കോവിഡുമായി ബന്ധപ്പെട്ട് ടെലിഫോണ്‍ സര്‍വേയുമായി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ കോവിഡ് സംബന്ധിച്ച ചോദ്യങ്ങളുമായി ടെലിഫോണ്‍ സര്‍വേ നടത്തുന്നു.1921 എന്ന നമ്പറില്‍ നിന്നു രാജ്യത്തെ മുഴുവന്‍ മൊബൈല്‍ നമ്പറുകളിലേക്കും ഫോണ്‍കോള്‍ എത്തും.
സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ്. ഈ നമ്പറില്‍ നിന്നു കോള്‍ വരുമ്പോള്‍ കൃത്യമായ മറുപടി നല്‍കാമെന്നും സര്‍വേ സദുദ്ദേശ്യപരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി അടക്കം പരിശോധിക്കാനാണു സര്‍വേ. അതേസമയം, 1921 എന്ന നമ്പറില്‍ നിന്നല്ലാതെ മറ്റു നമ്പറുകളില്‍ നിന്നോ സര്‍വേയാണെന്ന വ്യാജേനയോ വിളിക്കുന്നവരോടു പ്രതികരിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും കേന്ദ്രം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























