ആദായ നികുതി വിവരങ്ങള്‍ സംബന്ധിച്ച ഇമെയിലുകള്‍ ശല്യപ്പെടുത്തലായി കണക്കാക്കരുതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആദായ നികുതിയുമായി ബന്ധപ്പെട്ട് ഇമെയിലിലൂടെ വിവരങ്ങള്‍ ചോദിക്കുന്നത് ശല്യപ്പെടുത്തലായി ആരും കണക്കാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.
1.72 ലക്ഷം ഇമെയിലുകളാണ് നികുതി ബാധ്യതയുണ്ടോ, ഉണ്ടെങ്കില്‍ അത് അടയ്ക്കുന്നതു തടഞ്ഞ് അപ്പീല്‍ അതോറിറ്റിയുടെ ഉത്തരവുണ്ടോ തുടങ്ങിയ വിവരങ്ങള്‍ തേടി ബോര്‍ഡ് അയച്ചിട്ടുള്ളത്. റീഫണ്ട് നല്‍കുന്നതിനു മുന്നോടിയായാണ് ഇങ്ങനെ വിവരങ്ങള്‍ തിട്ടപ്പെടുത്തുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റും ഇമെയില്‍ അയച്ചു ശല്യപ്പെടുത്തുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായതിനാലാണു വിശദീകരണം.
കമ്പനികള്‍ക്കു മാത്രമല്ല വ്യക്തികളുള്‍പ്പെടെ എല്ലാ വിഭാഗം നികുതിദായകര്‍ക്കും ഇമെയില്‍ അയച്ചിട്ടുണ്ടെന്നും ബോര്‍ഡ് വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























