രണ്ട് വയസുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് പൊലീസ്

രണ്ട് വയസുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിന് സമീപം കാക്റൗലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്.
ഇഷ്ടികകാലത്തിലെ തൊഴിലാളിയായ വാജിദാണ് മകളെ കൊന്നത്. ദുര്‍മന്ത്രവാദത്തെ തുടര്‍ന്ന് കുട്ടിയെ നരബലി നല്‍കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞിന്റെ അമ്മ രഹന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാജിദ്, വാജിദിന്റെ സുഹൃത്തും ദുര്‍മന്ത്രവാദിയുമായ ഇര്‍ഫാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുഞ്ഞുള്‍പ്പടെ അഞ്ച് കുട്ടികളുടെ പിതാവാണ് മുപ്പതുകാരനായ വാജിദ്. ഇഷ്ടികകളത്തില്‍ തനിക്കൊപ്പം ജോലി ചെയ്യുന്ന ഇര്‍ഫാന്റെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്നാണ് വാജിദ് ആദ്യം പോലീസിനു മൊഴി നല്‍കിയിരുന്നത്.
കുടുംബത്തില്‍ സമാധാനവും ഐശ്വര്യവുമുണ്ടാകാന്‍ മകളെ ബലി നല്‍കണമെന്നാണ് ഇര്‍ഫാന്‍ നിര്‍ദേശിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.എന്നാല്‍, പിന്നീട് ഇയാള്‍ മൊഴി മാറ്റുകയായിരുന്നു. വീട്ടില്‍ പൂജ നടത്താനായിരുന്നു ഇര്‍ഫാന്റെ നിര്‍ദേശമെന്നും പഴയ കാമുകിയെ ഓര്‍മിപ്പിക്കുന്നതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. ഞായറാഴ്ച രാത്രിയോടെ രണ്ട് വയസുള്ള മകളെ കഴുത്ത് ഞെരിച്ചുകൊന്ന വാജിദ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു. ഇതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം സമീപമുള്ള വയലില്‍ കുഴിച്ചിട്ടു.
രഹനയുടെ പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. ശേഷം, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു.
ഭാര്യയും 5 മക്കളുമടങ്ങുന്നതാണ് വാജിദിന്റെ കുടുംബം. ഇയാളുടെ സുഹൃത്തും കൂടെ തൊഴില്‍ ചെയ്യുന്നയാളുമാണ് ഇര്‍ഫാന്‍. ഇര്‍ഫാനു ദുര്‍മന്ത്രവാദവുമുണ്ട്. മകളെ ബലി നല്‍കിയാല്‍ കുടുംബത്തിന് സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ഇയാള്‍ വാജിദിനോട് പറഞ്ഞു. ഇതേതുടര്‍ന്നാണ് വാജിദ് മകളെ കൊലപ്പെടുത്തിയത്.
ഉറങ്ങി കിടന്ന മകളെ വാജിദ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സമീപത്തെ വയലില്‍ രഹസ്യമായി കുഴിച്ചുമൂടി. അന്വേഷണത്തിനൊടുവില്‍ ഇരുവരും പൊലീസ് പിടിയിലായി.
ചോദ്യം ചെയ്യലില്‍ ആദ്യം ഇര്‍ഫാനെതിരെ വാജിദ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ മൊഴി മാറ്റി. വീട്ടില്‍ പൂജ നടത്താന്‍ മാത്രമാണ് ഇര്‍ഫാന്‍ ആവശ്യപ്പെട്ടതെന്നും മകള്‍ തന്റെ പഴയ കാമുകിയെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
മാത്രമല്ല കഴിഞ്ഞ മാസം 22 തിയതി രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛനെ പൊലീസ് തിരയുന്നു. ഫരീദാബാദിലെ സരൈ ഖാജ മേഖലയിലാണ് സംഭവം. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 22നാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ ആണ് രവിഗുപ്ത എന്നയാള്‍ വിവാഹം ചെയ്തിരുന്നത്. രണ്ട്, നാല് വയസുള്ള പെണ്‍കുട്ടികളും എട്ട് വയസുള്ള ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.
ഇവരുടെ ആദ്യഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് ഒന്നരവര്‍ഷം മുമ്പ് രവി ഗുപ്തയെ വിവാഹം ചെയ്തത്. മറ്റ് വീടുകളില്‍ ജോലിക്ക് പോയാണ് സ്ത്രീ ജീവിക്കുന്നത്. രണ്ട് പെണ്‍കുട്ടികളെയും അവരുടെ വാടകവീട്ടില്‍ രണ്ടാനച്ഛനെ ഏല്‍പ്പിച്ചാണ് സ്ത്രീ വീട്ടുജോലിക്ക് പോയിരുന്നത്. മകന്‍ ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. സ്ത്രീ ജോലിയിലായിരിക്കെ രവിഗുപ്ത പലതവണ ഫോണില്‍ വിളിച്ച് രണ്ട് വയസുകാരി പെണ്‍കുട്ടിക്ക് സുഖമില്ലെന്ന് അറിയിച്ചു. സ്ത്രീ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയിരുന്നു. ഉടന്‍ തന്നെ ദില്ലിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും ഡോക്ടര്‍മാര്‍ അമ്മയെ അറിയിച്ചു. അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ദില്ലി പൊലീസ് കലാവതി ആശുപത്രിയില്‍ എത്തുകയും പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് പരിശോധനകള്‍ നടത്തുകയും ചെയ്തു. കുട്ടിയുടെ മരണം പൊലീസില്‍ അറിയിച്ചതോടെ ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന രണ്ടാനച്ഛന്‍ പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
രണ്ടാനച്ഛനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അയാളെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നും പൊലീസ് പറഞ്ഞു. ഐ.പി.സി, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























