രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 681 ആയി... കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേര്‍ക്കാണ് ജിവന്‍ നഷ്ടമായത്, രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 21,393 ആയി

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 681 ആയി, കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേര്‍ക്കാണ് ജിവന്‍ നഷ്ടമായത്. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 21,393 ആയി. 1,409 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് രോഗബധ സ്ഥിരീകരിച്ചത്. 4,257 പേര്‍ രോഗമുക്തി നേടി. രാജസ്ഥാനില്‍ അതിവേഗം രോഗ ബാധ വര്‍ധിയ്ക്കുന്നതാണ് ഇപ്പോള്‍ ആശങ്ക വര്‍ധിപ്പിയ്ക്കുന്നത്.
47 പേര്‍ക്ക് രാജസ്ഥാനില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. 1,935 പേര്‍ക്കാണ് ഇതുവരെ രാജസ്ഥാനില്‍ രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 27 പേര്‍ രോഗബാദയെ തുടര്‍ന്ന് രാജസ്ഥാനില്‍ മരണപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























