത്തെ 61 ജില്ലകളില്‍ രണ്ടാഴ്ചയായി പുതിയ കേസുകളില്ല.
ഇതില്‍ 6 ജില്ലകള്‍ പുതിയതാണ്. രാജ്യത്തെ സാംപിള്‍ പരിശോധന 5 ലക്ഷത്തോട് അടുത്തു. കഴിഞ്ഞദിവസം മാത്രം 35,822.
https://www.facebook.com/Malayalivartha
























